ന്യൂഡല്‍ഹി : സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ വീടുള്‍പ്പെടെ 35 സ്ഥലങ്ങളില്‍ സി. ബി. ഐ. റെയ്ഡ് നടത്തി. ഇന്ന് പുലര്‍ച്ചയോടെ നീരയുടെ വീട്ടിലും ഓഫീസുകളിലും പരിശോധന നടന്നു. ട്രായ് മുന്‍ തലവന്‍ പ്രദീപ് ബൈജാലിന്റെ വീട്ടിലും റെയ്ഡ് നടന്നു. കൂടാതെ മുന്‍ കേന്ദ്ര മന്ത്രി രാജയുടെ ബന്ധുക്കളുടെ ഉള്‍പ്പെടെ വീടുകളിലും മറ്റു വിവിധ കേന്ദ്രങ്ങളിലും പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.
സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടും മറ്റുമായി നീരാ റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പോലീസ്, വിവാദം