ദുബായ് : എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര ത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദല നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളന ത്തില്‍ നൂറു കണക്കിന്ന് ആളുകള്‍ പങ്കെടുത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞ എടുത്തു.
ദല ഹാളില്‍ നടന്ന സമ്മേളന ത്തില്‍ കെ. ടി. ജലീല്‍ എം. എല്‍. എ. മുഖ്യാഥിതി യായി പങ്കെടുത്തു.
നൂറ്റി അറുപതില്‍ പരം പഠന റിപ്പോര്‍ട്ടു കള്‍ എന്‍ഡോസള്‍ഫാന് എതിരെ പുറത്തു വന്നിട്ടുണ്ട്. എന്നിട്ടും വീണ്ടും പഠനം വേണം എന്ന വാദവുമായി മുന്നോട്ട് വരുന്നവര്‍ എന്‍ഡോസള്‍ഫാന്‍ കമ്പനി യില്‍ നിന്ന് പണം കൈപ്പറ്റിയവര്‍ ആണെന്നും കെ. ടി. ജലീല്‍ ആരോപിച്ചു.
ഇതുവരെ പല കീടനാശിനി കളും നിരോധിച്ചിട്ടുണ്ട് എങ്കിലും കഴിഞ്ഞ പതിനഞ്ച് വര്‍ഷ മായി ഇന്ത്യ ഒരു കീടനാശിനി പോലും നിരോധിച്ചിട്ടില്ലാ എന്നും മറിച്ച് മനുഷ്യന്‍റെ നില നില്‍പ്പിന്നു തന്നെ ഭീഷണി യാകുന്ന കീടനാശിനി കളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുക യാണു ചെയ്തത്.
എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം കഷ്ടത അനുഭവിക്കുന്നവരെ സഹായി ക്കാനായി കേരളം പദ്ധതി സമര്‍പ്പിച്ചു എങ്കിലും നാമ മാത്ര മായ സഹായം പോലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചില്ല എന്നും കോര്‍പ്പറേറ്റു കളുടെ വക്കീലിന്‍റെ സ്വര ത്തിലാണു ഇന്ത്യന്‍ പ്രധാനമന്ത്രി പോലും സംസാരി ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഇടയില്‍ നിന്നും തിരഞ്ഞെടുക്ക പ്പെടാതെ നോമിനേറ്റര്‍ ആയ ഒരു പ്രധാനമന്ത്രി യില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതിക്ഷിക്കേണ്ടതില്ലാ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല പ്രസിഡണ്ട് എ. അബ്ദുള്ള ക്കുട്ടിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ യു. എ. ഇ. യിലെ കലാ സാംസ്കാരിക മാധ്യമ പ്രവര്‍ത്തകരോടോപ്പം നിരവധി പേര്‍ പങ്കെടുത്തു.
ജ്യോതികുമാര്‍, ബഷീര്‍ തീക്കോടി, ഇ. എം. ഹാഷീം എന്നിവര്‍ സംസാരിച്ചു.
നാരായണന്‍ വെളിയംകോട് സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ദല ജനറല്‍ സിക്രട്ടറി കെ. വി. സജീവന്‍ സ്വാഗതവും സാഹിത്യ വിഭാഗം കണ്‍വീനര്‍ സാദിക്കലി നന്ദിയും രേഖപ്പെടുത്തി.
-അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്
-