ദുബായ് : മെയ് മാസത്തില്‍ ലോകം അവസാനിക്കുമെന്ന സന്ദേശവുമായി അമേരിക്കന്‍ ക്രിസ്ത്യന്‍ ദമ്പതികള്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ ദുബായ് സര്‍ക്കാര്‍ നീക്കം ചെയ്തു.
മെയ് 21 ആണ് ബൈബിളില്‍ പറഞ്ഞിരിക്കുന്ന അന്ത്യ വിധി ദിനം എന്ന് പ്രഖ്യാപിക്കുന്ന ബോര്‍ഡുകള്‍ ദുബായില്‍ ഉടനീളം സ്ഥാപിച്ചത്. വളരെയധികം ചെലവേറിയ ഒരു സംരംഭം ആയിരുന്നു ഇത്. ഫാമിലി റേഡിയോ എന്ന ഒരു മത കാര്യ റേഡിയോയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഈ ദമ്പതികള്‍. എന്നാല്‍ ഈ ബോര്‍ഡ് പൊതുജനങ്ങളില്‍ ഭയമുണര്‍ത്തുന്ന സന്ദേശങ്ങളാണ് നല്‍കിയത്. ഏറ്റവും ഭീകരമായ ആ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്ക് കഴിയും എന്ന രീതിയില്‍ ആയിരുന്നു ഇതിലെ സന്ദേശം. ദുബായ് മുനിസിപാലിറ്റിയില്‍ നിന്നും അനുവാദം ലഭിച്ചിട്ടാണ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് പോലീസിന് അവ നീക്കം ചെയ്യുകയാണ് ഉണ്ടായത്.
ഇസ്ലാം മതത്തിനെതിരായ സന്ദേശമാണിത് എന്നത് അധികൃതരിലും പൊതു ജനങ്ങളിലും അതൃപ്തി ഉളവാക്കിയിരുന്നു. പൊതുജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന ഇത്തരം സന്ദേശങ്ങള്‍, അവ ഏതു മത വിശ്വാസം അനുസരിച്ച് ഉള്ളവ ആയാലും, പ്രചരിപ്പിക്കുന്നത് നല്ലതല്ല എന്ന് ദുബായില്‍ ഒരു മുസ്ലിം മത പണ്ഡിതന്‍ അഭിപ്രായപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്, മതം, മാധ്യമങ്ങള്‍