വിദ്യാര്‍ഥികളുടെ 192 ദശലക്ഷം ദിര്‍ഹം ഫീസ് കുടിശ്ശിക എഴുതിത്തള്ളി

August 18th, 2012

school children-epathram

അബൂദബി: അബൂദബി എമിറേറ്റിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദേശികളായ 15,750 വിദ്യാര്‍ഥികളുടെ ഫീസ് കുടിശ്ശിക എഴുതിത്തള്ളി. മൂന്നു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് കുടിശ്ശികയാണ് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എഴുതിത്തള്ളിയത്. 15,750 വിദ്യാര്‍ഥികളുടെ കുടിശ്ശിക ഇനത്തില്‍ ഏതാണ്ട് മൊത്തം 192 ദശലക്ഷം ദിര്‍ഹമാണ് എഴുതി തള്ളിയത്. ഈ ഉത്തരവ് ഇതിനകം അബൂദബി എജുക്കേഷന്‍ കൗണ്‍സിലിന് ലഭിച്ചു എന്ന് അറിയിച്ചു. ഈ ആനുകൂല്യം കൂടുതലും ഗുണം ചെയ്യുക അബൂദബിക്ക് പുറമെ അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on വിദ്യാര്‍ഥികളുടെ 192 ദശലക്ഷം ദിര്‍ഹം ഫീസ് കുടിശ്ശിക എഴുതിത്തള്ളി

ലക്ഷ്മി നായര്‍ ഷാര്‍ജയില്‍

November 21st, 2011
lakshmi-nair-epathram
ഷാര്‍ജ : ആസ്വാദകരും ആരാധകരും നിറഞ്ഞ സദസ്സിനു മുമ്പില്‍ പ്രമുഖ പാചക വിദഗ്ദയും ടി. വി. അവതാരകയുമായ ലക്ഷ്മി നായര്‍ക്ക് ചുറ്റും സംശയങ്ങള്‍ തീര്‍ക്കുവാന്‍ വീട്ടമ്മമാരുടെ തിരക്ക്. ഷാര്‍ജ ഇന്റര്‍നാഷ്ണല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുക്കറി ഷോയില്‍ പങ്കെടുക്കുയായിരുന്നു അവര്‍. ഓരോ പ്രദേശത്ത് ചെല്ലുമ്പോളും അതാതു സ്ഥലത്ത് ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് വിഭവങ്ങള്‍ തയ്യാറാക്കുന്നതിലാണ് തനിക്ക് താല്പര്യമെന്ന് അവര്‍ പറഞ്ഞു. ചടങ്ങില്‍ ലക്ഷ്മി നായരുടെ പുതിയ പാചക പുസ്തകമായ ‘മാജിക്‌ ഓവന്റെ’ പ്രകാശനവും നടന്നു.
മലയാളി വീട്ടമ്മമാര്‍ മാത്രമല്ല ബാച്ചിലേഴ്സും അവരുടെ പുസ്തകങ്ങള്‍ വാങ്ങി. രുചിയുടെ പുത്തന്‍ രസക്കൂട്ടുകള്‍ ലളിതമായി അവതരിപ്പിക്കുന്ന ലക്ഷിനായരുടെ പുസ്തകങ്ങള്‍ക്ക് തന്നെയാണ് മലയാളികള്‍ക്കിടയില്‍ പ്രിയം കൂടുതല്‍. ബുക്ക്‍ഫെയറില്‍ ഏറ്റവും അധികം വില്പന നടക്കുന്നതും അവരുടെ പുസ്തകങ്ങള്‍ തന്നെ.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൌജന്യ മെഡിക്കല്‍ ക്യാമ്പ് ദുബായില്‍

November 3rd, 2011

dubai-kmcc-logo-big-epathram
ദുബായ് : യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്‍റെ ഭാഗമായി ദുബായ് കെ. എം. സി. സി. കമ്മിറ്റി ബര്‍ ദുബായ് ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്‍ററു മായി സഹകരിച്ചു കൊണ്ട് നവംബര്‍ 4 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ദേര കെ. എം. സി. സി. ഹാളില്‍ വെച്ച് സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

ഇതോടനുബന്ധിച്ച് വൈകുന്നേരം 5 മണിക്ക് ആരോഗ്യ ബോധവല്‍കരണ ക്ലാസും ഉണ്ടായിരിക്കും.

പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ ഈ ഫോണ്‍ നമ്പരു കളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 04 – 22 74 899 , 050 69 83 151, 050 53 400 25

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം ആര്‍. സി. സി. ക്ക് ഒരുലക്ഷം രൂപ നല്‍കി

November 3rd, 2011

samajam-fund-to-tvm-rcc-ePathram
അബുദാബി : മലയാളി സമാജം കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി യില്‍ വെച്ച്, തിരുവനന്ത പുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ ശിശുക്ഷേമ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ യുടെ ചെക്ക് നല്‍കി.

സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറില്‍ നിന്ന് ആര്‍. സി. സി. പീഡി യാട്രിക് വിഭാഗം മേധാവി ഡോ. പി. കുസുമ കുമാരിയമ്മ തുക ഏറ്റു വാങ്ങി. സമാജം പ്രസിഡന്‍റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്‍റ് യേശുശീലന്‍, ശരത് ചന്ദ്രന്‍ നായര്‍, വക്കം ജയലാല്‍, ജീബാ എം. സാഹിബ് എന്നിവര്‍ സംസാരിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിശുക്ഷേമ ഫണ്ടിലേക്ക് സമാജം ഒരു ലക്ഷം രൂപ നല്‍കുന്നു

October 31st, 2011

abudhabi-malayalee-samajam-logo-epathram അബുദാബി : കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് അബുദാബി മലയാളി സമാജം, തിരുവന്തപുരം ആര്‍. സി. സി. ശിശുക്ഷേമ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കുന്നു.

നവംബര്‍ ഒന്നാം തീയതി രാത്രി 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കുന്ന കേരളപ്പിറവി ദിനാഘോഷ പരിപാടി യില്‍ ഈ തുക, ആര്‍. സി. സി. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. പി. കുസുമ കുമാരി അമ്മ ഏറ്റു വാങ്ങുന്നു.

അബുദാബി മലയാളി സമാജം ഈവര്‍ഷം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 912345...Last »

« Previous « മെമ്പര്‍ഷിപ്പ് കാമ്പയിന്‍
Next Page » വെട്ടം കൂട്ടായ്മ സംഘടിപ്പിച്ചു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine