കേര യുവ ശാസ്ത്ര പ്രതിഭാ പുരസ്കാരം

May 10th, 2011

dr-rvg-menon-epathram

ദുബായ്‌ : കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. യിലെ സംഘടനയായ കേര (Kerala Engineering Alumni – KERA) സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള ശാസ്ത്ര പ്രദര്‍ശന മല്‍സരം ദുബായ്‌ അക്കാദമിക്‌ സിറ്റിയിലെ ബിറ്റ്സ് പിലാനി ക്യാമ്പസില്‍ നടന്നു. “ഗോ ഗ്രീന്‍” എന്ന വിഷയത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ കുട്ടികള്‍ വൈദ്യുതി ലാഭിക്കുവാനും, പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനും, പരിസര മലിനീകരണം തടയുവാനും, ആഗോള താപനം നിയന്ത്രിക്കുവാനും, പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിയ മറ്റ് പുതിയ ആശയങ്ങളും പ്രോജക്റ്റുകളായും, പ്രവര്‍ത്തിക്കുന്ന മോഡലുകളായും അവതരിപ്പിച്ചു.

kera-young-science-talent-search-award-2011-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക്‌ ക്ലിക്ക് ചെയ്യുക

പ്രമുഖ ശാസ്ത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ആര്‍. വി. ജി. മേനോന്‍, ഗ്രീന്‍ ഓസ്കാര്‍ പുരസ്കാര ജേതാവും പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പാദനത്തിലും ഊര്‍ജ്ജ സംരക്ഷണത്തിലും അന്താരാഷ്‌ട്ര ഊര്‍ജ്ജ നയങ്ങള്‍ രൂപീകരിക്കുന്ന റീപ് (Renewable Energy & Energy Efficiency Partnership – REEEP) ന്റെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ബിനു പാര്‍ത്ഥന്‍, പരിസ്ഥിതി, ഊര്‍ജ്ജ രംഗങ്ങളില്‍ സാങ്കേതിക ഉപദേഷ്ടാവായ സൌഗത നന്തി എന്നിവരാണ് കുട്ടികള്‍ അവതരിപ്പിച്ച പ്രോജക്റ്റുകള്‍ വിശദമായി പരിശോധിച്ച് മൂല്യ നിര്‍ണ്ണയം ചെയ്തത്.

അവര്‍ ഓണ്‍ ഹൈസ്ക്കൂള്‍ അല്‍ വാര്ഖ യിലെ അനുരൂപ് ആര്‍., സുനാല്‍ പി., ഉദിത് സിന്‍ഹ എന്നിവരുടെ ടീമിനാണ് സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഇവര്‍ രൂപകല്‍പന ചെയ്ത ഗ്ലോബല്‍ പ്രഷര്‍ ലൈറ്റിംഗ് സിസ്റ്റം – GPLS – Global Pressure Lighting System – ആവശ്യമുള്ള ഇടങ്ങളില്‍ മാത്രം വൈദ്യുത വിളക്കുകള്‍ തെളിയിച്ചു കൊണ്ട് വന്‍ തോതില്‍ വൈദ്യുതി ചിലവ് കുറയ്ക്കുന്നു. വളരെ ചെലവ് കുറഞ്ഞ സാധനങ്ങള്‍ കൊണ്ടാണ് ഇവര്‍ ഇത് വികസിപ്പിച്ചെടുത്തത് എന്നതാണ് ഈ പ്രൊജക്റ്റിനെ ഇത് പോലുള്ള മറ്റ് വ്യാവസായിക സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വില കുറഞ്ഞ ചൈനീസ്‌ ഫോം പ്രതലത്തിനടിയില്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെട്ട കാര്‍ബണ്‍ ബ്രഷുകള്‍ ഘടിപ്പിച്ചാണ് ഇവര്‍ ഇത് നിര്‍മ്മിച്ചത്‌. ഓഫീസുകളിലും മറ്റുമുള്ള ഇടനാഴികളില്‍ ഇത് വിന്യസിക്കാം. ആളുകള്‍ ഇതിനു മുകളില്‍ കൂടി നടക്കുമ്പോള്‍ ഉണ്ടാവുന്ന മര്‍ദ്ദം മൂലം കാര്‍ബണ്‍ ബ്രഷുകളിലൂടെ ഉള്ള വൈദ്യുതി ബന്ധം പൂര്‍ണ്ണമാവുകയും ആ ഭാഗത്തുള്ള വൈദ്യുത വിളക്കുകള്‍ തെളിയുകയും ചെയ്യുന്നു. ആള്‍ നടന്നു നീങ്ങുന്നതോടെ വിളക്ക് അണയുകയും ചെയ്യും. ഇങ്ങനെ ഉപയോഗം ഇല്ലാത്ത സ്ഥലങ്ങളിലെ വിളക്കുകള്‍ അണച്ചു കൊണ്ട് വന്‍ തോതിലുള്ള വൈദ്യുതി പാഴ് ചെലവ് ഒഴിവാക്കാം എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ഒന്നാം സമ്മാനമായി ഇവര്‍ക്ക്‌ പതിനായിരം രൂപയുടെ ചെക്കാണ് ലഭിച്ചത്. ഈ തുക കൂടുതലായി ഇത്തരം കാര്യങ്ങളില്‍ ഗവേഷണം നടത്താന്‍ തങ്ങള്‍ വിനിയോഗിക്കും എന്ന് ടീം അംഗങ്ങള്‍ e പത്രത്തോട് പറഞ്ഞു.

സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ചത് ഇന്ത്യന്‍ ഹൈസ്ക്കൂള്‍ ദുബായിലെ വിനീത് എസ്. വിജയകുമാറിനാണ്. ജൂനിയര്‍ വിഭാഗത്തില്‍ അവര്‍ ഓണ്‍ ഇംഗ്ലീഷ്‌ ഹൈസ്ക്കൂള്‍ ദുബായിലെ ആഫ്ര ഇര്‍ഫാന് ഒന്നാം സമ്മാനവും ദുബായ്‌ മോഡേണ്‍ ഹൈസ്ക്കൂളിലെ ഇഷിക സക്സേന, രുചിത സിന്‍ഹ എന്നിവര്‍ക്ക്‌ രണ്ടാം സമ്മാനവും ലഭിച്ചു.

ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സാങ്കേതിക സെമിനാറില്‍ ഡോ. ആര്‍. വി. ജി. മേനോന്‍ വിദ്യാലയങ്ങളില്‍ ശാസ്ത്രം പഠിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചു. പാരിസ്ഥിതിക മേഖലകളിലെ തൊഴില്‍ സാദ്ധ്യതകളെ പറ്റി സൌഗത നന്തിയും, മലിനീകരണ വിമുക്ത ഊര്‍ജ്ജത്തെ കുറിച്ച് ഡോ. ബിനു പാര്‍ത്ഥനും സംസാരിച്ചു. സജിത്ത് രാജ മോഡറേറ്റര്‍ ആയിരുന്നു.

ദുബായിലെ ഇന്ത്യന്‍ കൊണ്സല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ്മ മുഖ്യ അതിഥിയായിരുന്ന ചടങ്ങില്‍ കേര പ്രസിഡണ്ട് അഫ്സല്‍ യൂനുസ്‌ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍ സ്വാഗതവും, കേര ജനറല്‍ സെക്രട്ടറി ബിജി എം. തോമസ്‌ നന്ദിയും പറഞ്ഞു. ബിറ്റ്സ് പിലാനി ഡയറക്ടര്‍ പ്രൊഫ. ആര്‍. കെ. മിത്തല്‍ ആശംസ അറിയിച്ചു. ജയസൂര്യ, സതീഷ്‌, രഘു എന്നിവര്‍ വിജയികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഡോ. ആര്‍. വി. ജി മേനോന്‍, ഡോ. ബിനു പാര്‍ത്ഥന്‍, സൌഗത നന്തി, ടെന്നി ഐസക്‌, വിനില്‍ കെ. എസ്. അജയകുമാര്‍ എം. എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബാല ശാസ്ത്ര സമ്മേളനം അബുദാബിയില്‍

May 2nd, 2011

darsana-science-talk-epathram

അബുദാബി : പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ചാപ്റ്റര്‍ ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താല്പര്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സയന്‍സ് ടോക് യംഗ് തിങ്കേഴ്സ് മീറ്റ്‌ സംഘടിപ്പിച്ചു. അബുദാബി ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ വൈവിധ്യമാര്‍ന്ന ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിച്ചു.

darsana-science-talk-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക്‌ ചെയ്യുക

ആണവ ഊര്‍ജ്ജത്തിന്റെ അപകടങ്ങള്‍, അഗ്നി പര്‍വതങ്ങള്‍, തിയറി ഓഫ് റിലേറ്റിവിറ്റി, വിമാനം പറക്കുന്നതെങ്ങിനെ, ജിനോം സീക്വന്സിംഗ്, ഓട്ടോമൊബൈല്‍സ്, വംശനാശം സംഭവിക്കുന്ന മൃഗങ്ങള്‍, റീസൈക്ക്ലിംഗ്, ആന്റി മാറ്റര്‍ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങള്‍ യുവ ചിന്തകര്‍ അവതരിപ്പിച്ചു. വിഷയ അവതരണത്തിന് ശേഷം കാണികളുമായി ചര്‍ച്ച ഉണ്ടായിരുന്നത് വിഷയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായകരമായി.

ഒമര്‍ ഷെറീഫ് പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു. ദിനേഷ് ഐ. സ്വാഗതം പറഞ്ഞു. രാജീവ്‌ ടി. പി., പ്രകാശ്‌ ആലോക്കന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് വിഷയങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് പാരിതോഷികങ്ങളും സാക്ഷ്യ പത്രവും വിതരണം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ ചിന്തകരുടെ സമ്മേളനം അബുദാബിയില്‍

April 24th, 2011

darsana-science-talk-epathram

അബുദാബി : പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. എ. ചാപ്റ്റര്‍ ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താല്പര്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സയന്‍സ് ടോക് യംഗ് തിങ്കേഴ്സ് മീറ്റ്‌ (ബാല ശാസ്ത്ര സമ്മേളനം) ഏപ്രില്‍ 29ന് അബുദാബി ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുവ ചിന്തകര്‍  ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയും ഉണ്ടാവും.

(അയച്ചു തന്നത് : ഒമര്‍ ഷെറീഫ്)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാഗിക സൂര്യ ഗ്രഹണം യു. എ. ഇ. യില്‍

January 3rd, 2011

partial-solar-eclipse-epathram
ദുബായ്‌ : ജനുവരി നാലിന് ഉച്ചയ്ക്ക് 12:11 മുതല്‍ 02:30 വരെ സൂര്യ ഗ്രഹണം ഉണ്ടാവും എന്ന് ദുബായ്‌ ജ്യോതിശാസ്ത്ര സംഘം അറിയിച്ചു. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയ്ക്ക് കൂടെ സഞ്ചരിച്ച് സൂര്യനെ ഭൂമിയില്‍ നിന്നും മറയ്ക്കുന്നതിനെയാണ് സൂര്യ ഗ്രഹണം എന്ന് വിളിയ്ക്കുന്നത്. പൂര്‍ണ്ണമായി സൂര്യന്‍ മറഞ്ഞു പോവുമ്പോള്‍ ഇത് സമ്പൂര്‍ണ്ണ സൂര്യ ഗ്രഹണം എന്നും ഭാഗികമായി സൂര്യനെ മറയ്ക്കുമ്പോള്‍ ഭാഗിക സൂര്യ ഗ്രഹണം എന്നും അറിയപ്പെടുന്നു. നാളെ നടക്കുന്ന ഗ്രഹണം ഭാഗികമാണ്. ഇത് യൂറോപ്പ്‌, അറേബ്യന്‍ ഉപ ദ്വീപുകള്‍, വടക്കന്‍ ആഫ്രിക്ക, പൂര്‍വേഷ്യ എന്നിവിടങ്ങളില്‍ ദൃശ്യമാവും. ഇത്തരമൊരു സന്ദര്‍ഭം യു. എ. ഇ. യില്‍ ഇനി 2019ന് മാത്രമേ ഉണ്ടാവൂ.

ഇതിന്റെ ഭാഗമായി ദുബായ്‌ മോളിലുള്ള ബുര്‍ജ്‌ സ്റ്റെപ്സ്സില്‍ ഗ്രഹണം നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സൂര്യ ഗ്രഹണം നേരിട്ട് കാണാന്‍ കഴിയുന്ന പ്രത്യേക കണ്ണടകള്‍ (വില : 20 ദിര്‍ഹം) ഇവിടെ ലഭ്യമാണ്. നിര്‍ദ്ദേശങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമായി രാവിലെ 11:30 ന് തന്നെ സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« അനുശോചനം
സ്മാര്‍ട്ട് സിറ്റി : സി. ഇ. ഒ. യെ മാറ്റില്ല »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine