Monday, June 6th, 2011

കോടീശ്വരനായ സ്വാമി രാംദേവ്‌

Baba-Ramdev-epathram

ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സത്യാഗ്രഹം നടത്തുന്ന ബാബ രാംദേവിന്റെ സ്വത്തുവിവരം തിരക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നു. വിദേശത്തുള്ള കള്ള പ്പണം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, അഴിമതിക്കാരെ തൂക്കിക്കൊല്ലുക, ഭൂമി ഏറ്റെടുക്കല്‍ നിയമം പരിഷ്കരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ബാബ രാംദേവ് നിരാഹാരം നടത്തുമ്പോള്‍, അദ്ധേഹത്തിന്റെ പേരില്‍ ഇന്ത്യയിലും വിദേശത്തും ആയി കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ളതായി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ന് ബാബ രാംദേവിന് സ്കോട്‌ലന്‍ഡില്‍ ഒരു ദ്വീപ് സ്വന്തമായുണ്ട്. ഏകദേശം 20 ലക്ഷം പൌണ്ട് വില കൊടുത്താണ് അദ്ദേഹം ഇത് വാങ്ങിയത്‌. ഒരു സൈക്കിള്‍ മാത്രം സ്വന്തമായി ഉണ്ടായിരുന്ന ബാബ എങ്ങനെ ഈ നിലയില്‍ എത്തി എന്ന് ആര്‍ക്കും സംശയം ഉണ്ടാകാം. 2003 ല്‍ നടന്ന ഒരു ടിവി പരിപാടിയിലൂടെയാണ് ആണ് രാംദേവ്‌ പ്രശസ്തനായത്. പ്രാണായാമം പോലെ ലളിതമായ യോഗ മുറകള്‍ പ്രചരിപ്പിക്കുന്നതില്‍ വിജയിച്ച രാംദേവിന് കൂടുതല്‍ ആളുകളെ യോഗയിലേക്ക് ആകൃഷ്ടരാക്കാന്‍ സാധിച്ചു.ഇതേ തുടര്‍ന്ന് രാംദേവിന്റെ പ്രശസ്തി ഇന്ത്യയിലും വിദേശത്തും ഒരുപോലെ വര്‍ദ്ധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ – യോഗ കേന്ദ്രം എന്ന ലക്‍ഷ്യത്തോടെ 2006-ല്‍ ഹരിദ്വാറില്‍ പതഞ്ജലി യോഗ പീഠം സ്ഥാപിച്ചു. ഇവിടെ ഒരു ആശുപത്രി, യോഗ കേന്ദ്രം, സര്‍വകലാശാല,  ഫുഡ് പാര്‍ക്ക്, ആയുര്‍വേദ ഫാര്‍മസി, സൗന്ദര്യവര്‍ദ്ധക നിര്‍മ്മാണ കേന്ദ്രം എന്നിവയും പ്രവര്‍ത്തിക്കുന്നു. പതജ്ഞലി യോഗ പീഠത്തിന് ഹരിദ്വാറില്‍ മാത്രം 1000 കോടി രൂപയുടെ വസ്തുവകകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ യോഗപീഠം സ്ഥാപിക്കാന്‍ ബാബ രാംദേവ് കൃഷി ഭൂമി കൈയേറിയതായി പരാതിയുണ്ട്. ഔറംഗബാദ് ഗ്രാമത്തിലെ 3 ഹെക്ടര്‍ കൃഷി ഭൂമിയും അതിനോട് ചേര്‍ന്ന സര്‍ക്കാര്‍ ഭൂമിയും തട്ടിയെടുത്തു എന്നാണ് ആരോപണം.

ഗാന്ധിജിയുടെ ലളിതവും ശക്തവുമായ സമരമുറയായ സത്യഗ്രഹത്തിന് ബാബാ രാംദേവ്‌ ഒരു ‘5 സ്റ്റാര്‍’ പ്രതിച്ഛായയാണ് കൊടുത്തിരിക്കുന്നത്.  രാംലീല മൈതാനത്ത് ഒരുക്കിയിരിക്കുന്ന പന്തലിനും മറ്റ് സൌകര്യങ്ങള്‍ക്കുമായി 18 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സത്യാഗ്രഹത്തിന് വേണ്ടി ഇദ്ദേഹം ഡല്‍ഹിയിലേക്ക് വന്നത് സ്വന്തമായി ഉള്ള ഹെലികോപ്റ്ററില്‍ ആണ്. ഭീമമായ തുകകള്‍ യോഗാ ഫീസിനത്തില്‍ വാങ്ങുന്ന ബാബ രാംദേവ് സന്യാസിയിക്കാളുപരി ഒരു വ്യാപാരിയാണെന്നാണ്  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് അഭിപ്രായപ്പെട്ടത്.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

1 അഭിപ്രായം to “കോടീശ്വരനായ സ്വാമി രാംദേവ്‌”

  1. Narayanan Veliancode says:

    അഴിമതിക്കാര്‍ക്കും കള്ള പണക്കാര്‍ക്കും ഒത്താശ ചെയ്ത്കൊടുക്കുന്ന പ്രധാനമന്ത്രി രാജിവെക്കുക…

    അഴിമതിയും കള്ളപ്പണവും ഇന്ത്യന്‍ ഭരണാധികാരികളുടെ ഒത്താശയോടെ ആശിര്വാദത്തോടെയാണു ഇന്ത്യയില്‍ അരങേടുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല.കള്ളപ്പണത്തിന്നെതിരെ അഴിമതിക്കെതിരെ ഉയരുന്ന ചെറിയൊരു ശബ്ദത്തെപ്പോലും യു പി എ സര്‍ക്കാര്‍ ഭയപ്പെടുന്നു.കള്ളപ്പണം കണ്ടെടുക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്ത സര്‍ക്കാറിന്നെതിരെ സുപ്രിം കോടതി പോലും നിരസം പ്രകടിപ്പിച്ചു കോങ്രസ്സ് പ്രസിഡണ്ടും യു പി എ ചെയേപേഴ്സനുമായ സോണിയ ഗാന്ധിക്കും കുടുംബത്തിന്നും കള്ളപണമായുള്ള ബന്ധം കോണ്‍ഗ്രസ്സിനെ അലട്ടുന്നുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നതില്‍ യാഥാര്‍ത്ത്യമില്ലേയെന്ന് ജനങള്‍ ചിന്തിച്ചു തൂടങിയിരിക്കുന്നു. മാത്രമല്ല സോണിയ ഗാന്ധിയെ പ്രോസിക്യുട്ട് ചെയ്യാന്‍ ജനതപാര്‍ട്ടി നേതാവ് ചോദിച്ച അനുമതിപോലും ഈ കള്ളപ്പണത്തിന്റെ രേഖകള്‍ കയ്യില്‍ വെച്ചിട്ടാണത്രെ…

    ഈ സഹചര്യത്തിലാണു രാംദേവിനും അദ്ദേഹത്തിന്റെ അനുയായികളും നടത്തുന്ന സമരത്തില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങള്‍ പ്രസക്തമാകുന്നത്…ഇന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പ്രചരിപ്പിക്കുന്നത്.. രാം ദേവ് കള്ളനാണു ,കൊള്ളക്കാരനാണു,അഴിമതിക്കാരനാണു,കള്ളപ്പണക്കാരണാണു, രാജ്യദ്രോഹിയാണെന്നുപോലും എന്നിട്ട്യും ഈ രാജ്യദ്രോഹിയെ സ്വികരിച്ച് സത്യാഗ്രഹപന്തലിലേക്ക് ആനയിക്കാന്‍ യു പി എ സര്‍ക്കാരിലെ നാലു കേബിനറ്റ് മന്ത്രിമാരാണു പോയത്…

    ക്രമസമാധാന പ്രശ്നം ഉണ്ടാകാത്ത സാഹചര്യത്തില്‍ നടന്ന രാംദേവിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് അര്‍ധരാത്രി നടന്ന അതിക്രൂരമായ പൊലീസ് നടപടി അത്യന്തം അപലപനിയമാണു. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരവുമാണ്.

    കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ കള്ളപ്പണമെന്ന ഗുരുതര വിഷയത്തെ ലഘൂകരിക്കുകയും പരിഹാസ്യമാക്കുകയുമാണു ചെയ്തിരിക്കുന്നത്.മാത്രമല്ല കള്ളപ്പണക്കാരെ പിടിക്കണമെന്ന് പറയുമ്പോള്‍ ഹാലിളകുന്നത് നല്ലതല്ല . കള്‍ലപ്പണക്കാര്‍ക്കെതിരെ ചെറുവിരലനക്കുന്നവരെ എന്തു വിലകൊടുത്തും അവസാനില്ലിക്കുകയെന്നതുമാണു സര്‍ക്കാര്‍ നയം .ഇത് അംഗികരിക്കാന്‍ സാധ്യമല്ല..അടിയന്തിരവസ്ഥയുടെ കറുത്ത നാളുകള്‍ തിരിച്ച് കൊണ്ടുവരാന്‍ അനുവദിച്ചുകൂടാ…..യു പി എ സര്‍ക്കാറിന്റെ അന്ത്യ നാളുകള്‍ അടുത്തുവരുന്നതിന്റെ ലക്ഷണങള്‍ കണ്ടു തുടങിയിക്കുന്നു…ഒരു അണ്ണ അസ്സാരെ പറഞ്ഞ് പറ്റിച്ചാലോ ഒരു രാം ദേവിനെ അറസ്റ്റ് ചെയ്താലോ മാത്രം അവസാനിക്കുന്നതല്ല ജനവികാരം …ഈ റാം ദേവിന്നെതിരെ കൈക്കോണ്ട തരത്തിലുള്ള നടപടി എന്തുകൊണ്ട് കള്ള പണക്കാറ്ക്കും അഴിമതിക്കാര്‍ക്കും എതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലായെന്നത് പ്രസ്ക്തമായ ചോദ്യമാണു…

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine