സലിം അയ്യനത്തിനെ അനുമോദിച്ചു

January 30th, 2011

ഷാര്‍ജ : ദുബായ്‌ കൈരളി സാഹിത്യ പുരസ്കാരം നേടിയ കഥാകൃത്ത് സലിം അയ്യനത്തിനെ പാം പുസ്തകപ്പുര അനുമോദിച്ചു. സലിം അയ്യനത്തിന്റെ ഏറ്റവും പുതിയ “മൂസാട്” എന്ന കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. മനാഫ്‌ കേച്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോസാന്റണി കുരീപ്പുഴ, വിജു സി. പരവൂര്‍, കാദര്‍, വെള്ളിയോടന്‍, ഗഫൂര്‍ പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സുകുമാരന്‍ വേങ്ങാട്‌ സ്വാഗതവും സോമന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

saleem-ayyanath-sugatha-kumari-epathram(സലിം അയ്യനത്ത് സുഗതകുമാരിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. സമീപം കുഴൂര്‍ വില്‍സന്‍, കെ. എം. അബ്ബാസ്‌, ഇസ്മയില്‍ മേലടി എന്നിവര്‍.)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേരണ ഏക ദിന സാഹിത്യ സമ്മേളനം

January 26th, 2011

tribute-to-ayyappan-epathram

ഷാര്‍ജ : വരേണ്യ വര്‍ഗ്ഗത്തിന്റെ പുരസ്ക്കാരങ്ങളുടെ പത്മ പ്രഭയില്‍ നിന്നും പൊന്നാടകളില്‍ നിന്നും തെരുവിലെ സാധാരണക്കാരന്റെ വേഷ ഭൂഷകളിലേക്ക് കലയെയും സാഹിത്യത്തെയും ഇറക്കി പ്രതിഷ്ഠിക്കുകയും, കലയെയും സാഹിത്യത്തെയും മതേതരവും, അധിനിവേശ വിരുദ്ധവും സമത്വത്തില്‍ അധിഷ്ഠിതവുമായ ഒരു സമഗ്രമായ ജീവിത ദര്‍ശനമാക്കുകയും വേണം എന്ന ആഹ്വാനവുമായി പ്രേരണ യു.എ.ഇ. ഏക ദിന സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നു.

സാഹിത്യത്തിന്‌ മനുഷ്യ ജീവിതത്തില്‍ നിന്ന്‌ വേറിട്ട് സ്വതന്ത്രവും, യാന്ത്രികവുമായ ഒരു അസ്തിത്വവുമില്ലെന്ന തിരിച്ചറിവായിരുന്നു പുരോഗമന സാഹിത്യ ത്തിന്റെയും അതിന്റെ വക്താക്കളുടെയും കാതല്‍. ആഗോള തലത്തില്‍ തന്നെ നിശിതമായ വിമര്‍ശനങ്ങളായിരുന്നു ആ വാദത്തിന്‌ നേരിടേണ്ടി വന്നത്. ഉത്തരാധുനികതയുടെ ഈ കാലത്തും ജീവത്സാഹിത്യം വിവിധ കോണുകളില്‍ നിന്ന് നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമായി ക്കൊണ്ടിരിക്കുന്നു എന്നു കാണാം.

സാഹിത്യ മടക്കമുള്ള കലകളെ സാമാന്യ മനുഷ്യന്റെ ജീവിതാ വിഷ്ക്കാരത്തില്‍ നിന്ന് അകറ്റുക വഴി, ഒരു വരേണ്യ വര്‍ഗ്ഗത്തിന്റെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യമാണ്‌ കല കലയ്ക്കു വേണ്ടി എന്ന വാദത്തിന്റെ അണിയറയിലും അടിത്തറയിലും പ്രവര്‍ത്തിക്കുന്ന ചാലക ശക്തി.

നിലവിലുള്ള സാഹിത്യ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അരങ്ങുകളുടെയും മുഖ്യ ധാരയില്‍ നിന്നകന്ന്, മനുഷ്യനെയും അവന്റെ സാമൂഹികതയെയും സമഗ്രമായി ആശ്ളേഷിക്കുന്ന സമഗ്രമായ ഒരു സാഹിത്യ ദര്‍ശനത്തെയാണ്‌ പ്രേരണ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. സാഹിത്യത്തെ ഈയൊരു ലക്ഷ്യത്തിലേക്കു വേണ്ടി ഉപയോഗിക്കുന്ന ചില ന്യൂനപക്ഷങ്ങള്‍ നമുക്കിട യിലുണ്ടെങ്കിലും, അവയെയെല്ലാം സമര്‍ത്ഥമായി തിരസ്ക്കരിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ മുഖ്യധാരാ സാഹിത്യ പ്രസ്ഥാനങ്ങളും, വക്താക്കളുമാണ്‌ ഇന്ന് അരങ്ങു വാഴുന്നത്.

കലയുടെയും കവിതയടക്കമുള്ള സാഹിത്യ രൂപങ്ങളുടെയും നൈതികതയെ നമ്മള്‍ അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ വേണം ഏറെ കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ട് മുഖ്യധാരയില്‍ നടത്തപ്പെടുന്ന സാഹിത്യ ചര്‍ച്ചകളെയും പ്രവര്‍ത്തനങ്ങളെയും ഇന്നു നമ്മള്‍ വിലയിരുത്തേണ്ടത്.

ആ ദൌത്യം അത്ര എളുപ്പമല്ല. നടന്നു തീര്‍ക്കേണ്ട വഴികള്‍ അതിദീര്‍ഘമാണ്‌. നഷ്ടപ്പെട്ട മേല്‍വിലാസങ്ങളില്‍ കുരുങ്ങി ക്കിടക്കാന്‍ ഒരു നാട്ടിലെയും ഒരു കലാ സാഹിത്യ ദര്‍ശനങ്ങള്‍ക്കും ഏറെക്കാലം സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ നമുക്ക് നമ്മുടെ മേല്‍വിലാസങ്ങള്‍ നഷ്ടപ്പെടുകയല്ല, അത് നമ്മില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെടുക യാണുണ്ടായത്. മേല്‍വിലാസങ്ങള്‍ തിരിച്ചു പിടിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ നൈതികതയെ തിരിച്ചു പിടിക്കുക എന്ന് തന്നെയാണ്.

മലയാളത്തില്‍ കവിതയുടെ ചരിത്രവും നൈതികതയുടെ ചരിത്രവും അത്രമേല്‍ ഇഴ ചേര്‍ന്നു കിടക്കുന്നു. ശ്രീനാരായണന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുമ്പോള്‍ തന്നെ “ജാ‍തിഭേദം മതദ്വേഷം / ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാസ്ഥാനമാണിത്” എന്ന് കവിതയും കുറിക്കുന്നുണ്ട്. അതിനാല്‍ തന്നെ കവിത ചര്‍ച്ചാ വിഷയമാകുമ്പോള്‍ നൈതികതയും ചര്‍ച്ചാ വിഷയമായി തീരുന്നു.

കവിതയില്‍ അയ്യപ്പനിലേക്കും, നാടകത്തില്‍ പി. എം. താജിലേക്കും, സിനിമയില്‍ ജോണ്‍ എബ്രഹാമിലേക്കും അവര്‍ക്കുമപ്പുറത്തേക്കും ചെന്ന്‌ നമുക്ക് നമുടെ സാഹിത്യ കലാ ദര്‍ശനങ്ങളുടെ മേല്‍വിലാസങ്ങളും, നൈതികതയും തിരിച്ചു പിടിക്കേണ്ടതുണ്ട്.

അതിനുള്ള ഒരു എളിയ ചുവടു വെയ്പാണ്‌ ഫെബ്രുവരി 4-ന്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പ്രേരണ സംഘടിപ്പിക്കുന്ന ഏക ദിന സാഹിത്യ സമ്മേളനം.

‘കണ്ടെത്താത്ത വിലാസം’ എന്ന പ്രമേയം അടിസ്ഥാനമാക്കിയ സാഹിത്യ സമ്മേളനത്തിന്റെ ആദ്യ ഭാഗത്ത് മൂന്ന് പഠനങ്ങളാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്.

പ്രബന്ധാവതരണവും ചര്‍ച്ചയും

  1. ‘സമകാലീന മലയാള കവിതയും മലയാള ജനതയുടെ നൈതികതയും’ – പി. എന്‍. ഗോപീകൃഷ്ണന്‍
  2. ‘കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍‘ – സര്‍ജു
  3. അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും‘ – ഡോ. അബ്ദുല്‍ ഖാദര്‍

രണ്ടാം ഘട്ടം

  1. സമര്‍പണം അയ്യപ്പന്
  2. അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം
  3. അയ്യപ്പന്റെ കവിതകളുടെയും അയ്യപ്പനെ കുറിച്ചുള്ള കവിതകളുടെയും ചൊല്ലി അവതരണം

മൂന്നാം ഘട്ടം

സിനിമാ പ്രദര്‍ശനം – ‘ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും‘ – ജെറാള്‍ഡ് മോര്‍ഡിലാറ്റ്. ഫ്രഞ്ച് കവിയും നാടക പ്രവര്‍ത്തകനുമായ ആന്റോണിം ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാം തെരഞ്ഞെടുത്ത കഥകളുടെ പ്രകാശനം

January 21st, 2011

palm-book-release-p-manikandhan-epathram

ഷാര്‍ജ : ഗള്‍ഫില്‍ നിന്നുമുള്ള ഇരുപത്തിയഞ്ചോളം കഥാകാരന്‍മാരുടെ തെരഞ്ഞെടുത്ത കഥകള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനും, ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാര ജേതാവുമായ പി. മണികണ്ഠന്‍ ബഷീര്‍ പടിയത്തിനു പുസ്തകത്തിന്റെ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും.

പാം സാഹിത്യ സഹകരണ സംഘം സംഘടിപ്പിക്കുന്ന സര്‍ഗ സംഗമം 2011 പരിപാടിയിലാണ് പുസ്തക പ്രകാശനം നടക്കുന്നത്. ജനുവരി 21 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വൈകീട്ട് മൂന്നു മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ ഗള്‍ഫിലെ സാഹിത്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

കൊച്ചുബാവയുടെ “ഇറച്ചിക്കോഴി” എന്ന കഥ, ഷാജി ഹനീഫിന്റെ “അധിനിവേശം” എന്ന കഥ, ജോസ്‌ ആന്റണി കുരീപ്പുഴയുടെ “ക്രീക്ക്” എന്ന നോവലെറ്റ്‌ എന്നീ കൃതികളെ ആസ്പദമാക്കിയുള്ള സാഹിത്യ സംവാദത്തില്‍ കെ. എം. അബ്ബാസ്‌, ലത്തീഫ് മമ്മിയൂര്‍, നിഷാ മേനോന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജബ്ബാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

January 9th, 2011

jabbari-ka-epathram

ദുബായ്‌ : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവുമായ കെ. എ. ജബാരിയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായ്‌ വെല്‍ കെയര്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തെ ചികില്‍സിച്ചു വരികയാണ്.

ഉദര സംബന്ധമായ രോഗം മൂലം ഇദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബറില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരികയായിരുന്ന ഇദ്ദേഹത്തിന് വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിശദമായ പരിശോധനകള്‍ നടത്തി ചികില്‍സ ആരംഭിക്കും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേരണ സ്വാഗത സംഘ രൂപീകരണം

January 6th, 2011

prerana-logo-epathram

ഷാര്‍ജ: പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യ സമ്മേളന പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കുവാന്‍ ജനുവരി 7ന് (വെള്ളിയാഴ്ച) 4 മണിക്ക് ഷാര്‍ജ ഏഷ്യന്‍ മൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗം ചേരും എന്ന് ഭാരവാഹികള്‍ അറിയിച്ചു. സാഹിത്യ തല്പരരായ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

സമകാലീന സാഹിത്യത്തെ കേന്ദ്രീകരിച്ചു കൊണ്ട് പ്രേരണ യു. എ. ഇ. നടത്തുന്ന സാഹിത്യ സമ്മേളനത്തില്‍ കവി പി. എന്‍. ഗോപീകൃഷ്ണന്‍ പങ്കെടുക്കും. കാര്യ പരിപാടികളുടെ ഭാഗമായി സമകാലീന സാഹിത്യ രാഷ്ട്രീയ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടായിരിക്കും.

അന്തരിച്ച കവി അയ്യപ്പന്റെ കവിതകളും അദ്ദേഹത്തെ കുറിച്ച് പ്രവസി കവികള്‍ എഴുതിയ കവിതകളും ഉള്‍പ്പെടുത്തി അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങും, കവി അയ്യപ്പന്‍, ലാറ്റിന്‍ അമേരിക്കന്‍ കവി അന്റൊനിന്‍ ആര്‍ടൌഡ് എന്നിവരെ കുറിച്ചുള്ള ഡോക്യൂമെന്ററികളുടെ പ്രദര്‍ശനവും ഉണ്ടാവും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

Page 6 of 6« First...23456

« Previous Page « ഫാക്കി ഗ്രൂപ്പ് വാര്‍ഷിക ആഘോഷങ്ങള്‍
Next » അനധികൃത ഡിഷ്‌ ടി.വി.ക്ക് 20,000 ദിര്‍ഹം പിഴ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine