ദുബായ് : കേരള ത്തിലെ ഇടത് പക്ഷ സര്‍ക്കാറിന്‍റെ ജനദ്രോഹ നടപടി കള്‍ക്ക് എതിരായ പോരാട്ടത്തിന് പ്രവാസികള്‍ കര്‍മ്മ രംഗത്ത് ഇറങ്ങണം എന്നു മുസ്ലീം ലീഗ് കാസര്‍കോട്ട് ജില്ലാ സെക്രട്ടറി എ. ജി. സി. ബഷീര്‍.
ഭരണ നേട്ടമായി ഒന്നും പറയാനില്ലാ തിരിക്കുമ്പോള്‍ കള്ള പ്രചരണ ങ്ങളിലൂടെയും കുതന്ത്രങ്ങളി ലൂടെയും ഭരണം നിലനിര്‍ത്താനുള്ള വ്യാമോഹങ്ങ ളുടെ തുടര്‍ചലന ങ്ങളാണ് ഇടതു മുന്നണി യില്‍ നടക്കുന്നത്. ഇടത് മുന്നണി യുടെ ദുര്‍ഭരണ ത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ കൈവന്നിരിക്കുന്ന ഈ അവസരം പൂര്‍ണ്ണമായും പ്രയോജന പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ദുബായ് കെ. എം. സി. സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനപക്ഷം 2011 ല്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. ചരിത്ര ത്തില്‍ ആദ്യമായി പ്രവാസി കള്‍ക്ക് ലഭിച്ച വോട്ടവകാശം പൂര്‍ണമായും വിനിയോഗിക്കാന്‍ യു. ഡി. എഫ് അനുഭാവി കള്‍ക്ക് അവസരം നല്‍കുന്ന പ്രത്യേക വോട്ടു വിമാനം ഉള്‍പ്പെടെയുള്ള കെ. എം. സി. സി. യുടെ പ്രചരണ പരിപാടി ഏറെ പ്രയോജനകരവും പ്രശംസ നീയവു മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സലാം കന്യാപ്പാടി അദ്ധ്യക്ഷത വഹിച്ചു.
ദുബായ് കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ ഉദ്ഘാടനം ചെയ്തു. യു. ഡി. എഫ്. നേതാക്കളായ സി. ബി. ഹനീഫ്, മുഹമ്മദ് റാഫി പട്ടേല്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഒ. കെ. ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള, ഇസ്മായില്‍ എറാമല, ഗഫൂര്‍ എരിയാല്‍, ഹനീഫ് കല്‍മട്ട, അബ്ദുല്ല ആറങ്ങാടി, ഖലീല്‍ പതിക്കുന്ന്, സക്കരിയ ദാരിമി, അയൂബ് ഉറുമി, നൗഷാദ് കന്യാപ്പാടി, നൂറുദ്ദിന്‍ സി. എച്ച്., ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമ്മദ് താജുദ്ധീന്‍ പൈക്ക, ജമാല്‍ ബായക്കട്ട, നൂറുദ്ദിന്‍ ആറാട്ടുകടവ്, മുനീര്‍ ചെര്‍ക്കള, കരിം മൊഗര്‍, നൗഷാദ് പെര്‍ള, സുബൈര്‍ കുബന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി കളായ എന്‍. എ. നെല്ലിക്കുന്ന്, പി. ബി. അബ്ദുല്‍ റസാഖ് എന്നിവര്‍ ടെലിഫോണിലൂടെ യോഗത്തെ അഭി സംബോധന ചെയ്തു. മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക സ്വാഗതവും, ഹസൈനാര്‍ ബീജന്തടുക്ക നന്ദിയും പറഞ്ഞു.