ദില്ലി: ഫേസ്‍ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്ക്, മൈക്രോ ബ്ലോഗിങ് സൈറ്റുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രലായം തീരുമാനിച്ചു. എന്നാല്‍ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ വഴി ഇന്ത്യയില്‍ ഒരു മുല്ലപ്പൂ വിപ്ലവം നടക്കുമോ എന്ന പേടി ഭരണ കൂടത്തെ അലട്ടുന്നുണ്ട് എന്നാണു മാധ്യമ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദേശീയസുരക്ഷ ഉറപ്പാക്കാനായി ഓണ്‍ലൈന്‍ രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നുള്ള തിരിച്ചറിവിനെത്തുടര്‍ന്നാണ് ഭരണകൂടത്തിന്‍റെ ഈ തീരുമാനം. ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള 10 ജനപ്രിയ സൈറ്റുകളില്‍ ഇടം പിടിച്ചവയണ് ട്വിറ്ററും ഫേസ്‍ബുക്കും. ഈ സൈറ്റുകളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ സുരക്ഷാ എജന്‍സിയ്ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സൈറ്റുകളിലൂടെ ഭീകരര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാന്‍ ഇടയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. മൊറോക്കോയിലും ഈജിപ്തിലും ഉണ്ടായ മാറ്റത്തില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്ക് ഉള്ള പങ്ക് വളരെ വലുതായിരുന്നു ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ നേരത്തെ തന്നെ നെറ്റ്‌വര്‍ക്കുകളില്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണം അനുവദിക്കാന്‍ ഗൂഗിള്‍, സ്‌കൈപ്പ് പോലുള്ള കമ്പനികളോട് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ഐടി നിയമം അനുസരിച്ച് പാസ്‌വേഡ് അടക്കം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷാ എജന്‍സികള്‍ക്ക് നല്‍കാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് നടത്തുന്നവരും വെബ്ബ്‌സൈറ്റ് അധികൃതരും ബാധ്യസ്ഥരാണ്. കോടതി ഉത്തരവില്ലാതെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നതാണ് ട്വിറ്റര്‍ , ഫേസ്‍ബുക്ക് എന്നിവയുടെ പൊതുവേയുള്ള നയം. പക്ഷേ ദേശസുരക്ഷ മുന്‍നിര്‍ത്തിയാകുന്പോള്‍ ഇവര്‍ക്ക് വിശദാംശങ്ങള്‍ നല്‍കേണ്ടിവരും. നിയമപരമായ ഇടപെടലിനും നിരീക്ഷണത്തിനും ഇന്ത്യയില്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് നടത്തുന്നവര്‍ സൗകര്യം ചെയ്തുതരുന്നുണ്ടെന്ന്, വാര്‍ത്താവിതരണ സഹമന്ത്രി മിലിന്ദ് ദിയോറ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ചില ഓണ്‍ലൈന്‍ വിനിമയങ്ങള്‍ രഹസ്യസ്വഭാവം പുലര്‍ത്തുണ്ടെന്നും ദിയോറ പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ബ്ലോഗ്, സാങ്കേതികം