സൗദിയില്‍ ഇനി സ്‌ത്രീകള്‍ക്ക്‌ വോട്ടവകാശം

September 27th, 2011

saudi-king-epathram

റിയാദ്‌: സൗദി അറേബ്യയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്‌ത്രീകള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ രാജാവ്‌ അബ്‌ദുള്ള അനുമതി നല്‍കും. ഇതോടെ സ്‌ത്രീകള്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവസരമൊരുങ്ങും. ഷൂറാ കൗണ്‍സിലില്‍ ചേരാനും സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരിക്കും. അടുത്ത ഘട്ടത്തില്‍ നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളിലാണ് സ്ത്രീകള്‍ക്ക് വോട്ടവകാശവും മത്സര സ്വാതന്ത്രവും നല്‍കുക. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായ വ്യാഴാഴ്ച നടക്കുന്ന മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ പുരുഷന്‍മാര്‍ മാത്രമേ മത്സരിക്കൂ. 2015ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു മുതല്‍ സ്ത്രീകള്‍ക്കു വോട്ടുചെയ്യാന്‍ അവസരമുണ്ടാവും. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്ത്രീകള്‍ക്കു ഭരണകാര്യങ്ങളില്‍ പ്രാതിനിധ്യം നല്‍കുന്നത്. സാമൂഹിക ജീവിതത്തില്‍ സ്ത്രീകളുടെ പ്രാധാന്യം മനസിലാക്കിയാണു തീരുമാനമെന്നു രാജാവ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗദിയില്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു

May 23rd, 2011

saudi driving ban-epathram

റിയാദ്: സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുള്ള സൌദിയില്‍, തന്റെ കാര്‍ ഓടിച്ചതിനു ഒരു സൗദി വനിതയെ അറസ്റ്റ് ചെയ്തു. സൌദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ ഖോബാര്‍ നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. കമ്പ്യൂട്ടര്‍ ഉദ്യോഗസ്ഥയായ 32 കാരി മനല്‍ അല്‍-ഷെരിഫ് ആണ് പോലീസ് പിടിയിലായത്. താന്‍ സൌദിയില്‍ ഡ്രൈവ് ചെയ്യുന്ന രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത മനല്‍ അത് യൂടുബില്‍ കഴിഞ്ഞ ആഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ്‌ ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയില്‍ വച്ചു. ഇവരുടെ സഹോദരന്‍ എത്തിയാണ് മനലിനെ മോചിപ്പിച്ചത്.

സൌദി നിയമം അനുസരിച്ച് സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കുറ്റകരമാണ്. കൂടെ പുരുഷന്മാരില്ലാതെ സഞ്ചരിക്കുന്നതും ശിക്ഷാര്‍ഹമാണ്. എന്നാല്‍ സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ ഈ കര്‍ശന നിയമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള വിലക്കിനെതിരെ ജൂണ്‍ 17 നു രാജ്യമൊട്ടാകെ സ്ത്രീകള്‍ വാഹനമോടിച്ചു പ്രതിഷേധിക്കാനാണ് ഇവര്‍ പദ്ധതി ഇട്ടിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധിച്ചു

March 30th, 2011

riyadh-indian-media-forum-logo-epathram

റിയാദ്: ജോലിക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ട സംഭവത്തെ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അപലപിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും നേതാക്കളും ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും വധ ഭീഷണി മുഴക്കിയതും ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണെന്നും പ്രവര്‍ത്തക സമിതി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ആക്രമണം നടത്തിയതും മാധ്യമ പ്രവര്‍ത്തകനെ ഫോണിലൂടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഭരണ ഘടനാപരമായി ഉത്തരവാദപ്പെട്ട പദവിയിലുള്ള ജന പ്രതിനിധിയുടെ നേതൃത്വത്തിലാണെന്ന ആരോപണം സത്യമാണെങ്കില്‍ അത് ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്ന പ്രവണതയാണെന്നും തെറ്റിന്റെ ഗൌരവം മനസിലാക്കി ബന്ധപ്പെട്ടവര്‍ അത് തിരുത്താന്‍ തയ്യാറവേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

വാര്‍ത്താധിഷ്ടിത പരിപാടിയുടെ ഷൂട്ടിങ്ങിനിടെ ആക്രമണം നടത്തിയ വര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാവേണ്ടത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമാണ്.

(അയച്ചു തന്നത് : നജീം കൊച്ചുകലുങ്ക്, റിയാദ്‌)

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »


« തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
വേനല്‍ പക്ഷികള്‍ പ്രദര്‍ശിപ്പിച്ചു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine