സൗദി കിരീടാവകാശി അന്തരിച്ചു

October 23rd, 2011

Sultan-bin-Abdel-Aziz-Al-Saud-epathram

റിയാദ്‌ : സൗദി കിരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ അല സൌദ്‌ അന്തരിച്ചു. 85 കാരനായ രാജകുമാരന്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഇതോടെ സൗദി രാജാവിന്റെ അനന്തരാവകാശി ആരായിരിക്കും എന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ നിലവില്‍ വന്നു. ആഭ്യന്ത മന്ത്രിയായ നയെഫ്‌ രാജകുമാരനാവും സൗദി കിരീടാവകാശിയായി രംഗത്ത്‌ വരിക എന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2009ല്‍ രാജാവ് ഇദ്ദേഹത്തെ ഉപ പ്രധാനമന്ത്രിയായി നിയമിച്ചത് ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് നിഗമനം.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സമസ്ത വാര്‍ഷിക സമ്മേളനം : ജിദ്ദയില്‍ പ്രചാരണ പ്രവര്‍ത്തന ങ്ങള്‍ക്കു തുടക്കമായി

October 11th, 2011

sys-jedha-muhamed-darimi-ePathram
ജിദ്ദ : കേരളത്തിന് അകത്തും പുറത്തും മലയാളി മുസ്ലിം സമൂഹം അധിവസി ക്കുന്ന പ്രദേശ ങ്ങളില്‍ എല്ലാം തന്നെ, ഇസ്ലാമിക പൈതൃകം കാത്തു സൂക്ഷിക്കുന്ന സമസ്ത നടത്തി ക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തന ങ്ങള്‍ ലോക മുസ്ലിം സമൂഹ ത്തിനു മാതൃക യാണെന്ന് പ്രമുഖ പണ്ഡിതന്‍ മുഹമ്മദ്‌ ടി. എഛ്. ദാരിമി പറഞ്ഞു.

എട്ടര ദശക ങ്ങളായി കര്‍മ്മ മണ്ഡല ത്തില്‍ തുടരുന്ന സമസ്ത യുടെ ആത്മീയ നേതൃത്വവും ശാസ്ത്രീയ മായ സമീപന ങ്ങളുമാണ് ഇങ്ങനെ ഒരു ഉത്കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മുസ്ലിം കൈരളിക്കു അവസരം ഒരുക്കിയത്. മത പ്രബോധന മേഖല യിലും സാംസ്കാരിക സാമൂഹ്യ രംഗത്തും വിപ്ലവാത്മ കമായ ചലന ങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ തന്നെ സമന്വയ വിദ്യാഭ്യാസ ത്തിന്‍റെ പ്രസക്തി ഉള്‍ക്കൊണ്ടു കൊണ്ട് സമസ്ത സ്വീകരിച്ച ക്രിയാത്മകമായ പദ്ധതികള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വിജയം കൈവരിച്ചത് ആത്മാര്‍ഥതയുടെ പിന്‍ബലം കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

sys-jedha-audience-ePathram

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85 – ആം വാര്‍ഷിക മഹാ സമ്മേളനം പ്രചാരണ ത്തിന് എസ്. വൈ. എസ്. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി തുടക്കമിട്ട ജിദ്ദാ തല പ്രചരണോദ്ഘാടന വേദി യില്‍ ‘സത്യ സാക്ഷി കളാവുക’ എന്ന സമ്മേളന പ്രമേയം വിശദീകരിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.

സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതം ആശംസിച്ചു. അലി ഫൈസി മാനന്തേരി, ഉസ്മാന്‍ എടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി നന്ദി രേഖപ്പെടുത്തി.

– അയച്ചു തന്നത് : ഉസ്മാന്‍ എടത്തില്‍

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌദിയില്‍ 8 ബംഗ്ലാദേശ് സ്വദേശികളുടെ തല വെട്ടി

October 9th, 2011

lady-of-justice-epathram

റിയാദ്‌ : 8 ബംഗ്ലാദേശ്‌ സ്വദേശികളുടെ തല വെട്ടി മാറ്റി സൗദിയില്‍ വധ ശിക്ഷ നടപ്പിലാക്കി. ഒരു ഈജിപ്ത് സ്വദേശിയെ വധിച്ച കുറ്റത്തിനാണ് ഇവര്‍ക്ക്‌ വധ ശിക്ഷ ലഭിച്ചത്. നാല് വര്ഷം മുന്‍പ്‌ ഒരു പാണ്ടികശാല കൊള്ള അടിക്കവേ അവിടെ പാറാവ് നിന്നിരുന്ന ഈജിപ്ത് സ്വദേശിയെ ഇവര്‍ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.

ഈ വര്ഷം 58 പേര്‍ക്കാണ് ഇത്തരത്തിലുള്ള വധശിക്ഷ സൌദിയില്‍ ലഭിച്ചത്. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വധശിക്ഷയെ അപലപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗദി വനിതയുടെ ചാട്ടയടി ശിക്ഷ റദ്ദ്‌ ചെയ്തു

September 30th, 2011

king-abdullah-epathram

റിയാദ്‌ : സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് വിലക്കുള്ള സൌദിയില്‍ കാര്‍ ഓടിച്ചു പിടിയിലായ സൗദി വനിതയുടെ ശിക്ഷ സൗദി രാജാവ്‌ അബ്ദുള്ള ഇടപെട്ട് റദ്ദ്‌ ചെയ്തതായി സൂചന. സൗദി രാജകുമാരി അമീറ അല്‍ തവീല്‍ തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചതാണ് ഈ വിവരം. ഷീമ ജസ്താനിയ എന്ന സൗദി വനിതയ്ക്കാണ് ക്രൂരമായ ഈ ശിക്ഷാവിധി ലഭിച്ചത്. എന്നാല്‍ ഈ ശിക്ഷാ വിധി സൗദി രാജാവ് റദ്ദ്‌ ചെയ്തു എന്നാണ് രാജകുമാരി ട്വിറ്റര്‍ വഴി പുറംലോകത്തെ അറിയിച്ചത്‌. “ദൈവത്തിന് സ്തുതി! നമ്മുടെ സ്നേഹനിധിയായ രാജാവ്‌ കാരണം ഷീമയുടെ ചാട്ടയടി റദ്ദ്‌ ചെയ്യപ്പെട്ടു. ഇത് കേള്‍ക്കുന്ന സൌദിയിലെ എല്ലാ സ്ത്രീകള്‍ക്കും ഏറെ സന്തോഷം ഉണ്ടാവും ഞാന്‍ അതീവ സന്തോഷവതിയാണ് എന്ന് എനിക്കറിയാം.” – അമീറ എഴുതി.

കഠിനമായ ഈ ശിക്ഷാവിധി സൌദിയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കി വരുന്ന അവസരത്തില്‍ യാഥാസ്ഥിതിക വിഭാഗം പിടിമുറുക്കുന്നതിന്റെ സൂചനയായി വിമര്‍ശിക്കപ്പെട്ടിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക്‌ ചാട്ടവാര്‍ അടി

September 28th, 2011

saudi-women-driving-epathram

റിയാദ്‌ : സ്ത്രീകള്‍ക്ക് വാഹനം സ്വന്തമായി ഓടിക്കാന്‍ വിലക്കുള്ള സൗദി അറേബ്യയില്‍ വാഹനം ഓടിച്ചു പോലീസ്‌ പിടിയിലായ ഒരു വനിതയ്ക്ക്‌ 10 ചാട്ടവാര്‍ അടി ശിക്ഷയായി നല്‍കാന്‍ വിധിയായി. ഏറെ യാഥാസ്ഥിതികമായ നിയമ വ്യവസ്ഥയുള്ള സൗദി അറേബ്യ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ നിരോധനമുള്ള ലോകത്തെ ഏക രാജ്യമാണ്.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

സാധാരണയായി വാഹനം ഓടിക്കുന്ന സ്ത്രീകളെ പിടികൂടിയാല്‍ ഇനി വാഹനം ഓടിക്കില്ല എന്ന് എഴുതി വാങ്ങി കൂടുതല്‍ നടപടികള്‍ ഒന്നും ഇല്ലാതെ വെറുതെ വിട്ടയക്കാറാണ് പതിവ്. ഇത് ആദ്യമായാണ്‌ ഇത്തരം ഒരു ശിക്ഷ നല്‍കുന്നത്.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ പറ്റി ഏറെ ചര്‍ച്ച നടക്കുകയും സ്ത്രീകള്‍ക്ക് വോട്ടവകാശം പ്രഖ്യാപിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകം വന്ന ഈ നടപടി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

Page 1 of 3123

« Previous « പാര്‍ക് പ്രഥമ വാര്‍ഷിക ആഘോഷം
Next Page » സൗദി വനിതയുടെ ചാട്ടയടി ശിക്ഷ റദ്ദ്‌ ചെയ്തു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine