ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണ കേസിലെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി അമേരിക്കന്‍ അധികൃതര്‍ ഉണ്ടാക്കിയ ധാരണ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും എത്രയും വേഗം കുറ്റവാളി കൈമാറ്റ നിയമ പ്രകാരം ഇയാളെ ഇന്ത്യയിലേക്ക് കൊണ്ട് വരണമെന്നും ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയില്‍ ബോധിപ്പിച്ചു. ജമാഅത്ത് ഉദ് ദവ നേതാക്കളായ ഹാഫിസ് മുഹമ്മദ് സയീദ്, സക്കി ഉര്‍ റഹ്മാന്‍ ലഖ്വി എന്നിവരോടൊപ്പം ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി യെയും മറ്റ് അഞ്ചു പേരെയും മുംബൈ ഭീകര ആക്രമണത്തിന്റെ ആസൂത്രണം നടത്തി എന്ന് കഴിഞ്ഞ മാസം ദേശീയ അന്വേഷണ ഏജന്‍സി കുറ്റം ചാര്‍ത്തിയിരുന്നു.
- ജെ.എസ്.