ന്യൂഡല്‍ഹി: ഹസാരെ സംഘം ഭരണഘടനാതീതമായ അധികാര സ്‌ഥാപനമാകാന്‍ ശ്രമിക്കരുതെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി മുന്നറിയിപ്പു നല്‍കി. യു. പി. എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥി പ്രണബ് മുഖര്‍ജിയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപെട്ടു രംഗത്തുവന്ന അണ്ണാ ഹസാരെ സംഘത്തിനു നേരെ ബി. ജെ. പി രൂക്ഷവിമര്‍ശനം നടത്തി. രാഷ്‌ട്രപതി സ്‌ഥാനത്തേക്കു മത്സരിക്കുന്നതിനു മുമ്പ് പ്രണബിനെതിരേ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്ന ഹസാരെ സംഘത്തിന്റെ ആവശ്യമാണ് ബി. ജെ. പിയുടെ പ്രതികരണത്തിനാധാരം. തങ്ങള്‍ പ്രണബിനെ പിന്തുണയ്‌ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെങ്കിലും പരാതികള്‍ അന്വേഷിക്കാനും നടപടിയെടുക്കാനും രാജ്യത്ത് നിയമവും ഭരണഘടനാ സംവിധാനവുമുണ്ട് അതിനു മുകളില്‍ കയറി നിന്ന് പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല - നഖ്‌വി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രണബ് മുഖര്‍ജിയുമുള്‍പ്പെടെ 13 കേന്ദ്രമന്ത്രിമാര്‍ക്കെതിരേ ഹസാരെ സംഘം അഴിമതിയാരോപണം ഉന്നയിച്ചിരുന്ന പശ്ചാതലത്തിലാണ് നഖ്‌വിയുടെ ഈ പ്രസ്താവന.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, പ്രതിഷേധം, വിവാദം