ഇസ്ലാമാബാദ്: ദില്ലിയില്‍ മാര്‍ച്ച് 16 വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ റ്റുഡേ കോണ്‍ക്ലേവ് എന്ന പരിപാടിയില്‍ വിവാദ എഴുത്തുകാരനായ സല്മാന് റുഷ്ദി പങ്കെടുക്കുകയാണെങ്കില്‍ പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇപ്പോള്‍ രാഷ്ട്രീയ നേതാവുമയ ഇമ്രാന് ഖാന് പങ്കെടുക്കുന്നില്ലെന്ന് തുറന്നു പറഞ്ഞു. റുഷ്ദി പങ്കെടുക്കുന്നു എന്നറിഞ്ഞ ഉടന്‍ ഇമ്രാന് ഖാന് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ആ പരിപാടിയോടു സഹകരിച്ചാല്‍ അതു ലോക മുസ്ലിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ഇമ്രാന് ഖാന് വിശദീകരിച്ചു. റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങള്‍’ എന്ന പുസ്തകത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ അവതരിപ്പിച്ചതിനാല്‍ ലോകത്തിലെ വിവിധ ഇസ്ലാമിക സംഘടനകള്‍ ഫത്വ പുറപ്പെടുവിച്ചിത് ഇപ്പോഴും നിലനില്‍ക്കുകയാണ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിവാദം, സാംസ്കാരികം