ന്യൂഡല്‍ഹി: മുന്‍ ഐ. പി. എല്‍. കമ്മീഷണര്‍ ലളിത് മോഡിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് “ബ്ലൂ” നോട്ടീസ് പുറപ്പെടുവിച്ചു. 20 – 20 ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ അന്വേഷണത്തിന്റെ ഭാഗമാണ് ഇതെന്നാണ് അറിയുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുവാന്‍ അന്താരാഷ്ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശത്തെയാണ് “ബ്ലൂ” നോട്ടീസ് എന്ന് പറയുന്നത്. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളാണ് ഇത് നടപ്പിലാക്കുക. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ഈ വ്യക്തിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യയെ അറിയിക്കും.
ഐ. പി. എല്‍. വിവാദവുമായി ബന്ധപ്പെട്ട് ലളിത് മോഡിക്കെതിരെ ആന്വേഷണം നടക്കുകയാണ്. വിവിധ സാമ്പത്തിക ക്രമക്കേടുകള്‍ ഇയാള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഐ. പി. എല്‍. ടീമുകളില്‍ മോഡിക്ക് വന്‍ നിക്ഷേപം ഉണ്ടെന്ന ആരോപണവും നിലവിലുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രിക്കറ്റ്, തട്ടിപ്പ്, പോലീസ്, വിവാദം, സാമ്പത്തികം