മെഹ്ബൂബെ മില്ലത്ത് അവാര്‍ഡ് പി. ടി. കുഞ്ഞു മുഹമ്മദിന്

November 29th, 2011

dubai-mehaboohe-millath-award-ePathram
അബുദാബി : ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്‍റെ സ്മരണക്കായി മില്ലത്ത് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മെഹ്ബൂബെ മില്ലത്ത് അവാര്‍ഡ് പി. ടി. കുഞ്ഞു മുഹമ്മദിന്. പ്രവസി കളുമായി ബന്ധപ്പെട്ടു കാരുണ്യാ ത്മകമായ ദൃശ്യ മാധ്യമ പ്രവര്‍ത്തന ത്തിന് ഏര്‍പ്പെടുത്തിയ 2010 ലെ അവാര്‍ഡി നാണ് കൈരളി ടി. വി. യിലെ പ്രവാസ ലോകം അവതാരകനും ചലച്ചിത്ര സംവിധായക നുമായ പി. ടി. കുഞ്ഞു മുഹമ്മദിനെ തെരഞ്ഞെടുത്തത്. ബാബു ഭരദ്വാജ്, ഉമര്‍ പുതിയോട്ടില്‍, എന്‍. കെ. അബ്ദുല്‍ അസീസ്‌ എന്നിവര്‍ അടങ്ങിയതാണ് ജൂറി.

ജനുവരി മൂന്നാം വാരം ദുബായില്‍ വെച്ച് നടക്കുന്ന പരിപാടി യില്‍ വെച്ച് അവാര്‍ഡ് നല്‍കുവാന്‍ മില്ലത്ത് ഫൌണ്ടേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗള്‍ഫിലെയും ഇന്ത്യ യിലെയും പ്രമുഖ വ്യക്തിത്വ ങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങിന്‍റെ വിജയ ത്തിനു വേണ്ടി കമ്മിറ്റിക്ക് രൂപം നല്‍കി. താഹിര്‍ കൊമ്മോത്ത്‌ അദ്ധ്യക്ഷത വഹിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക : 050 90 16 780

-അയച്ചു തന്നത് : ഷിബു മുസ്തഫ, അബുദാബി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജലീല്‍ രാമന്തളിക്കും ബി. എസ്‌. നിസാമുദ്ധീനും പുരസ്കാരം

November 26th, 2011

jaleel-ramanthali-bs-nisamuddeen-epathram

അബുദാബി : മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാര ങ്ങള്‍ക്ക് മിഡിലീസ്റ്റ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ്‌ ജലീല്‍ രാമന്തളിയും ഗള്‍ഫ്‌ മാധ്യമം സീനിയര്‍ കറസ്പോണ്ടന്‍റ് ബി. എസ്‌. നിസാമുദ്ധീനും അര്‍ഹരായി.

ഗ്രന്ഥരചന, പത്ര പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് സമഗ്ര സംഭാവന യ്ക്കുള്ള പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജലീല്‍ രാമന്തളിക്ക് നല്‍കുന്നത്. പത്തോളം പുസ്തകങ്ങള്‍ തയ്യാ റാക്കിയ ജലീല്‍ രാമന്തളി, യു.എ.ഇ.യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്‍റെ ജീവ ചരിത്രം ആദ്യ മായി മലയാള ത്തില്‍ പുറത്തിറക്കി. ഇന്തോ – അറബ് ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തില്‍ നിരവധി രചനകള്‍ നടത്തിയതിനെ കമ്മിറ്റി പ്രശംസിച്ചു.

സാമൂഹിക പ്രസക്തി യുള്ള വിഷയ ങ്ങളില്‍ പ്രവാസി കള്‍ക്കിടയില്‍ ബോധവല്‍കരണ ലക്ഷ്യത്തോടെ നിസാമുദ്ധീന്‍ തയ്യാറാക്കിയ നിരവധി വാര്‍ത്തകള്‍ മുന്‍ നിറുത്തിയാണ് സമഗ്ര സംഭാവന യ്ക്കുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ അവാര്‍ഡ് ബി. എസ്‌. നിസാമുദ്ധീന് നല്‍കുന്നത്.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇദ്ദേഹം 2000 മുതല്‍ മാധ്യമ ത്തില്‍ ജോലി ചെയ്യുന്നു. മൂന്നു വര്‍ഷ ങ്ങളായി ഗള്‍ഫ് മാധ്യമ ത്തില്‍ സീനിയര്‍ സബ് എഡിറ്ററാണ്. 2010 ലെ ചിരന്തന മാധ്യമ പുരസ്കാരം നേടിയിരുന്നു.

ഉപഹാരവും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ്‌ ജനുവരി അവസാന വാരം സമ്മാനിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: , ,

1 അഭിപ്രായം »

ബൂലോകം ഓണ്‍ലൈന്‍ ചെറുകഥാ മല്‍സരം 2011

October 26th, 2011

boolokam-online-logo-ePathramദുബായ് : മലയാള ത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന ചെറുകഥാ മത്സര ത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു.

2011 നവംബര്‍ 30 നു മുന്‍പായി boolokamstory at gmail dot com എന്ന ഇ മെയില്‍ വിലാസ ത്തില്‍ കഥകള്‍ അയച്ചിരിക്കണം.

ഒന്നാം സമ്മാനം 8000 രൂപ, രണ്ടാം സമ്മാനം 4000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. ഇതോടൊപ്പം എല്ലാ വിജയി കള്‍ക്കും ഫലകങ്ങളും നല്‍കും. തിരുവന്ത പുരത്ത് നടക്കുന്ന ‘സൂപ്പര്‍ ബ്ലോഗ്ഗര്‍ 2011′ ചടങ്ങിനോട് അനുബന്ധിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന തായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 00 971 50 62 12 325

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

July 31st, 2011

chiranthana-press-meet-ePathram

ദുബായ് : പ്രമുഖ സാംസ്കാരിക സംഘടന യായ ചിരന്തന യുടെ പത്താമത് മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഗള്‍ഫ് മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ ബി. എസ്. നിസാമുദ്ദീന്‍, ഏഷ്യാനെറ്റ് ടി. വി. സീനിയര്‍ ക്യാമറാമാന്‍ ജോബി വാഴപ്പിള്ളി എന്നിവരാണ് തിരഞ്ഞെടുക്ക പ്പെട്ടത്. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്ത കര്‍ക്ക് വര്‍ഷം തോറും നല്‍കി വരുന്നതാണ് ഈ പുരസ്കാരം. സ്വര്‍ണ്ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രം എന്നിവ അടങ്ങുന്നതാണ് ചിരന്തന മാധ്യമ പുരസ്‌കാരം.

bs-nizamudheen-joby-vazhappilly-epathram

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് ബി. എസ്. നിസാമുദ്ദീന്‍, കുന്നംകുളം ആര്‍ത്താറ്റ് സ്വദേശിയാണ് ജോബി. ചിരന്തന പ്രസിഡന്‍റ് പുന്നക്കല്‍ മുഹമ്മദലി, സെക്രട്ടറി ഫസിലുദ്ദീന്‍ ശൂരനാട്, ട്രഷറര്‍ സലാം പാപ്പിനിശ്ശേരി എന്നിവര്‍ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പങ്കെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനം

July 21st, 2011

jaleel-ramanthali-new-book-cover-ePathram
അബുദാബി : ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്ത കനുമായ ജലീല്‍ രാമന്തളി യുടെ പത്താമത്തെ പുസ്തകമായ ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും’ പ്രകാശനം ചെയ്യുന്നു.

ജൂലായ്‌ 22 വെള്ളിയാഴ്ച വൈകീട്ട് 8.30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സില്‍ വെച്ച് യു. എ. ഇ. യിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ശൈഖ അല്‍ മസ്കരി, പാര്‍ക്കോ ഗ്രൂപ്പ്‌ കമ്പനീസ്‌ ചെയര്‍മാന്‍ പി. എ. റഹിമാന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്യും.

ഗ്രീന്‍ വോയ്സ് യു. എ. ഇ. ചാപ്ടര്‍ പ്രസിദ്ധീകരിക്കുന്ന 300 പേജുകളുള്ള ഈ പുസ്തകം തികച്ചു സൌജന്യ മായിട്ടാണ് വായനക്കാരില്‍ എത്തിക്കുന്നത്.

ജലീല്‍ രാമന്തളി യുടെ ശൈഖ് സായിദ്‌, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ എന്നിവയും സൗജന്യ മായി തന്നെയാണ് വായനക്കാരില്‍ എത്തിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 512345

« Previous « എം എഫ് ഹുസൈന്‍ സ്മരണയും കുഴൂര്‍ വിത്സന്റെ കവിതകളുടെ സി ഡി പ്രകാശനവും
Next Page » എം.എന്‍. വിജയന്‍ അനുസ്മരണം നടന്നു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine