ശ്വാസകോശ രോഗി കളില്‍ 10 % കൊറോണ ബാധിതർ

March 29th, 2020

covid-19-quarantine-in-india-for-passengers-from-gulf-ePathram
ന്യൂഡല്‍ഹി : പരിശോധനകള്‍ നടത്തിയ ഗുരുതര ശ്വാസകോശ രോഗികളില്‍ 10 ശതമാനം ആളുകളില്‍ കൊറോണ ബാധ സ്ഥിരീകരിച്ചു എന്ന് ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ചെന്നൈ എന്നിവിട ങ്ങളില്‍ നിന്നുള്ള 110 ഗുരുതര ശ്വാസ കോശ രോഗം ബാധിച്ച രോഗികളെ പരിശോധിച്ചതില്‍ 11 പേരിലാണ് കൊവിഡ് -19 സ്ഥിരീ കരിച്ചത്. ഇവരില്‍ ആരും വിദേശ യാത്ര നടത്തി യവരോ കൊറോണാ രോഗികളുമായി നേരിട്ട് ഇടപഴകിയവരോ ഇല്ല എന്നും ഐ. സി. എം. ആര്‍. അധികൃതര്‍ അറിയിച്ചു.

സ്വയം പരിശോധനാ കിറ്റുകള്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ പൊതു ജനത്തിന് ലഭി ക്കുന്ന തിലൂടെ ആശയക്കുഴപ്പ ങ്ങള്‍ക്കും സമൂഹ ത്തില്‍ വ്യാപക പ്രശ്ന ങ്ങള്‍ക്കും ഇട നല്‍കിയേക്കാം എന്നും ഐ. സി. എം. ആര്‍. ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിൽ 21 ദിവസം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

March 25th, 2020

narendra modi-epathram
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ്-19 വൈറസ് വ്യാപി ക്കുന്ന സാഹചര്യ ത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി.

ഇന്നു മുതൽ 21 ദിവസ മാണ് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍. രോഗ ലക്ഷണം ഉള്ളവർ മാത്രമല്ല, എല്ലാവരും മുൻ കരുതലുകൾ സ്വീകരിക്കണം എന്നും ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

കൊറോണ വൈറസ് വ്യാപനം തടയുവാന്‍ രാജ്യത്തെ ജനങ്ങള്‍ എല്ലാവരും വീടുകളിൽ തന്നെ തുടരണം എന്നും വീടിന്റെ ലക്ഷ്മണ രേഖ വാതില്‍ പടിയാണ് അതു ലംഘിക്കരുത് എന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജനതാ കര്‍ഫ്യൂ : പൂര്‍ണ്ണ പിന്തുണ യുമായി രാജ്യം

March 22nd, 2020

janata-curfew-iindia-fights-covid-19-ePathram
ന്യൂഡല്‍ഹി : കൊറോണ വൈറസിനെ പ്രതിരോധിക്കു വാനായി പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ വിനു പൂര്‍ണ്ണ പിന്തുണ യുമായി രാജ്യത്തെ ജനങ്ങള്‍.

ഞായറാഴ്ച രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ ജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടില്‍ ഇരിക്കുവാനും അതിലൂടെ കൊറോണ (കൊവിഡ്-19) വൈറ സിന്റെ വ്യാപനം തടയിടുവാനും വേണ്ടി യാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

പ്രധാന മന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് കേരളം അടക്കം എല്ലാ സംസ്ഥാന ങ്ങളും കേന്ദ്ര ഭരണ പ്രദേശ ങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടി കളും രാജ്യത്തെ സാമൂഹ്യ സാംസ്കാരിക സിനിമാ  വ്യാപാര വ്യവ സായ വാണിജ്യ മേഖല യിലെ പ്രമുഖരും  ജനതാ കര്‍ഫ്യൂ വിനോട് സഹകരിച്ചു.

രാജ്യത്തെ എല്ലാ ജനങ്ങളും ജനതാ കര്‍ഫ്യൂ വിന്റെ ഭാഗം ആകണം എന്നും   ഇത് കോവിഡ്-19 ന് എതിരായ പോരാട്ട ത്തിന് കരുത്തു പകരും എന്നും പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്ന് വരുന്ന വര്‍ക്ക് 14 ദിവസം നിര്‍ബ്ബന്ധിത ക്വാറന്റയിന്‍ 

March 17th, 2020

covid-19-quarantine-in-india-for-passengers-from-gulf-ePathram
ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്ര ക്കാരും  നിര്‍ബ്ബന്ധ നിരീക്ഷണത്തില്‍ (ക്വാറന്റയിന്‍) ഇരിക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാ ലയ ത്തിന്റെ ഉത്തരവ്.

മാര്‍ച്ച് 18 ബുധനാഴ്ച മുതല്‍ നിര്‍ബ്ബന്ധിത ക്വാറന്റ യിന്‍ ഏര്‍പ്പെടുത്തുക. യു. എ. ഇ. , ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നി വിടങ്ങ ളില്‍ നിന്നും ഈ രാജ്യങ്ങളില്‍ ക്കൂടി വരു ന്നവര്‍ ക്കുമാണ് 14 ദിവസത്തെ നിര്‍ബ്ബന്ധിത നിരീ ക്ഷണം (ക്വാറന്റ യിന്‍) ഏര്‍പ്പെടു ത്തുവാന്‍ തീരു മാനി ച്ചിട്ടുള്ളത്.

സൗദി അറേബ്യ യില്‍ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും നിലവില്‍ നിറുത്തി വെച്ചി ട്ടുണ്ട് എന്നതിനാല്‍ ആയിരിക്കണം സൗദി അറേബ്യ യുടെ പേര് കേന്ദ്ര ആരോഗ്യ മന്ത്രാ ലയ ത്തിന്റെ ഉത്തര വില്‍ ഇല്ല. തുര്‍ക്കി, യൂറോപ്പ്, യു. കെ. എന്നിവിട ങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാര്‍ച്ച്18 മുതല്‍ 31 വരെ രാജ്യ ത്ത് പ്രവേശനം ഉണ്ടാവുകയില്ല.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കൊറോണ പ്രതിരോധം : പകര്‍ച്ച വ്യാധി തടയല്‍ നിയമം നടപ്പിലാക്കും

March 12th, 2020

coronavirus-covid-19-british-era-epidemic-act-ePathram

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപി ക്കുന്ന പശ്ചാത്തല ത്തില്‍ ‘ കൊവിഡ്19’ രോഗ ബാധ യെ തടയു വാന്‍ ‘പകര്‍ച്ച വ്യാധി തടയല്‍’ നിയമം നട പ്പില്‍ വരുത്തു വാന്‍  കേന്ദ്ര സര്‍ ക്കാര്‍ ശ്രമം തുടങ്ങി. 1897 ലെ ബ്രിട്ടീഷ് പകര്‍ച്ച വ്യാധി തടയല്‍ നിയമം ആണ് രാജ്യത്ത് നടപ്പില്‍ വരുത്തുക.

ബ്രിട്ടീഷ് ഭരണ കാലത്ത് പടര്‍ന്നു പിടിച്ച പ്ലേഗ് രോഗ ത്തെ പ്രതിരോധിക്കു വാനായി തയ്യാ റാക്കിയ ഈ നിയമം പ്രകാരം പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കു വാന്‍ വേണ്ടി ഗവ ണ്മെന്റ് നടപ്പില്‍ വരുത്തുന്ന നിയ ന്ത്രണങ്ങള്‍ പൗരന്മാര്‍ ലംഘിച്ചാല്‍ അത് ഗുരുതര മായ നിയമ ലംഘനം ആയി കണ്ടു കൊണ്ട് അവരെ ഇന്ത്യന്‍ പീനല്‍ കോഡ് – സെക്ഷന്‍ 188 പ്രകാരം ശിക്ഷിക്കുവാന്‍ അധികാരമുണ്ട്.

പകര്‍ച്ച വ്യാധികള്‍ തടയുവാന്‍ വേണ്ടി യുള്ള മികച്ച പ്രതി രോധ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഈ ആക്ടില്‍ നിര്‍ദ്ദേശി ക്കുന്നത്. കൊറോണ വൈറസ് ബാധിതന്‍ എന്ന് സംശയി ക്കുന്ന ആളുകളുടെ സഞ്ചാരം നിയന്ത്രി ക്കുന്ന തിന് ഈ നിയമം മൂലം സാധിക്കും.

ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ യുടെ അദ്ധ്യക്ഷത യില്‍ ഇന്നലെ വിളിച്ചു കൂട്ടിയ ഉന്നത തല യോഗത്തി ലാണ് ഈ നിയമം നടപ്പിലാക്കുന്ന കാര്യം തീരുമാനിച്ചത്. കരസേന ഉദ്യോഗസ്ഥരും ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ പ്രതിനിധികളും യോഗ ത്തില്‍ പങ്കെടുത്തു.

കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്റെ മാര്‍ഗ്ഗ നിര്‍ ദ്ദേശ ങ്ങള്‍ അനുസരിച്ച് സംസ്ഥാ നങ്ങളും കേന്ദ്ര ഭരണ പ്രദേശ ങ്ങളും 1897 ലെ പകര്‍ച്ച വ്യാധി ആക്ട് (സെക്ഷന്‍ 2) വ്യവസ്ഥകള്‍ നടപ്പിലാക്കണം. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് പ്രത്യേക നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടു ത്തുവാന്‍ ഈ ആക്ട് അനു സരിച്ച് സംസ്ഥാന സര്‍ക്കാരു കള്‍ക്ക് പ്രത്യേക അധികാരം ഉണ്ടായിരിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

8 of 8678

« Previous Page « പത്തു ബാങ്കുകള്‍ ലയിപ്പിക്കും : നിര്‍മ്മലാ സീതാ രാമന്‍
Next » ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്ന് വരുന്ന വര്‍ക്ക് 14 ദിവസം നിര്‍ബ്ബന്ധിത ക്വാറന്റയിന്‍  »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine