ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷിജീന്‍ പിങുമായി കൂടിക്കാഴ്ച നടത്തും.കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ വൈകുന്നേരമാണ് കൂടിക്കാഴ്ച.രണ്ടാമത് പ്രധാനമന്ത്രിയായിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറക്കണമെന്ന അമേരിക്കന്‍ സമ്മര്‍ദ്ദ ഫലമായാണ് കൂടിക്കാഴ്ച.അതേ സമയം പാക് വ്യോമപാത ഉപയോഗിക്കാതെ ഒമാന്‍ വഴിയായിരുന്നുപ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് പോയത്. ബാലാകോട്ട് ആക്രമണത്തിനുശേഷം പാകിസ്താന്‍ തങ്ങളുടെ വ്യോമപാത അടച്ചിരിക്കയാണ്. പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് വ്യോമപാത തുറന്നുകൊടുക്കണമെന്ന് ഇന്ത്യ കഴിഞ്ഞദിവസം പാകിസ്താനോട് അഭ്യര്‍ഥിച്ചിരുന്നു. അതിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നുവെന്നായിരുന്നു പാകിസ്താന്റെ മറുപടി. എന്നാല്‍ പിന്നീട് ഒമാന്‍, ഇറാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്ക് മുകളിലൂടെ പറക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചൈന