ഫേസ്‍ബുക്കും ട്വിറ്ററും അടക്കം ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ നിരീക്ഷണത്തില്‍

August 9th, 2011

Popular-Social-Networking-Sites-epathram

ദില്ലി: ഫേസ്‍ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്ക്, മൈക്രോ ബ്ലോഗിങ് സൈറ്റുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രലായം തീരുമാനിച്ചു. എന്നാല്‍ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ വഴി ഇന്ത്യയില്‍ ഒരു മുല്ലപ്പൂ വിപ്ലവം നടക്കുമോ എന്ന പേടി ഭരണ കൂടത്തെ അലട്ടുന്നുണ്ട് എന്നാണു മാധ്യമ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദേശീയസുരക്ഷ ഉറപ്പാക്കാനായി ഓണ്‍ലൈന്‍ രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നുള്ള തിരിച്ചറിവിനെത്തുടര്‍ന്നാണ് ഭരണകൂടത്തിന്‍റെ ഈ തീരുമാനം. ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള 10 ജനപ്രിയ സൈറ്റുകളില്‍ ഇടം പിടിച്ചവയണ് ട്വിറ്ററും ഫേസ്‍ബുക്കും. ഈ സൈറ്റുകളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ സുരക്ഷാ എജന്‍സിയ്ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സൈറ്റുകളിലൂടെ ഭീകരര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാന്‍ ഇടയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. മൊറോക്കോയിലും ഈജിപ്തിലും ഉണ്ടായ മാറ്റത്തില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്ക് ഉള്ള പങ്ക് വളരെ വലുതായിരുന്നു ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ നേരത്തെ തന്നെ നെറ്റ്‌വര്‍ക്കുകളില്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണം അനുവദിക്കാന്‍ ഗൂഗിള്‍, സ്‌കൈപ്പ് പോലുള്ള കമ്പനികളോട് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ഐടി നിയമം അനുസരിച്ച് പാസ്‌വേഡ് അടക്കം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷാ എജന്‍സികള്‍ക്ക് നല്‍കാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് നടത്തുന്നവരും വെബ്ബ്‌സൈറ്റ് അധികൃതരും ബാധ്യസ്ഥരാണ്. കോടതി ഉത്തരവില്ലാതെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നതാണ് ട്വിറ്റര്‍ , ഫേസ്‍ബുക്ക് എന്നിവയുടെ പൊതുവേയുള്ള നയം. പക്ഷേ ദേശസുരക്ഷ മുന്‍നിര്‍ത്തിയാകുന്പോള്‍ ഇവര്‍ക്ക് വിശദാംശങ്ങള്‍ നല്‍കേണ്ടിവരും. നിയമപരമായ ഇടപെടലിനും നിരീക്ഷണത്തിനും ഇന്ത്യയില്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് നടത്തുന്നവര്‍ സൗകര്യം ചെയ്തുതരുന്നുണ്ടെന്ന്, വാര്‍ത്താവിതരണ സഹമന്ത്രി മിലിന്ദ് ദിയോറ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ചില ഓണ്‍ലൈന്‍ വിനിമയങ്ങള്‍ രഹസ്യസ്വഭാവം പുലര്‍ത്തുണ്ടെന്നും ദിയോറ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം

December 16th, 2009

awardകവിതയുടെ e ലോകത്ത് നിന്ന് നമ്മെ വിട്ടു പോയ പ്രതിഭയാണ് ജ്യോനവന്‍. നവീന്‍ ജോര്‍ജ്ജ് എന്ന ആ ചെറുപ്പക്കാരന്റെ അപകട മരണം e കവിതാ ലോകത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ജ്യോനവനും അവന്റെ കവിതകള്‍ക്കുമുള്ള ഒരു നിത്യ സ്മാരകമാണ് e പത്രം – കവിതാ പുരസ്കാരം. മലയാളത്തിലെ കവിതാ ബ്ലോഗുകളാണു പുരസ്ക്കാരത്തിനു പരിഗണിക്കുന്നത്. കഴിഞ്ഞ 6 മാസത്തില്‍ അധികമായി നിലവിലുള്ള ബ്ലോഗായിരിക്കണം. ബ്ലോഗിലെ 3 കവിതകള്‍ (അതിന്റെ ലിങ്കുകള്‍) ആണു സമര്‍പ്പിക്കേണ്ടത്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാം. കൂടെ പൂര്‍ണ്ണ മേല്‍വിലാസം, e മെയില്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.
 
മലയാള കവിതാ ലോകത്തെ മികച്ച കവികളായിരിക്കും e പുരസ്കാരം ജേതാവിനെ തിരഞ്ഞെടുക്കുക.
 
10001 രൂപയും, മികച്ച ഒരു പെയിന്റിങ്ങുമാണു സമ്മാനം.
 
എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2009 ഡിസംബര്‍ 31. മികച്ച e കവിയെ 2010 ജനുവരി ആദ്യ പകുതിയോടെ പ്രഖ്യാപിക്കും.
 
എന്‍ട്രികള്‍ അയയ്ക്കേണ്ട e മെയില്‍ – poetry2009 അറ്റ് epathram ഡോട്ട് com
 


ePathram Jyonavan Memorial Poetry Award 2009


 
 

ബ്ലോഗില്‍ ഇടാനുള്ള കോഡ്
 

 
 
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈതമുള്ളിന്റെ ജ്വാലകള്‍ ശലഭങ്ങള്‍

September 28th, 2009

jwalakal_salabhangalകൈതമുള്ള് എന്ന പേരില്‍ ബ്ലോഗില്‍ പ്രശസ്തനായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍ ശലഭങ്ങള്‍ ഒക്ടോബര്‍ ആറിന് കോഴിക്കോടു നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. സുകുമാര്‍ അഴീക്കോട് സിസ്റ്റര്‍ ജെസ്മിക്ക് 15 പെണ്ണനഭവങ്ങളുടെ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കും.
 
യു.എ. ഖാദര്‍ അധ്യക്ഷനായിരിക്കും. പി. കെ. പാറക്കടവ്, മൈന ഉമൈബാന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ബസ്തുകര എന്ന നാടകം അരങ്ങേറും.
 
കഴിഞ്ഞ 35 വര്‍ഷത്തി ലധികമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ് ശശി കൈതമുള്ള്.

- ജെ.എസ്.

വായിക്കുക:

7 അഭിപ്രായങ്ങള്‍ »

കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്കാരം

July 29th, 2009

t-k-sujithതിരുവനന്തപുരം പ്രസ് ക്ലബിന്റെ 2008 ലെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം കാര്‍ട്ടൂണിസ്റ്റ് ടി. കെ. സുജിത് വരച്ച ‘വിചിത്ര പ്രദര്‍ശനം’ എന്ന കാര്‍ട്ടൂണിന് ലഭിച്ചു. 2008 ഡിസംബറിലെ കേരള കൌമുദി വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കാര്‍ട്ടൂണ്‍. രണ്ടായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നേരത്തേ കേരള സര്‍ക്കാരിന്റെ മീഡിയ പുരസ്കാരത്തിനും അര്‍ഹമായിരുന്നു ഈ കാര്‍ട്ടൂണ്‍.
 

sujith-tk-davinci+ravivarma-cartoon-award
പുരസ്ക്കാരം ലഭിച്ച കാര്‍ട്ടൂണ്‍

 
യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറെ ശ്രദ്ധേയനും, മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമാണ് ടി.കെ.സുജിത്ത്. ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന വര @ തല = തലവര എന്ന ബ്ലോഗ് ആണ് മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ആയി അറിയപ്പെടുന്നത്.
 
തൃശൂര്‍ തിരുമിറ്റക്കോട് ടി. ആര്‍. കുമാരന്റെയും പി. ആര്‍. തങ്കമണിയുടെയും മകനാണ് സുജിത്. രസതന്ത്രത്തില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മൂന്ന് തവണ സംസ്ഥാന മാധ്യമ അവാര്‍ഡ്, കേരള ലളിത കല അക്കാഡമി ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം, പാമ്പന്‍ മാധവന്‍ പുരസ്കാരം, തിരുവനന്തപുരം പ്രസ് ക്ലബ് അവാര്‍ഡ് തുടങ്ങി കാര്‍ട്ടൂണിന് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അഡ്വ. എം നമിതയാണ് ഭാര്യ. മകന്‍ : അമല്‍.
 



 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൂന്യാകാശത്തും ട്വിറ്റര്‍

July 21st, 2009

Mark-Polanskyഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച വിശ്രമ വേളയില്‍ എന്‍ഡവര്‍ കമാന്‍ഡര്‍ തന്റെ പതിനായിര കണക്കിന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി നല്‍കി. പരീക്ഷണ സാമഗ്രികള്‍ അടങ്ങിയ വാഹിനി എന്‍ഡവറില്‍ നിന്നും നിലയത്തിലേക്ക് മാറ്റുക എന്ന ശ്രമകരമായ ദൌത്യം പൂര്‍ത്തിയാക്കാന്‍ ഏഴ് ശൂന്യാകാശ യാതികര്‍ക്ക് മണിക്കൂറുകളുടെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു. ഇതിനു ശേഷം ഇവര്‍ക്ക് അനുവദിച്ച വിശ്രമ വേളയിലാണ് എന്‍ഡവറിന്റെ കമാന്‍ഡര്‍ മാര്‍ക്ക് പോളന്‍സ്കി ട്വിറ്ററിലൂടെ തന്റെ 37,000 ത്തിലധികം അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു. മൈക്രോബ്ലോഗിങ് സങ്കേതം ഉപയോഗിച്ച് പൊതു ജനത്തിന് ബഹിരാകാശ ഗവേഷണത്തില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി എന്‍ഡവര്‍ ദൌത്യത്തിന്റെ പരിശീലന കാലത്താണ് മാര്‍ക്ക് പോളിന്‍സ്കി തന്റെ ട്വിറ്റര്‍ പേജ് ആരംഭിച്ചത്.
 

Mark-Polansky

 
എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ രണ്ട് ശൂന്യാകാശ ക്രെയിനുകളുടെ സഹായത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പടി വാതില്‍ക്കല്‍ ഒരു ജപ്പാന്‍ നിര്‍മ്മിത പരീക്ഷണ വാഹിനി ഘടിപ്പിക്കുക എന്ന ദൌത്യമാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ശൂന്യാകാശത്തില്‍ ഇലക്ട്രോണിക്സിന് ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിക്കുവാന്‍ ഉപകരിക്കുന്ന പരീക്ഷണ സംവിധാനം, ഒരു എക്സ് റേ നിരീക്ഷണ ശാല എന്നിങ്ങനെ മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ഈ ഉപകരണങ്ങള്‍ കേട് കൂടാതെ കൊണ്ടു പോകാനാണ് ഇവക്കായി പ്രത്യേകം വാഹിനി ഏര്‍പ്പെടുത്തിയത്. ഈ വാഹിനിയാണ് എന്‍ഡവറിന്റെ അറയില്‍ നിന്നും ക്രെയിനുകള്‍ ഉപയോഗിച്ച് ബഹിരാകാശ നിലയത്തിന്റെ പടി വാതിലില്‍ ഉറപ്പിച്ചത്. വാഹിനിയില്‍ നിന്നും ഈ പരീക്ഷണ സാമഗ്രികള്‍ നിലയത്തിന്റെ യന്ത്ര വല്‍കൃത കൈ ഉപയോഗിച്ച് നിലയത്തിലേക്ക് പിന്നീട് മാറ്റും. അതിനു ശേഷം വാഹിനി വീണ്ടും എന്‍ഡവറിലേക്കും നീക്കം ചെയ്യും. അതോടെ എന്‍ഡവറിന്റെ ദൌത്യം പൂര്‍ത്തിയാവും.
 



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « ആ‍ണവ ഭീകരതക്കെതിരെ ഇന്ത്യയും അമേരിക്കയും
Next Page » മരുന്നു കമ്പനികള്‍ക്ക് കോടികള്‍ നേടി കൊടുത്ത പന്നി പനി »



  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ
  • ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine