‘പ്രവാസിയും നിക്ഷേപവും’ ചങ്ങാത്തം സാമ്പത്തിക ബോധവത്കരണ ക്ലാസ്‌

January 6th, 2011

changatham-logo-epathramഅബുദാബി : ചങ്ങരംകുളം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ചങ്ങാത്തം ചങ്ങരംകുളം ഒരുക്കുന്ന പഠന ക്ലാസ്സില്‍   ‘പ്രവാസിയും നിക്ഷേപവും’ എന്ന വിഷയ ത്തെ ആസ്പദ മാക്കി കെ. വി. ഷംസുദ്ധീന്‍ സംസാരിക്കുന്നു.
 
അബുദാബി കേരളാ സോഷ്യല്‍  സെന്‍റര്‍ മിനി ഹാളില്‍  ജനുവരി 6 വ്യാഴാഴ്ച വൈകീട്ട് 7.30 ന് നടക്കുന്ന ഈ പഠന ക്ലാസ്സ് , പ്രവാസി യുടെ വരുമാനവും  സമ്പത്തും ശ്രദ്ധയോടെ യും സുരക്ഷിത മായും വിനിയോഗി ക്കുകയും നിക്ഷേപിക്കു കയും ചെയ്യേണ്ട തിന്‍റെ പ്രസക്തിയെ ക്കുറിച്ച് ഏവരെയും ബോധവല്‍കരിക്കാന്‍ കൂടിയാണ്. 
 
പ്രമുഖ ധനകാര്യ വിദഗ്ധനും പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാനും ബര്‍ജീല്‍ സെക്യൂരിറ്റീസ് ഡയറക്ടറു മായ കെ. വി. ഷംസുദ്ധീന്‍ തയ്യാറാക്കി അവതരിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടി യുടെ 221 – ആമത്  വേദി കൂടിയാണ് പഠന ക്ലാസ്സ്.  ഇതിലേക്ക് എല്ലാ പ്രവാസി സുഹൃത്തു ക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനധികൃത ഡിഷ്‌ ടി.വി.ക്ക് 20,000 ദിര്‍ഹം പിഴ

January 6th, 2011

satellite-dish-tv-receiver-epathram

അബുദാബി : അനധികൃത ഉപഗ്രഹ ടി. വി. ഉപയോഗിക്കുന്നവരെ പിടി കൂടി ശിക്ഷ ചുമത്തുവാന്‍ അബുദാബി അധികൃതര്‍ തീരുമാനമായി. 20,000 ദിര്‍ഹം വരെയാവും പിഴ. അടുത്ത മാസം ലോക ക്രിക്കറ്റ്‌ തുടങ്ങുന്ന സാഹചര്യത്തില്‍ ഒട്ടേറെ പേര്‍ ഇത്തരം അനധികൃത ഡിഷ്‌ ആന്റിനകള്‍ സ്ഥാപിച്ചത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.

ഇന്ത്യയില്‍ നിന്നുമുള്ള ഡിഷ്‌ ടി.വി., സണ്‍ ഡയരക്ട്, ടാറ്റ സ്കൈ എന്നിങ്ങനെ നിരവധി ഉപഗ്രഹ സര്‍വീസുകള്‍ യു. എ. ഇ. യില്‍ ഡിഷ്‌ ആന്റിന വഴി ലഭ്യമാണ്. എന്നാല്‍ ഈ കമ്പനികള്‍ക്ക്‌ ഇവ യു. എ. ഇ. യില്‍ വിപണനം ചെയ്യാനുള്ള അനുമതി ഇല്ല എന്നതിനാല്‍ ഇവയുടെ ഉപയോഗം യു. എ. ഇ. യില്‍ നിയമ വിരുദ്ധമാണ്.

ഇവ ലഭിക്കുന്നതിന് ആവശ്യമായ സെറ്റ്‌ ടോപ്‌ ബോക്സ് യു. എ. ഇ. യിലേക്ക്‌ കൊണ്ട് വരുന്നതും നിയമ വിരുദ്ധമാണ്. വിമാന താവളങ്ങളില്‍ വെച്ച് പരിശോധന നടത്തി ഇത്തരം ഉപകരണങ്ങള്‍ കൊണ്ടു വരുന്നത് തടയാനും നിര്‍ദ്ദേശമുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫാക്കി ഗ്രൂപ്പ് വാര്‍ഷിക ആഘോഷങ്ങള്‍

January 4th, 2011

fakih-group-2011-epathram

ദുബായ് : യു. എ. ഇ. യിലെ പ്രമുഖ ബിസിനസ് സംരംഭകരായ ഫാക്കി ഗ്രൂപ്പ് വാര്‍ഷിക ആഘോഷ ങ്ങള്‍ ജനുവരി 6 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലെ നഷ്വാന്‍ ഹാളില്‍ വെച്ച് നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഇന്തോനേഷ്യന്‍ അംബാസഡര്‍ വാഹിദ്‌ സുപ്രിയാദി നിര്‍വ്വഹിക്കും.

അതോടൊപ്പം, ഫാക്കി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഫാക്കി രക്ഷാധികാരി യായിട്ടുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വെബ്‌സൈറ്റ് സ്വിച്ചോണ്‍ കര്‍മ്മം ഇന്തോനേഷ്യന്‍ കൌണ്‍സിലര്‍ നിക്കോ ആദം നിര്‍വ്വഹിക്കും. തുടര്‍ന്ന്‍ ഫാക്കി ഗ്രൂപ്പിലെ സര്‍ഗ്ഗ ധനരായ കലാകാരന്മാര്‍ ഒരുക്കുന്ന അറബിക്, ക്ലാസിക്കല്‍, സിനിമാറ്റിക് നൃത്തങ്ങള്‍, ഒപ്പന, മിമിക്രി, ഗാനമേള, ചിത്രീകരണം, കോമഡി ഷോ, സംഘഗാനം തുടങ്ങിയ ആകര്‍ഷകമായ കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 19 of 19« First...10...1516171819

« Previous Page « മുളിയാര്‍ പഞ്ചായത്തില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കണം
Next » പ്രേരണ സ്വാഗത സംഘ രൂപീകരണം »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine