ന്യൂഡല്‍ഹി: 25 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലക്സി മോചിപ്പിക്കാമെന്ന് കേരള ഹൈകോടതി. മല്‍സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തിലാണ് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്. കുറ്റക്കാരാണെന്ന് കണ്ട് രണ്ടു ഇറ്റാലിയന്‍ നാവിക സുരക്ഷാ സേനാംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ ഈ വിധി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും നടപടികളും കേസിന്റെ തീര്‍പ്പുമായി ബന്ധപ്പെട്ടായിരിക്കുമെന്നും കോടതി അറിയിച്ചു. എന്നാല്‍ കപ്പല്‍ മോചിപ്പിക്കാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് ജലസ്റ്റിന്റെ കുടുംബം വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, കുറ്റകൃത്യം, കോടതി