ദോഹ സിനിമ യില്‍ ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’

July 7th, 2011

qatar-stage-programme-star-of-malabar-ePathram
ദോഹ : മാപ്പിളപ്പാട്ട് ഗാനശാഖ യിലെ പ്രമുഖ താരങ്ങളും, മിമിക്രി താരങ്ങളും ഒത്തു ചേരുന്ന ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’ സ്റ്റേജ് ഷോ ജൂലായ്‌ 7 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് ദോഹ സിനിമ യില്‍ അരങ്ങേറുന്നു.

ബഷീര്‍ സംവിധാനം ചെയ്ത്‌ റോയല്‍ പാലസ് അവതരിപ്പിക്കുന്ന ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’ ഇമ്പമാര്‍ന്ന മാപ്പിള പ്പാട്ടുകളും മിമിക്രിയും ആകര്‍ഷക ങ്ങളായ നൃത്തങ്ങളും കോര്‍ത്തിണക്കി എല്ലാ തരം പ്രേക്ഷ കര്‍ക്കും ആസ്വാദ്യ കരമായ രീതി യിലാണ് അണിയിച്ചൊരുക്കി യിരിക്കുന്നത്.

കണ്ണൂര്‍ ഷെരീഫ്, രഹന, ആദില്‍ അത്തു, താജുദ്ദീന്‍, റിയാസ് എന്നീ ഗായകരും ടെലിവിഷന്‍ പരിപാടി കളിലൂടെ പ്രശസ്തരായ ഉണ്ണി എസ്. നായര്‍, മുഹമ്മ പ്രസാദ്‌ എന്നീ മിമിക്രി താരങ്ങളും പങ്കെടുക്കും. കൂടാതെ മൈമൂന, ഷെറീന എന്നിവരുടെ നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.  ഓര്‍ക്കെസ്ട്രയ്ക്ക് ഇക്ബാല്‍ നേതൃത്വം കൊടുക്കുന്നു.

പരിപാടി യുടെ ടിക്കറ്റുകള്‍ ദോഹ സിനിമ, മുഗള്‍ എമ്പയര്‍ ഹോട്ടല്‍, ഗാര്‍ഡന്‍ വില്ലേജ്‌ റെസ്റ്റോറെന്‍റ് എന്നിവിട ങ്ങളില്‍ ലഭിക്കും.

ടിക്കറ്റ്‌ നിരക്ക്: ഖത്തര്‍ റിയാല്‍ 75, 40.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 66 50 68 96, 300 88 158, 300 88 153

– അയച്ചു തന്നത് കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദവേദി വാര്‍ഷികം ആഘോഷിച്ചു

June 25th, 2011

payyanur-sauhrudha-vedhi-anniversary-celebrationse-Pathram

ദോഹ : പയ്യന്നൂര്‍ സൗഹൃദവേദി യുടെ നാലാം വാര്‍ഷികാഘോഷം വൈവിധ്യമാര്‍ന്ന പരിപാടി കളോടെ ആഘോഷിച്ചു. ഐ. സി. സി. അശോകാ ഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സൗഹൃദവേദി അബുദാബി ഘടകം സ്ഥാപക നേതാവും മുന്‍പ്രസിഡണ്ടും ജനറല്‍ സെക്രട്ടറി യുമായിരുന്ന വി. ടി. വി. ദാമോദരന്‍, ഐ. സി. സി. പ്രസിഡന്‍റ് കെ. എം. വര്‍ഗീസ്, അമൃത ടി. വി. എഡിറ്ററും ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ ജനറല്‍ സെക്രട്ടറി യുമായ പ്രദീപ്‌ മേനോന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സൗഹൃദവേദി യുടെ ചിട്ടയായ സേവനങ്ങള്‍ മറ്റു സംഘടനകള്‍ക്കു കൂടി മാതൃക യാണ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. പ്രവര്‍ത്ത കരുടെ ഐക്യവും സഹകരണവും അതിലേറെ സൗഹൃദവും ഏറെ ആകര്‍ഷിച്ചു എന്ന് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ്‌ നാടുകളില്‍ പത്ത് ശാഖകള്‍ ഉള്ള സൗഹൃദവേദി പ്രവര്‍ത്തകരെ ഒരേ കുടക്കീഴില്‍ കൊണ്ടു വരാന്‍ സാധിക്കും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

qatar-payyanur-sauhrudha-vedhi-audiance-ePathram

കള്‍ച്ചറല്‍ സെക്രട്ടറി സുബൈര്‍ ആണ്ടിയില്‍, രവീന്ദ്രന്‍ കൈപ്രത്ത്, വാസുദേവ് കോളിയാട്ട്, എം. കെ. മധുസൂദനന്‍ എന്നിവരുടെ നേതൃത്വ ത്തില്‍ നടത്തിയ അഞ്ചു മണിക്കൂറിലേറെ നീണ്ടു നിന്ന കലാസന്ധ്യ ശ്രദ്ധേയമായി. സുബൈര്‍ ആണ്ടിയില്‍ തയ്യാറാക്കിയ പയ്യന്നൂരിന്‍റെ ഡോക്യുമെന്‍ററിയും ഉദ്ഘാടന ചടങ്ങും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

പ്രസിഡന്‍റ് കക്കുളത്ത് അബ്ദുള്‍ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി സുരേ ഷ്ബാബു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വേണു കോളിയാട്ട് നന്ദിയും പറഞ്ഞു. അതിഥികളായ വി. ടി. വി. ദാമോദരനും പ്രദീപ്‌ മേനോനും അംബാസഡര്‍ ഉപഹാരം നല്‍കി.

നാലു പതിറ്റാണ്ടോളം പത്രപ്രവര്‍ത്തനവും സാമൂഹിക പ്രവര്‍ത്തനവും നടത്തി ക്കൊണ്ടിരിക്കുന്ന കക്കുളത്ത് അബ്ദുള്‍ഖാദറിനെ സ്വന്തം തട്ടകത്തിന്‍റെ ആദര സൂചകമായി ഐ. സി. സി. പ്രസിഡന്‍റ് കെ. എം. വര്‍ഗീസ് പൊന്നാട അണിയിച്ചു.

സൗഹൃദവേദി യുടെ അംഗങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ‘ആശ്രയ’ ത്തിന്‍റെ പ്രാധാന്യ ത്തെപ്പറ്റി ചെയര്‍മാന്‍ ശ്രീജിത്ത് വിശദീകരിച്ചു. രാജഗോപാലന്‍ കോമ്പയര്‍ ആയിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വേദിയുടെ ധന സഹായം അതിഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി.

വൈസ് പ്രസിഡണ്ടു മാരായ രാജീവ്, കൃഷ്ണന്‍ പാലക്കീല്‍, വത്സരാജന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ രമേശന്‍ കോളിയാട്ട്, അനില്‍കുമാര്‍, പവിത്രന്‍, സതീശന്‍, ശിവദാസന്‍ എന്നിവരുടെ നേതൃത്വ ത്തില്‍ ആയിരുന്നു കലാവിരുന്നും സാംസ്‌കാരിക പരിപാടികളും ഒരുക്കിയത്.

സലീം പാവറട്ടി, ജിനി ഫ്രാന്‍സിസ്, ഹംസ കൊടിയില്‍, അനഘ രാജഗോപാല്‍, ആന്‍ മറിയ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു . ജ്യോതി രമേശന്‍റെ നേതൃത്വ ത്തിലുള്ള ഡാന്‍ഡിയ നൃത്തവും, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, കഥാപ്രസംഗം, ആസിം സുബൈര്‍ അവതരിപ്പിച്ച അവ്വൈ ഷണ്‍മുഖി എന്ന ഡാന്‍സും ജിംസി ഖാലിദ്, ഫര്‍സീന ഖാലിദ് എന്നിവരുടെ അവതരണവും കലാപരിപാടികള്‍ ആകര്‍ഷകമാക്കി.

പരിപാടി കളില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ പാരിതോഷികങ്ങള്‍ നല്‍കി.

– അയച്ചു തന്നത് : അബ്ദുല്‍ ഖാദര്‍, ദോഹ

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമനിധി : പുതിയ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം

June 9th, 2011

samskara-qatar-logo-epathram

ദോഹ :  പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്ക് ഇടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസി കളെ ക്ഷേമനിധി യുടെ ഭാഗമാക്കാന്‍  ഖത്തറിലെ സാംസ്‌കാരിക സംഘടന യായ സംസ്‌കാര ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്ത മാക്കാന്‍ തീരുമാനിച്ചു.

ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്‍റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി മലയാളി കളുടെ ക്ഷേമം അടുത്ത കാലം വരെ അധികാരികള്‍ ശ്രദ്ധിച്ചിരുന്നില്ല.  എന്നാല്‍ കഴിഞ്ഞ കൊല്ലം  ഇവരുടെ പുനരധിവാസവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍  ആരംഭിച്ച പ്രവാസി ക്ഷേമ പദ്ധതി വേണ്ടത്ര രീതിയില്‍ പ്രവാസികളില്‍ എത്തിക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പരാജയ പ്പെട്ടിരുന്നു.

കേരള ത്തിലെ സര്‍ക്കാര്‍ മാറിയ ഈ സാഹചര്യത്തില്‍  പുതിയ സര്‍ക്കാര്‍ ക്ഷേമനിധി പ്രവാസി കളില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങണം എന്ന് അഡ്വ. ജാഫര്‍ഖാന്‍ കേച്ചരി അഭിപ്രായപ്പെട്ടു.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അബൂബക്കര്‍, വി. കെ. എം. കുട്ടി, കെ. പി. എം. കോയ, റഫീഖ് പുന്നയൂര്‍ക്കുളം, അഷറഫ് പൊന്നാനി, അര്‍ഷാദ്, തെരുവത്ത്  ഷംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

പ്രവാസി ക്ഷേമ നിധിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഖത്തറില്‍ വിളിക്കുക : 
55 62 86 26 – 77 94 21 69 ( അഡ്വ.  ജാഫര്‍ഖാന്‍), 55 07 10 59 (അഡ്വ. അബൂബക്കര്‍), 77 94 02 25 (മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍).

സംഘടന യുമായി ബന്ധപ്പെട്ടാല്‍ ക്ഷേമ നിധി അംഗത്വ ത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ഫോമും സൗജന്യമായി ലഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോഹാ സിനിമ യില്‍ ‘നിലാപ്പൂക്കള്‍’ സംഗീത സന്ധ്യ

March 31st, 2011

nilapookal-qatar-kmcc-epathram
ദോഹ : ഖത്തര്‍ കെ. എം. സി. സി. മണലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് സന്ധ്യ ‘നിലാപ്പൂക്കള്‍’ മാര്‍ച്ച് 31 വ്യാഴാഴ്ച രാത്രി 8 മണിക്ക് ദോഹാ സിനിമ യില്‍ നടക്കും.

പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനും കൈരളി ടി. വി. യിലെ ‘പട്ടുറുമാല്‍’ വിധി കര്‍ത്താവു മായ ഫൈസല്‍ എളേറ്റിലാണ് നിലാപ്പൂക്കളുടെ അവതാരകന്‍.

പ്രവാസ ലോകത്തെ ശ്രദ്ധേയനായ യുവ ഗായകനും പട്ടുറുമാല്‍ പരിപാടി യിലൂടെ പ്രശസ്തനുമായ ഹംദാന്‍, പട്ടുറുമാല്‍ ജേതാവ്‌ ഷമീര്‍ ചാവക്കാട്, ആദില്‍ അത്തു, സുറുമി വയനാട്, ഗോള്‍ഡി ഫ്രാന്‍സിസ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടി യിലൂടെ രംഗത്ത്‌ വന്ന ലമീസ് ചാവക്കാട് തുടങ്ങിയ ഗായകര്‍ തങ്ങളുടെ ആലാപന മികവില്‍ ‘നിലാപ്പൂക്കള്‍’ ക്ക് സൌരഭ്യം പകരുന്നു.

ഈ പരിപാടി യിലേക്കുള്ള ടിക്കറ്റുകള്‍ കെ. എം. സി. സി. ഓഫീസിലും, ദോഹാ സിനിമ യിലും ലഭിക്കും.

-അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌, ദോഹ.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ മലയാളം ബ്ലോഗര്‍മാരുടെ സംഗമം

February 16th, 2011

qatar-bloggers-meet-epathram

ദോഹ : ബ്ലോഗെഴുത്തുകാരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചയോടുള്ള ഗൗരവപരമായ സമീപനം കൊണ്ടും ഖത്തറിലെ പ്രവാസികളായ മലയാളം ബ്ലോഗ്ഗേഴുത്തുകാരുടെ സംഗമം ശ്രദ്ധേയമായി. ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ 40 ഓളം ബ്ലോഗ്ഗേഴ്സ് പങ്കെടുത്തു. ഇത് അഞ്ചാം തവണയാണ്‌ ഖത്തറില്‍ ബ്ലോഗര്‍മാരുടെ സംഗമം നടക്കുന്നത്.

ഇന്നത്തെ പല കവിതകളും വായന ക്കാരിലേക്ക് ഇറങ്ങിച്ചെന്ന് സം‌വദിക്കുന്നില്ല എന്നും ഇത് മുഖ്യമായും കവിയുടെ പരാജയമാണ് എന്നും പറഞ്ഞ സദസ്സ് കവി കാണുന്ന അര്‍ത്ഥങ്ങളിലേക്ക് വായനക്കാരന് ഇറങ്ങി ചെല്ലാന്‍ സാധിച്ചാല്‍ അത് കവിയുടെയും കവിതയുടെയും വിജയമാണെന്നും വിലയിരു ത്തുകയുണ്ടായി. പോസ്റ്റ് വലിച്ചു നീട്ടി എഴുതാതെ കുറുക്കിയെഴുതാനും, എഴുത്തില്‍ അശ്ലീലം ഒഴിവാക്കി വായനക്കാര്‍ക്ക് എന്തെങ്കിലും സന്ദേശം എത്തിക്കാനും ശ്രമിക്കണമെന്നും അതു പോലെ സൃഷ്ടികള്‍ വായിച്ചു കൊണ്ടായിരിക്കണം അതിനു കമന്റ് എഴുതേണ്ടതെന്നും സദസില്‍ നിന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.

qatar-bloggers-epathram

ബ്ലോഗ്ഗര്‍മാര്‍

ഏപ്രില്‍ 17 ആം തിയതി തുഞ്ചന്‍പറമ്പില്‍ നടക്കുന്ന കേരളാ ബ്ലോഗ്‌ മീറ്റിനോട നുബന്ധി ച്ചിറങ്ങുന്ന ബ്ലോഗ് സ്‌മരണികക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സംഗമം പുതിയ ബ്ലോഗെഴു ത്തുകാര്‍ക്കായി ഒരു ശില്പശാല സംഘടിപ്പിക്കാന്‍ തിരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://qatar-bloggers.blogspot.com എന്ന ബ്ലോഗ്‌ സന്ദര്‍ശിക്കുക.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ദോഹ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 4 of 512345

« Previous Page« Previous « അശ്വിന്‍ സുരേഷ് വരച്ച കെ. കരുണാകരന്റെ ഛായാചിത്രം മുരളീധരന് കൈമാറി
Next »Next Page » യുവ കലാ സാഹിതി യൂണിറ്റ് സമ്മേളനം ഫെബ്രുവരി 18 ന്‌ »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine