നാടക ക്യാമ്പ്‌ അബുദാബിയില്‍

October 6th, 2011

yks-drama-camp-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി യുടെ ‘തോപ്പില്‍ ഭാസി സ്മാരക നാടക പഠന കേന്ദ്രം’ ഉദ്ഘാടനവും നാടക ക്യാമ്പും ഒക്ടോബര്‍ 7 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത നാടക സംവിധായകന്‍ പ്രമോദ്പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും.

പ്രമോദ് പയ്യന്നൂര്‍ നേതൃത്വം നല്‍കന്ന നാടക ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുവ കലാ സാഹിതി തിയ്യേറ്റര്‍ ക്ലബ്ബ് കണ്‍വീനര്‍ കെ. പി. എ. സി. സജു ( 050 – 13 44 829 ) വുമായി ബന്ധപ്പെടുക.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെട്രോള്‍ വില വര്‍ദ്ധന പിന്‍വലിക്കണം : യുവ കലാ സാഹിതി

September 21st, 2011

yuvakalasahithy-epathram

അബുദാബി : ആഗോള വിപണിയില്‍ പെട്രോള്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള് വില വര്ദ്ധിപ്പിച്ച പെട്രോളിയം കമ്പനികളുടെയും അവര്ക്ക് കൂട്ട് നില്‍ക്കുന്ന കേന്ദ്ര – സംസ്ഥാന സര്ക്കാരുകളുടെയും നിലപാട് രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില വര്ധിപ്പിക്കുമെന്നു യുവ കലാ സാഹിതി മുസഫ യുണിററ് പ്രവര്ത്തക യോഗം അഭിപ്രായപ്പെട്ടു. വില വര്‍ദ്ധന പിന്‍വലിച്ച് പ്രവാസി കുടുംബങ്ങള്‍ അടക്കമുള്ള കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് യോഗം സര്ക്കാരുകളോട് ആവശ്യപ്പെട്ടു. മുസഫയിലെ അബുദാബി മലയാളി സമാജത്തില്‍ ചേര്ന്ന പ്രവര്ത്തക യോഗം കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ബാബു വടകര ഉദ്ഘാടനം ചെയ്തു. സലിം കാഞ്ഞിരവിള അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി സെന്ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇ. ആര്‍. ജോഷി സംഘടന റിപ്പോര്ട്ടും, സുനില്‍ ബാഹുലേയന്‍ പ്രവര്ത്തന റിപ്പോര്ട്ടും അവതരിപ്പിച്ചു. അനില്‍ കെ. പി., കുഞ്ഞിലത്ത് ലക്ഷ്മണന്‍, കുഞ്ഞികൃഷ്ണന്‍, പി. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. “നാട്ടില്‍ ഒരു ജനയുഗം” കാമ്പയിനും, യുവ കലാ സാഹിതി അംഗത്വ കാമ്പയിനും വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സംജിത്, ജിജേഷ്, സുഹാന സുബൈര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു . ബഷീര്‍ അലി, ഇസ്കന്തര്‍ മിര്സ, വിമല്‍ എന്നിവര്‍ ചര്ച്ചയില്‍ പങ്കെടുത്തു.. ഭാരവാഹികളായി വിജയന്‍ കൊല്ലം (പ്രസിഡന്റ്), വിമല്‍ പി. (വൈസ് പ്രസിഡന്റ്), സുനില്‍ ബാഹുലേയന്‍ (സെക്രട്ടറി), രവീഷ് കെ. (ജോയിന്റ് സെക്രട്ടറി), രഞ്ജിത് കായംകുളം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. രഞ്ജിത് കായംകുളം സ്വാഗതവും, രവീഷ് കെ. നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : ഇ. ആര്‍. ജോഷി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കൃഷ്ണ പിള്ളയും അച്യുത മേനോനും കാലത്തിനു മുന്‍പേ നടന്ന വഴി കാട്ടികള്‍

August 21st, 2011

yuva-kala-sahithi-sharjah-meet-ePathram
അബുദാബി : കൃഷ്ണ പിള്ളയും സി. അച്യുത മേനോനും കാലത്തിനു മുന്‍പേ നടന്ന വഴികാട്ടികള്‍ ആയിരുന്നു. അഴിമതിയും ആഡംബര ഭ്രമവും പുതിയ കാലത്തിന്‍റെ വെല്ലു വിളികള്‍ ആവുമ്പോള്‍ കൃഷ്ണ പിള്ള യുടെയും അച്യുത മേനോന്‍റെയും സ്മരണ ഇരുട്ടില്‍ ദീപ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു എന്നും യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ വിവിധ യൂണിറ്റു കള്‍ സംഘടിപ്പിച്ച പി. കൃഷ്ണപിള്ള – സി. അച്യുത മേനോന്‍ അനുസ്മരണ സമ്മേളന ങ്ങള്‍ അഭിപ്രായപ്പെട്ടു.

യുവ കലാ സാഹിതി ഷാര്‍ജ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പി. എന്‍. വിനയ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ശിവപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. പി. എ. പ്രകാശന്‍ സ്വാഗതവും സുനില്‍രാജ് നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് ഇഫ്താര്‍ വിരുന്നും ഉണ്ടായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി അനുശോചിച്ചു

August 4th, 2011

koya-kunji-naha-ePathramഅബുദാബി : സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി യുടെ പ്രമുഖ നേതാവു മായിരുന്ന കോയ കുഞ്ഞി നഹ യുടെ നിര്യാണ ത്തില്‍ യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മലബാറില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടി പ്പടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് നിസ്തുല മായിരുന്നു എന്ന് അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി ഭാരവാഹികള്‍

July 31st, 2011

yks-uae-central-committee-ePathram
അബുദാബി : യുവ കലാ സാഹിതി യു. എ. ഇ. സെന്‍ട്രല്‍ സമ്മേളന ത്തില്‍ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് : പി. എന്‍. വിനയ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി : ഇ. ആര്‍. ജോഷി. സലിം കാഞ്ഞിരവിള, വില്‍സണ്‍ തോമസ്( വൈസ് പ്രസിഡണ്ടുമാര്‍), വിജയന്‍ നണിയൂര്‍, പി. ശിവ പ്രസാദ് (ജോയിന്‍റ്. സെക്രട്ടറിമാര്‍), അജിത് വര്‍മ്മ (ട്രഷറര്‍), മുഗള്‍ ഗഫൂര്‍ (രക്ഷാധികാരി) എന്നിവര്‍ ഭാരവാഹി കളായി 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

Page 3 of 712345...Last »

« Previous Page« Previous « ഇന്ത്യന്‍ എംബസ്സി : റമദാനിലെ പ്രവര്‍ത്തന സമയം
Next »Next Page » കാന്തപുരത്തിന്‍റെ റമദാന്‍ പ്രഭാഷണം അബുദാബി യില്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine