ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി അദ്ധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെയും സെക്രട്ടറി ലളിത് ഭാനോട്ടിനെയും തല്‍സ്ഥാനങ്ങളില്‍ നിന്നും ഉടന്‍ നീക്കം ചെയ്യണമെന്ന് സി. ബി. ഐ. സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗെയിംസുമായി ബന്ധപ്പെട്ടു നടന്ന അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ഇവര്‍ തടസ്സമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
അന്വേഷണത്തിന്റെ സുഗമമായ പുരോഗതിക്ക് കല്‍മാഡിയെയും ഭാനോട്ടിനെയും എത്രയും പെട്ടെന്ന് നീക്കം ചെയ്യണം എന്നാണ് സി. ബി. ഐ. കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്ര ശേഖറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഇവരുടെ സാന്നിധ്യം കീഴുദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ സി. ബി. ഐ. ക്ക് തടസ്സമായിട്ടുണ്ട് എന്ന് സി. ബി. ഐ. വ്യക്തമാക്കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കായികം, പോലീസ്