ഷാര്‍ജ : പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ 2011 ലെ യു.എ.ഇ. സംഗമം ഒക്ടോബര്‍ 7ന് നടന്നു. ഷാര്‍ജ ഇന്ത്യന്‍ ട്രേഡ് ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ ഡോ. ആര്‍. വി. ജി. മേനോന്‍ മുഖ്യ പ്രഭാഷകന്‍ ആയിരുന്നു. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഏറ്റവും അധികം ഇണങ്ങുന്നത് സൌരോര്‍ജ്ജം, കാറ്റ്, തിരമാലകള്‍ എന്നിങ്ങനെയുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളാണ് എന്ന് അദ്ദേഹം വിശദീകരിച്ചു. ആണവ ഊര്‍ജ്ജത്തിന്റെ ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പതിയിരിക്കുന്ന വന്‍ വിപത്തുകളെ പറ്റിയും അദ്ദേഹം വിശദമായി പ്രതിപാദിച്ചു. ആണവ ഇന്ധനത്തിന്റെ ലഭ്യതയില്‍ തുടങ്ങി ആണവ കേന്ദ്ര നിര്‍മ്മാണം, പരിപാലനം, ആണവ അവശിഷ്ടത്തിന്റെ സുരക്ഷിതമായ സൂക്ഷിപ്പ് എന്നിവയില്‍ നിലനില്‍ക്കുന്ന ആപല്‍ സാദ്ധ്യതകളെ അദ്ദേഹം വ്യക്തമാക്കി.
ജ്യോതി മല്ലേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രൂപേഷ് രാജ് നന്ദി പ്രകാശിപ്പിച്ചു.
– അയച്ചു തന്നത് : ദിപു കുമാര്‍ പി. എസ്.
ഫോട്ടോ : ഒമര്‍ ഷെറീഫ്