
ദോഹ : ബ്ലോഗെഴുത്തുകാരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചയോടുള്ള ഗൗരവപരമായ സമീപനം കൊണ്ടും ഖത്തറിലെ പ്രവാസികളായ മലയാളം ബ്ലോഗ്ഗേഴുത്തുകാരുടെ സംഗമം ശ്രദ്ധേയമായി. ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ 40 ഓളം ബ്ലോഗ്ഗേഴ്സ് പങ്കെടുത്തു. ഇത് അഞ്ചാം തവണയാണ് ഖത്തറില്‍ ബ്ലോഗര്‍മാരുടെ സംഗമം നടക്കുന്നത്.
ഇന്നത്തെ പല കവിതകളും വായന ക്കാരിലേക്ക് ഇറങ്ങിച്ചെന്ന് സംവദിക്കുന്നില്ല എന്നും ഇത് മുഖ്യമായും കവിയുടെ പരാജയമാണ് എന്നും പറഞ്ഞ സദസ്സ് കവി കാണുന്ന അര്‍ത്ഥങ്ങളിലേക്ക് വായനക്കാരന് ഇറങ്ങി ചെല്ലാന്‍ സാധിച്ചാല്‍ അത് കവിയുടെയും കവിതയുടെയും വിജയമാണെന്നും വിലയിരു ത്തുകയുണ്ടായി. പോസ്റ്റ് വലിച്ചു നീട്ടി എഴുതാതെ കുറുക്കിയെഴുതാനും, എഴുത്തില്‍ അശ്ലീലം ഒഴിവാക്കി വായനക്കാര്‍ക്ക് എന്തെങ്കിലും സന്ദേശം എത്തിക്കാനും ശ്രമിക്കണമെന്നും അതു പോലെ സൃഷ്ടികള്‍ വായിച്ചു കൊണ്ടായിരിക്കണം അതിനു കമന്റ് എഴുതേണ്ടതെന്നും സദസില്‍ നിന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.

ബ്ലോഗ്ഗര്‍മാര്‍
ഏപ്രില്‍ 17 ആം തിയതി തുഞ്ചന്‍പറമ്പില്‍ നടക്കുന്ന കേരളാ ബ്ലോഗ് മീറ്റിനോട നുബന്ധി ച്ചിറങ്ങുന്ന ബ്ലോഗ് സ്‌മരണികക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സംഗമം പുതിയ ബ്ലോഗെഴു ത്തുകാര്‍ക്കായി ഒരു ശില്പശാല സംഘടിപ്പിക്കാന്‍ തിരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://qatar-bloggers.blogspot.com എന്ന ബ്ലോഗ് സന്ദര്‍ശിക്കുക.
– മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ദോഹ
- pma























എനിക്കു ചിരപരിചിതമായ മുഖങ്ങള്‍ കണ്ടതില്‍ സന്തോഷം, ഖത്തര്‍ ബ്ലോഗര്‍ സംഘത്തിനു അഭിനന്ദനങ്ങള്‍