രാജേഷ് ഖന്ന അന്തരിച്ചു

July 18th, 2012

RajeshKhanna-epathram

മുംബൈ: പ്രശസ്ത ബോളിവുഡ് താരം രാജേഷ് ഖന്ന(69) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്നു. ബാന്ദ്രയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ചൊവ്വാഴ്ചയാണ് അദ്ദേഹം ലീലാവതി ആസ്പത്രി വിട്ട് വീട്ടിലെത്തിയത്.

163 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാജേഷ് ഖന്ന ഹിന്ദി സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറായിരുന്നു. അമിതാഭ് ബച്ചന്റെ സമകാലികനായിരുന്ന അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു. അഭിനയിച്ച 163 ചിത്രങ്ങളില്‍ 106ലും അദ്ദേഹമായിരുന്നു നായകന്‍…. അമര്‍പ്രേം, നയേ കദം, ആരാധന തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

- ലിജി അരുണ്‍

വായിക്കുക:

Comments Off on രാജേഷ് ഖന്ന അന്തരിച്ചു

ഗസല്‍ ഗായകന്‍ മെഹ്ദി ഹസന്‍ അന്തരിച്ചു

June 14th, 2012

mehdi-hassan-epathram

പെയ്തുതോരാത്ത ഗസല്‍ മഴയുടെ പെരുമഴയില്‍ ആസ്വാദകരെ നിര്‍ത്തി മെഹ്ദി ഹസ്സന്‍ വിടവാങ്ങി ആരാധകഹൃദയങ്ങളില്‍ പെരുമഴയായി പെയ്‌തിറങ്ങുന്നതാണു മെഹ്‌ദി ഹസന്റെ ഗസലുകള്‍. മെഹ്‌ദി ഹസന്റെ രഫ്‌താ രഫ്‌താ ഓ മേരി സാമാ ഹോ ഗയാ എന്ന ഗസല്‍ ഓരോ മനസുകളിലും ഇന്നും മായാതെ കിടക്കുന്നു. കവിതയുടെ ഭംഗിയും രാഗാലാപനത്തിന്റെ പ്രൗഢിയുമാണു മെഹ്‌ദി ഹസനെ മറ്റു ഗസല്‍ ഗായകരില്‍ നിന്നു വ്യത്യസ്‌തനാക്കുന്നത്‌. ഈ മഹാനായ കലാകാരന്റെ ഓര്‍മ്മക്ക് മുന്നില്‍ ഇപത്രത്തിന്റെ ആദരാഞ്ജലികള്‍

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സല്‍മാന്‍ റുഷ്ദി പങ്കെടുത്താല്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുക്കില്ല

March 15th, 2012

imran-khan-epathram

ഇസ്ലാമാബാദ്: ദില്ലിയില്‍ മാര്‍ച്ച് 16 വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ റ്റുഡേ കോണ്‍ക്ലേവ് എന്ന പരിപാടിയില്‍ വിവാദ എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി പങ്കെടുക്കുകയാണെങ്കില്‍ പാകിസ്ഥാന്‍  മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇപ്പോള്‍ രാഷ്ട്രീയ നേതാവുമയ  ഇമ്രാന്‍ ഖാന്‍  പങ്കെടുക്കുന്നില്ലെന്ന് തുറന്നു പറഞ്ഞു. റുഷ്ദി പങ്കെടുക്കുന്നു എന്നറിഞ്ഞ ഉടന്‍ ഇമ്രാന്‍ ഖാന്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ആ പരിപാടിയോടു സഹകരിച്ചാല്‍ അതു ലോക മുസ്ലിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു. റുഷ്ദിയുടെ  ‘സാത്താന്റെ വചനങ്ങള്‍’ എന്ന പുസ്തകത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ അവതരിപ്പിച്ചതിനാല്‍  ലോകത്തിലെ വിവിധ ഇസ്ലാമിക സംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചിത് ഇപ്പോഴും നിലനില്‍ക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്. ജാനകി ആശുപത്രിയില്‍, ഗുരുതരാവസ്ഥ തുടരുന്നു

February 7th, 2012

s.janaki-epathram

തിരുപ്പതി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകിയ്ക്ക് കുളിമുറിയില്‍ തെന്നിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ  തീവ്രപരിചണ വിഭാഗത്തിലേയ്ക്ക് മാറ്റി. തിരുപ്പതി ക്ഷേത്രത്തില്‍ തിങ്കളാഴ്ച നടന്ന സംഗീതാര്‍ച്ചനയ്ക്ക് ശേഷം ഹോട്ടലില്‍ വിശ്രമിക്കുകയായിരുന്ന എസ്. ജാനകി ചൊവ്വാഴ്ച രാവിലെയാണ് കുളിമുറിയില്‍ തെന്നിവീണത്. തിരുപ്പതി ശ്രീവെങ്കിടേശ്വര ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയുന്ന അവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റോഡപകടം, കുവൈത്തില്‍ ഇന്ത്യന്‍ ഗായിക മരിച്ചു

January 29th, 2012

കുവൈത്ത് സിറ്റി: റോഡപകടത്തില്‍ ഇന്ത്യന്‍ ഗായിക ദീപാലി ജോളി കൊല്ലപ്പെട്ടു. ഇന്ത്യന്‍ എംബസിയും അല്‍ മുല്ലാ എക്‌സ്‌ചേഞ്ച് കമ്പനിയും ചേര്‍ന്ന് സംഘടിപ്പിച്ച സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍ എത്തിയതായിരുന്നു ഇവര്‍. കുവൈത്ത് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്കുള്ള യാത്രമദ്ധ്യേ ആറാം റിങ് റോഡില്‍ വെച്ചാണ്‌  അപകടമുണ്ടായത്.  ഒപ്പം ഉണ്ടായിരുന്ന  രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ  ആശുപത്രിയില്‍ പ്രവേശിച്ചു. മഹാരാഷ്ട്ര അതിര്‍ത്തി ഗ്രാമമായ ധാര്‍വാഡ് സ്വദേശിനിയാണ്. കന്നഡയിലും  മറാത്തിയിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്  ഭര്‍ത്താവ് പരേഷ് ഷാ. ഒരു സഹോദരനും സഹോദരിയുമുണ്ട്

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 6234»|

« Previous Page« Previous « ശാസ്ത്രലോകം മാധവന്‍ നായരുടെ വിലക്കിനെതിരെ രംഗത്ത്‌
Next »Next Page » നീര റാഡിയ ടേപ്പുകളില്‍ കൃത്രിമം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine