കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാന വാരം

February 9th, 2014

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡല്‍ഹി : ഏപ്രില്‍ പകുതി യോടെ ആരംഭിക്കുന്ന പൊതു തെരഞ്ഞെടു പ്പിന്റെ മൂന്നാമത്തെയോ നാലാമത്തേയോ ഘട്ട ത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തും. ഏപ്രില്‍ പതിനഞ്ചിന് വിഷുവും ഇരുപതിന് ഈസ്റ്ററും കഴിഞ്ഞ് മാസാവസാനം ആയിരിക്കും കേരള ത്തില്‍ ലോക്‌ സഭാ തെരഞ്ഞെടുപ്പ് നടത്തുക.

വോട്ടെടുപ്പ് തീയതികള്‍ അന്തിമമായി തീരുമാനിച്ചിട്ടില്ല എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നടന്ന പ്രാഥമിക ചര്‍ച്ച യിലാണ് കേരള ത്തിലെ വോട്ടെടുപ്പ് ഏപ്രില്‍ അവസാന ത്തോടെ നടത്തിയാല്‍ മതി എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്.

2009- ല്‍ ആദ്യ ഘട്ട ത്തില്‍ത്തന്നെ, ഏപ്രില്‍ പതിനാറിനാണ് കേരള ത്തില്‍ വോട്ടെടുപ്പ് നടന്നത്. വിഷു ആഘോഷ ത്തിനിട യിലാണ് പ്രചാരണം മുറുകിയത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മാറ്റി വെക്കണം എന്ന ആവശ്യവും അന്ന് ശക്തമായി ഉയര്‍ന്നിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുസ്ഥിര സര്‍ക്കാറിനെ തെരഞ്ഞെടുക്കണം: രാഷ്ട്രപതി

January 26th, 2014

Pranab Mukherjee-epathram
ന്യൂഡല്‍ഹി : അരാജകത്വ നടപടി കള്‍ ഭരണ ത്തിന് ബദലല്ല എന്നും വരുന്ന തെരഞ്ഞെടുപ്പില്‍ സുസ്ഥിരമായ സര്‍ക്കാറിനെ തെരഞ്ഞെടു ക്കണം എന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

ഭരണ കര്‍ത്താക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും ഇടയില്‍ ഉണ്ടാവുന്ന വിശ്വാസ ക്കുറവ് പരിഹരി ക്കണം എന്നും നടപ്പാക്കാന്‍ ആവാത്ത വാഗ്ദാന ങ്ങള്‍ ജന ങ്ങള്‍ക്ക് നല്‍കരുത് എന്നും രാഷ്ട്രപതി ഓര്‍മ്മി പ്പിച്ചു. 65 – ആം റിപ്പബ്ലിക് ദിന ത്തിന്റെ ഭാഗമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുക യായിരുന്നു രാഷ്ട്രപതി.

പൊതു ജീവിത ത്തിലെ കാപട്യം അഴിമതി പോലെ അപകട കരമാണ്. തെരഞ്ഞെടുപ്പുകള്‍ മിഥ്യാ വാഗ്ദാന ങ്ങള്‍ നല്‍കാന്‍ ആര്‍ക്കും അനുവാദം നല്‍കുന്നില്ല. സമ്മതി ദായകരുടെ വിശ്വാസം തേടുന്നവര്‍ സാധ്യമാകുന്ന കാര്യ ങ്ങള്‍ മാത്രമേ വാഗ്ദാനം ചെയ്യാവൂ. ജനാധിപത്യം സംഭാവനയല്ല, മറിച്ച് ഓരോ പൗരന്റെയും മൗലിക അവകാശമാണ്. അധികാര ത്തിലുള്ള വര്‍ക്ക് അത് പാവന മായ വിശ്വാസം ആയി രിക്കണം. ആ വിശ്വാസ ത്തിന്റെ ലംഘനം രാജ്യ ത്തോടുള്ള നിന്ദ യാണ്. സര്‍ക്കാര്‍ എന്നത് ഔദാര്യത്തിന്റെ കടയല്ല. ജനകീയ അരാജകത്വം ഭരണ ത്തിന് പകരവുമല്ല -അദ്ദേഹം പറഞ്ഞു.

ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതും വിവാദം നിറഞ്ഞതു മായ രാഷ്ട്രീയ മാണ് കഴിഞ്ഞ കുറേ വര്‍ഷ ങ്ങളായിട്ടുള്ളത്. അതില്‍നിന്ന് ഭിന്ന മായി 2014- ല്‍ ജനാധിപത്യ ത്തിന്റെ പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കും എന്നാണ് പ്രതീക്ഷ. ഈ പശ്ചാത്തല ത്തില്‍ സുസ്ഥിര മായ സര്‍ക്കാറിനെ അധികാരത്തില്‍ ഏറ്റണം എന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു. ആത്മ പരിശോധനയ്ക്കും പ്രവൃത്തിക്കുമുള്ള അവസരം ആണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആധാര്‍ : കേരളം പിന്തുണച്ചില്ല

January 14th, 2014

national-id-of-india-aadhaar-card-ePathram ന്യൂദല്‍ഹി : സബ്‌സിഡി നിരക്കില്‍ പാചക വാതകവും മറ്റ് ആനു കൂല്യങ്ങളും ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ആക്കുന്ന കേന്ദ്ര നയ ത്തെ പിന്തുണച്ച് സുപ്രീം കോടതിയില്‍ തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. ആധാറിനെ പൂര്‍ണ മായി പിന്തുണക്കുന്ന വിവാദ സത്യവാങ്മൂലം സുപ്രീം കോടതി യില്‍ സമര്‍പ്പിക്കാതെ അവസാന നിമിഷമാണ് മാറ്റി വെച്ചത്.

സത്യവാങ്മൂലം നല്‍കേണ്ട എന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്ന് സുപ്രീം കോടതി യിലെ കേരള ത്തിന്റെ അഭിഭാഷകനെ അറിയിച്ചതിനെ ത്തുടര്‍ന്നാണിത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന

November 16th, 2013

sachin-tendulkar-epathram
ന്യൂഡല്‍ഹി : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന.

ഭാരത രത്ന നേടുന്ന ആദ്യത്തെ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി യുമാണു സച്ചിന്‍. വിരമിച്ച ദിവസം തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് സച്ചിന്‍ അര്‍ഹനായി. ഇന്ത്യ കണ്ട ഏറ്റവും മികച്ച കായിക താരമാണ് സച്ചിൻ എന്ന് അടിവര ഇട്ടു പറയുന്ന താണ് ഈ പുരസ്കാരം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൊവ്വാ പര്യവേക്ഷണം : മംഗള്‍യാന്‍ ഭ്രമണ പഥത്തില്‍

November 6th, 2013

mangalyan-india-mars-mission-launched-2013-ePathram
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യ വേക്ഷണ പേടകമായ മംഗള്‍യാന്‍ വിക്ഷേപിച്ചു. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2.38-ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര ത്തില്‍നിന്ന് പി. എസ്. എല്‍. വി. സി-25 കുതിച്ചുയര്‍ന്നു. വിക്ഷേപണ ത്തിന്റെ നാലു ഘട്ടങ്ങള്‍ പിന്നിട്ട് 43 മിനിറ്റിനു ശേഷം മംഗള്‍യാനെ ഭ്രമണ പഥ ത്തില്‍ എത്തിക്കുകയും ചെയ്തു. ദക്ഷിണ അമേരിക്കയ്ക്ക് മുകളില്‍വെച്ചാണ് മംഗള്‍യാനെ ഭൂഭ്രമണ പഥത്തില്‍ വിക്ഷേപിച്ചത്.

1,340 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍, ചൊവ്വ യുടെ ഭ്രമണ പഥ ത്തിലേ ക്കുള്ള യാത്ര യില്‍ 40 കോടി കിലോ മീറ്ററോളം ദൂരമാണ് സഞ്ചരിക്കുക. 1965-ല്‍ അമേരിക്കന്‍ പര്യ വേക്ഷണ വാഹന മായ ‘മറൈന്‍ 4’ ആണ് ആദ്യ മായി ചൊവ്വ യുടെ ദൃശ്യങ്ങള്‍ ഭൂമി യിലേക്ക് അയച്ചത്. ഇതു വരെ 51 ദൗത്യ ങ്ങളാണ് ചൊവ്വ ലക്ഷ്യമിട്ട് നടന്നി ട്ടുള്ളത്. ഇതില്‍ 21 എണ്ണം മാത്രമാണ് വിജയം കണ്ടത്.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ചൊവ്വ യില്‍ ഇറങ്ങിയ അമേരിക്ക യുടെ ‘ക്യൂരിയോസിറ്റി’ ഇപ്പോഴും പര്യ വേക്ഷണം തുടരുക യാണ്.

മംഗള്‍യാന്‍ ചൊവ്വ യുടെ ഭ്രമണ പഥത്തില്‍ എത്തിയാല്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്യന്‍ യൂണിയനും ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് ആയിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഹേന്ദ്രജാലം വീണ്ടും
Next »Next Page » സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine