ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് – ആധാര്‍ കാര്‍ഡ് എന്നിവ തമ്മില്‍ ലിങ്ക് ചെയ്യു വാനുള്ള അവ സാന തിയ്യതി മാര്‍ച്ച് 31 ആയിരിക്കും. ഇവ തമ്മില്‍ ഈ തിയ്യതി ക്കുള്ളില്‍ ബന്ധി പ്പിച്ചില്ല എങ്കില്‍ പാന്‍ കാര്‍ഡ് അസാധു ആവുക യും ശേഷം പാന്‍ കാര്‍ഡിന്റെ ഓരോ ഉപയോഗ ത്തിനും 10,000 രൂപ വീതം പിഴ നല്‍ കേണ്ടി വരും എന്നും അധി കൃതർ മുന്നറി യിപ്പു നല്‍കി.
ആദായ നികുതി നിയമ ത്തിലെ വകുപ്പ് 272 ബി പ്രകാരം ആയിരിക്കും പിഴ അടക്കേണ്ടി വരിക. ബാങ്ക് അടക്കം എല്ലാ സാമ്പത്തിക ഇട പാടു കള്‍ക്കും പാന്‍ കാര്‍ഡ് – ആധാര്‍ കാര്‍ഡ് നമ്പറുകൾ നല്‍കി യിട്ടുള്ള തിനാല്‍ തുടര്‍ന്നുള്ള എല്ലാ ആധാര്‍ ഉപ യോഗ ങ്ങളിലും പാന്‍ കാര്‍ഡ് ആവശ്യ മായി വരും. നിലവില്‍ ബാങ്കില്‍ 50,000 രൂപയോ അതിന്നു മുകളി ലുള്ള സംഖ്യകളും നിക്ഷേ പിക്കു മ്പോള്‍ പാന്‍ നല്‍കേണ്ടി വരുന്നുണ്ട്.
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ ഉടനെ തന്നെ പാന്‍ കാര്‍ഡ് പ്രവര്‍ത്തന യോഗ്യമാകും. അതിനു ശേഷം വരുന്ന ഇട പാടു കള്‍ക്ക് പാന്‍ കാര്‍ഡ് നല്‍കി യാല്‍ പിഴ നല്‍കേണ്ടതില്ല. ആക്ടീവ് അല്ലാത്ത പാന്‍ കാര്‍ഡ് കയ്യില്‍ ഉള്ള വര്‍ വീണ്ടും പുതിയ കാര്‍ഡിന്ന് അപേക്ഷി ക്കുവാന്‍ പാടില്ല. ആധാറു മായി ലിങ്ക് ചെയ്താല്‍ പഴയ കാര്‍ഡ് ആക്ടീവ് ആവുകയും ചെയ്യും.
എന്നാല്‍ ബാങ്ക് എക്കൗണ്ട് തുടങ്ങുന്നതിന്നും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കു ന്നതിന്നും മറ്റുമായി തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡ് നല്‍കിയിട്ടുള്ള വര്‍ക്ക് പിഴ ബാധകം അല്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: aadhaar, income_tax, ഇന്റര്‍നെറ്റ്, സാങ്കേതികം, സാമ്പത്തികം