എന്‍ഡോസള്‍ഫാന്‍ മാഫിയക്ക് താക്കീതായി ഐക്യദാര്‍ഢ്യ പ്രതിജ്ഞ

April 28th, 2011

dala-anti-endosulfan-kt-jaleel-epathram
ദുബായ് : എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര ത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദല നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളന ത്തില്‍ നൂറു കണക്കിന്ന് ആളുകള്‍ പങ്കെടുത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞ എടുത്തു.

ദല ഹാളില്‍ നടന്ന സമ്മേളന ത്തില്‍ കെ. ടി. ജലീല്‍ എം. എല്‍. എ. മുഖ്യാഥിതി യായി പങ്കെടുത്തു.

നൂറ്റി അറുപതില്‍ പരം പഠന റിപ്പോര്‍ട്ടു കള്‍ എന്‍ഡോസള്‍ഫാന് എതിരെ പുറത്തു വന്നിട്ടുണ്ട്. എന്നിട്ടും വീണ്ടും പഠനം വേണം എന്ന വാദവുമായി മുന്നോട്ട് വരുന്നവര്‍ എന്‍ഡോസള്‍ഫാന്‍ കമ്പനി യില്‍ നിന്ന് പണം കൈപ്പറ്റിയവര്‍ ആണെന്നും കെ. ടി. ജലീല്‍ ആരോപിച്ചു.

dala-anti-endosulfan-audiance-epathram

ഇതുവരെ പല കീടനാശിനി കളും നിരോധിച്ചിട്ടുണ്ട് എങ്കിലും കഴിഞ്ഞ പതിനഞ്ച് വര്‍ഷ മായി ഇന്ത്യ ഒരു കീടനാശിനി പോലും നിരോധിച്ചിട്ടില്ലാ എന്നും മറിച്ച് മനുഷ്യന്‍റെ നില നില്‍പ്പിന്നു തന്നെ ഭീഷണി യാകുന്ന കീടനാശിനി കളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുക യാണു ചെയ്തത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം കഷ്ടത അനുഭവിക്കുന്നവരെ സഹായി ക്കാനായി കേരളം പദ്ധതി സമര്‍പ്പിച്ചു എങ്കിലും നാമ മാത്ര മായ സഹായം പോലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചില്ല എന്നും കോര്‍പ്പറേറ്റു കളുടെ വക്കീലിന്‍റെ സ്വര ത്തിലാണു ഇന്ത്യന്‍ പ്രധാനമന്ത്രി പോലും സംസാരി ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഇടയില്‍ നിന്നും തിരഞ്ഞെടുക്ക പ്പെടാതെ നോമിനേറ്റര്‍ ആയ ഒരു പ്രധാനമന്ത്രി യില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതിക്ഷിക്കേണ്ടതില്ലാ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല പ്രസിഡണ്ട് എ. അബ്ദുള്ള ക്കുട്ടിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ യു. എ. ഇ. യിലെ കലാ സാംസ്കാരിക മാധ്യമ പ്രവര്‍ത്തകരോടോപ്പം നിരവധി പേര്‍ പങ്കെടുത്തു.

ജ്യോതികുമാര്‍, ബഷീര്‍ തീക്കോടി, ഇ. എം. ഹാഷീം എന്നിവര്‍ സംസാരിച്ചു.

നാരായണന്‍ വെളിയംകോട് സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ദല ജനറല്‍ സിക്രട്ടറി കെ. വി. സജീവന്‍ സ്വാഗതവും സാഹിത്യ വിഭാഗം കണ്‍വീനര്‍ സാദിക്കലി നന്ദിയും രേഖപ്പെടുത്തി.

-അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിക്കണം : എം. ഇ. എസ്സ്. കോളേജ് അലുംനി

April 27th, 2011

endosulfan-abdul-nasser-epathram
ദുബായ് : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിതത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീട നാശിനി ഇന്ത്യയില്‍ നിരോധിക്കണം എന്നും മനുഷ്യ ജീവനും മാനവ രാശിക്കും ഭീഷണിയാണ് എന്ന് നിസ്തര്‍ക്കം തെളിയിക്ക പ്പെടുകയും മാരകമാണ് എന്നതിന്‍റെ പേരില്‍ 84 രാജ്യങ്ങളില്‍ ഇതിനകം നിരോധിക്കുകയും ചെയ്ത എന്‍ഡോസള്‍ഫാന്‍ എന്ന  ഈ മാരക വിഷത്തിന് എതിരെ ജനീവ യില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍‌വെന്‍ഷനില്‍ നിലപാട് എടുക്കണമെന്നും  പൊന്നാനി എം. ഇ. എസ്സ്. കോളേജ്  അലുംനി  യു. എ. ഇ. ചാപ്റ്റര്‍ എക്സ്ക്യൂട്ടിവ് യോഗം കേന്ദ്ര സര്‍ക്കാറി നോട് ആവശ്യപ്പെട്ടു.

കേരളത്തിന് അകത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്ന  എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര ത്തിന്ന് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ചു കൊണ്ട്  നാരായണന്‍ വെളിയംകോട് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു.

ജനറല്‍ സെക്രട്ടറി അബുബക്കര്‍ സ്വാഗതം  പറഞ്ഞു. പ്രസിഡണ്ട് ഇക്ബാല്‍ മൂസ്സ അദ്ധ്യക്ഷത വഹിച്ചു. അക്ബര്‍ പാറമ്മേല്‍  നന്ദി പറഞ്ഞു.

 

-അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശക്തിയുടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കണ്‍വെന്‍ഷന്‍ : ഡോ. കെ. ടി. ജലീല്‍ പങ്കെടുക്കും

April 27th, 2011

endosulfan-shakthi-solidarity-epathram
അബുദാബി : എന്‍ഡോസള്‍ഫാന് എതിരെ കേരളത്തിന് അകത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്ന ജനകീയ പോരാട്ട ങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അബുദാബി ശക്തി തിയ്യറ്റേഴ്‌സിന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27 ബുധനാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടി പ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കണ്‍വെന്‍ഷ നില്‍ ഡോ. കെ. ടി. ജലീല്‍ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം

April 26th, 2011

ban-endosulfan-signature-campaign-epathram
.
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ ഓപ്പണ്‍ ഫോറത്തിന്റെ ഉദ്ഘാടനം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി നിര്‍വഹിച്ചു. സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍ അദ്ധ്യക്ഷനായിരുന്നു. വി. ടി. വി. ദാമോദരന്‍, ബീരാന്‍ കുട്ടി, റഫീഖ്‌ സഖറിയ, ഗോവിന്ദന്‍ നമ്പൂതിരി, e പത്രം പരിസ്ഥിതി സംഘം പ്രതിനിധി ഫൈസല്‍ ബാവ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

endosulfan-rafique-zechariah-epathram

endosulfan-faisal-bava-epathram

ban-endosulfan-ksc-epathram

ചിത്ര രചന, ഒപ്പുമരം, ചിത്ര പ്രദര്‍ശനം എന്നിവയും നടന്നു. ഒപ്പുമരത്തില്‍ നൂറകണക്കിന് ആളുകള്‍ ഒപ്പു വെച്ചു.

- pma

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

എന്‍ഡോസള്‍​ഫാന്‍ : കെ. എസ്. സി. യില്‍ ഐക്യദാര്‍ഢ്യ സമ്മേളനം

April 25th, 2011

endosulfan-abdul-nasser-epathram

അബുദാബി : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിത ത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീട നാശിനി ഇന്ത്യയില്‍ നിരോധിക്കണം എന്നും മാനവ രാശിക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ മാരക വിഷത്തിന് എതിരെ ജനീവ യില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍‌വെന്‍ഷ നില്‍ നിലപാട് എടുക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വ ത്തില്‍ നടത്തി വരുന്ന ഉപവാസ സമര ത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്, കേരളാ സോഷ്യല്‍ സെന്ററില്‍ ഏപ്രില്‍ 25 തിങ്കളാഴ്ച വൈകുന്നേരം 9 മണിക്ക് അബുദാബി യിലെ സാംസ്കാരിക പ്രവര്‍ ത്തകര്‍ ഒത്തു കൂടുന്നു.

ഓപ്പണ്‍ ഫോറം, ഫോട്ടോപ്രദര്‍ശനം, ഒപ്പുശേഖരണം, ഡോക്യുമെന്ററി പ്രദര്‍ശനം, സിഗ്നേച്ചര്‍ ട്രീ, ഡ്രോയിംഗ് എന്നിവ അവതരിപ്പിക്കുന്ന ഈ കൂട്ടായ്മ യിലേക്ക് എല്ലാ പൊതുപ്രവര്‍ത്ത കരേയും സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 3 of 612345...Last »

« Previous Page« Previous « ശാസ്ത്രജ്ഞര്‍ അന്ധവിശ്വാസ ത്തിന്‍റെ സന്ദേശ വാഹകര്‍ ആകരുത് : പരിഷദ്
Next »Next Page » മാനവ സ്നേഹത്തിന്‍റെ സന്ദേശവുമായി മെഹത് സംഗമം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine