Saturday, January 16th, 2010

ചൈനീസ് ആക്രമണം പ്രധാന മന്ത്രിയുടെ ഓഫീസിലും

Finjan unveils massive botnetഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
 
ഇന്ത്യയുടെ സുപ്രധാന സൈനിക നയതന്ത്ര വ്യാവസായിക ശൃംഖല യുടെ ഇന്റര്‍നെറ്റ് അടിത്തറ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ് എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത വളരെ ഏറെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ സൈനികമായും, നയതന്ത്ര പരമായും, ആഭ്യന്തരമായും, ആഗോള വ്യാപാര രംഗത്തും താല്പര്യങ്ങളുള്ള ചൈന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചൈന സൈബര്‍ ആക്രമണ രംഗത്ത് ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സൈബര്‍ സൈന്യം തന്നെ ചൈന ഒരുക്കിയിട്ടുമുണ്ട്. 300,000 ഹാക്രമികളാണ് ഈ സൈബര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനുമാനം.
 
ചൈന ഇന്ത്യയെ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ സിന്ധുവിന് സ്വർണ്ണം
  • പ്രവാസി കളുടെ വിവാഹ രജിസ്​ട്രേഷന്​ ആധാർ നിർബന്ധമാക്കും
  • അല്‍ഫോണ്‍സ് കണ്ണന്താനം നാളെ കേരളത്തില്‍
  • മുംബൈ സ്‌ഫോടനം : രണ്ടു പേര്‍ക്ക്‌ വധ ശിക്ഷ
  • നിര്‍മ്മലാ സീതാ രാമന്‍ പ്രതി രോധ വകുപ്പു മന്ത്രി യായി അധികാരമേറ്റു
  • മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു
  • കേന്ദ്ര മന്ത്രി യായി അല്‍ഫോണ്‍സ് കണ്ണന്താനം ചുമതലയേറ്റു
  • ബ്ലൂവെയില്‍: തമിഴ് നാട്ടില്‍ 19 കാരന്‍ ആത്മഹത്യ ചെയ്തു
  • പുതിയ 200 രൂപ നോട്ടുകള്‍ എ. ടി. എം. മെഷീനു കളില്‍ ഉടനെ ലഭ്യമാവുകയില്ല
  • സ്വാശ്രയ മെഡിക്കൽ ഫീസ്​ പതിനൊന്ന്​ ലക്ഷം : സുപ്രീം കോടതി
  • 400 സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍
  • സ്വകാര്യത മൗലിക അവകാശം : സുപ്രീം കോടതി
  • പുതിയ 200 രൂപ നോട്ടു കള്‍ വെള്ളി യാഴ്ച പുറത്തിറക്കും
  • മുത്തലാഖ് ഭരണ ഘടനാ വിരുദ്ധം : സുപ്രീം കോടതി
  • ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു
  • അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു
  • പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യ ദിന സമ്മാനം
  • സഹിഷ്​ണുത യുടേയും പുരോഗതി യുടേതും ആകണം പുതിയ ഇന്ത്യ : രാഷ്‌ട്രപതി
  • സ്വാശ്രയ പ്രവേശനം : ഫീസ് 11 ലക്ഷം വരെ ആകാം എന്ന് സുപ്രീം കോടതി
  • രാജ്യത്ത് 11 ലക്ഷം പാൻ കാർഡു കൾ അസാധുവാക്കി



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine