ന്യൂഡൽഹി : പത്തു പൊതു മേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലു ബാങ്കുകള്‍ ആക്കി ചുരുക്കും എന്ന് കേന്ദ്ര ധന കാര്യ വകുപ്പു മന്ത്രി നിര്‍മ്മല സീതാ രാമന്‍.
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയൻറൽ ബാങ്ക് ഓഫ് കോമേസ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കു മായും ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നി വ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ യുമായും ലയിപ്പിക്കും. സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ലയിപ്പിക്കും.
രാജ്യത്ത് അന്തർ ദ്ദേശീയ നിലവാരത്തി ലുള്ള ബാങ്കുകൾ പ്രവര്‍ത്തിക്കുക എന്നതാണ് ബാങ്കു കള്‍ ലയിപ്പി ക്കുന്ന തി ലൂടെ ലക്ഷ്യം വെക്കുന്നത് എന്നും ഏപ്രില്‍ ആദ്യ വാരം തന്നെ ലയന പ്രക്രിയ പൂര്‍ത്തി യാകും എന്നും മന്ത്രി പറഞ്ഞു.
ബാങ്കിംഗ് രംഗത്തെ സമഗ്രമായ മുന്നേറ്റം ലക്ഷ്യ മാക്കി മുന്‍ വര്‍ഷ ങ്ങ ളില്‍ എസ്. ബി. ഐ. യുടെ അഞ്ച് അനു ബന്ധ ബാങ്കുകളും ഭാരതീയ മഹിള ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിലേക്ക് ലയിപ്പിച്ചി രുന്നു.
ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ കഴിഞ്ഞ വര്‍ഷം ബാങ്ക് ഓഫ് ബറോഡ യുമായി ലയിപ്പിച്ചിരുന്നു.
- എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കും
- ഇന്‍ഷ്വറന്‍സ് മേഖലയിലെ മൂന്ന് കമ്പനികള്‍ ലയിപ്പിക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, വ്യവസായം, സാങ്കേതികം, സാമ്പത്തികം