ബീഫ് നിരോധിക്കില്ലെന്ന് ഗോവ

March 22nd, 2015

beef-epathram

പനാജി: ബീഫുകൊണ്ടുള്ള വിഭവങ്ങള്‍ ജനങ്ങളുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഗോവയില്‍ ബീഫ് നിരോധനം സാധ്യമല്ലെന്നും ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേഖര്‍. ഗോവയില്‍ 40 ശതമാനം ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവരാണെന്നും ബീഫ് അവരുടെ ഭക്ഷണ രീതിയുടെ ഭാഗമാണെന്നും പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെ പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കി. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ നിന്നുമാണ് ബീഫ് വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഗോവയില്‍ ബീഫ് നിരോധനം ടൂറിസത്തേയും ദോഷകരമായി ബാധിക്കും. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ ധാരാളം ഉള്ള സംസ്ഥാനം കൂടെയാണ് ഗോവ. അതിനാല്‍ തന്നെ ബീഫ് നിരോധനത്തിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നേടിയെടുത്ത വിശ്വാസം ഇല്ലാതാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു; നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവ്

March 3rd, 2015

beef-epathram

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ഇനി മുതല്‍ പശു, കാള, മൂരി എന്നിവയെ കൊല്ലുന്നതിനോ അവയുടെ ഇറച്ചി വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കും. ഇറച്ചി ഭക്ഷിക്കുന്നതിനോ‍ ഇതോടെ സാധ്യമല്ലാതാകും. 1996-ല്‍ ബി. ജെ. പി. – ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണയ്ക്ക് സമര്‍പ്പിച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്‌മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അനുമതി നല്‍കിയതോടെ ആണ് നിയമം പ്രാബല്യത്തില്‍ വന്നത്. ബില്ലിന് അംഗീകാരം നല്‍കണമെന്ന ആവശ്യപ്പെട്ട് കിരിട് സോമയ്യയുടെ നേതൃത്വത്തില്‍ അടുത്തിടെ ഏതാനും ബി. ജെ. പി. എം. പി. മാര്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. ഗോവധ നിരോധനമെന്ന തങ്ങളുടെ സ്വപ്നം യാദാര്‍ഥ്യമാക്കുന്നതിന് വഴിയൊരുക്കിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി.

ബീഫ് നിരോധന നിയമത്തിനെതിരെ മാംസ വ്യാപാരികളും ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ആളുകള്‍ക്ക് ഇതു മൂലം തൊഴില്‍ നഷ്ടമാകും എന്ന് ഈ രംഗത്തെ കച്ചവടക്കാര്‍ പറയുന്നു. മാത്രമല്ല മറ്റ് ഇറച്ചികളുടെ വില കുത്തനെ കൂടാനും ഇത് കാരണമാക്കും. കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് മുംബൈ നഗരത്തില്‍ മാത്രം നടക്കുന്നത്. റെസ്റ്റോറന്റുകള്‍ക്കും ഇത് വലിയ തിരിച്ചടിയാകും.

വിദേശ രാജ്യങ്ങളിലേക്ക് വന്‍ തോതില്‍ മാട്ടിറച്ചി കയറ്റിയയക്കുന്ന സംസ്ഥാനം കൂടെയാണ് മഹാരാഷ്ട്ര. ധാരാളം ഫാക്ടറികളും അനുബന്ധ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഉണ്ട്. വ്യാപാരികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു

February 15th, 2015

aravind-kejrival-second-delhi-ministry-ePathram
ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി യായി ചുമതലയേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രാംലീലാ മൈതാന ത്ത് വെച്ചായിരുന്നു സത്യ പ്രതിജ്ഞ.

അഞ്ച് വര്‍ഷം കൊണ്ട് ഡല്‍ഹിയെ അഴിമതി രഹിത സംസ്ഥാനം ആക്കി മാറ്റും എന്ന പ്രഖ്യാപനത്തോടെ യായിരുന്നു അരവിന്ദ് കെജ്രിവാള്‍ അധികാരം ഏറ്റത്. മുഖ്യമന്ത്രി കെജ്രിവാളിന് പ്രത്യേക വകുപ്പു കൾ ഇല്ല.

ആറു മന്ത്രിമാരാണ് ശനിയാഴ്ച അധികാരമേറ്റത്. അതിൽ നാല് പേർ പുതുമുഖങ്ങൾ ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയ ഉപ മുഖ്യമന്ത്രിയും അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായ്, ജിതേന്ദ്ര സിംഗ് തോമര്‍ എന്നിവർ മറ്റു മന്ത്രിമാർ. വനിതകൾ ഇല്ലാത്ത മന്ത്രി സഭയിൽ മന്ത്രിമാരെല്ലാം അമ്പതു വയസ്സില്‍ താഴെയുള്ള വരാണ്.

ലോക്പാല്‍ നിയമം പാസാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം രാജി വെച്ചൊഴിഞ്ഞ അതേ ദിവസമാണ് കെജ്രിവാള്‍  രണ്ടാം സര്‍ക്കാറിന്റെ സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിൽ എത്തിയത്.

- pma

വായിക്കുക: , ,

Comments Off on അഴിമതിരഹിത ഡല്‍ഹി എന്ന വാഗ്ദാനവുമായി കെജ്രിവാള്‍ അധികാരമേറ്റു

അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

February 10th, 2015

arvind-kejriwal-epathram
ന്യൂഡല്‍ഹി : ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി 70 സീറ്റുകളില്‍ 67 സീറ്റും കരസ്ഥമാക്കി ചരിത്ര വിജയം നേടി.

കേന്ദ്രം ഭരിക്കുന്ന പ്രധാന കക്ഷിയായ ബി. ജെ. പി. ക്ക് വെറും മൂന്നു സീറ്റ് മാത്രം ലഭിച്ചു.  വട്ടപ്പൂജ്യം നേടി കോണ്‍ഗ്രസ് ചരിത്ര ത്തിന്റെ ഭാഗമായി.

അരവിന്ദ് കെജ്രിവാള്‍ 31000 വോട്ടിന് ഡല്‍ഹി നിയോജക മണ്ഡല ത്തില്‍ നിന്നും ജയിച്ച പ്പോള്‍ ആം ആദ്മി പാര്‍ട്ടി യിൽ നിന്നും ബി. ജെ. പി.യിൽ ചേക്കേറിയ കിരണ്‍ ബേദി 2277 വോട്ടിനു പരാജയം രുചിച്ചു. കഴിഞ്ഞ അഞ്ചു തവണ ബി. ജെ. പി. ജയിച്ച സീറ്റാ യിരുന്ന കൃഷ്ണ നഗറില്‍ ആണ് കിരണ്‍ ബേദി മത്സരിച്ചത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി അടക്കം 53 പേര്‍ക്ക് കെട്ടി വെച്ച പണം നഷ്ടമായി. കെട്ടി വെച്ച കാശ് നഷ്ടമായ പ്രമുഖരിൽ ഒരാൾ കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാവായ അജയ് മാക്കൻ. പാർട്ടിയുടെ പരാജയത്തെ തുടര്‍ന്ന് അജയ് മാക്കൻ കോണ്‍ഗ്രസ്സിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചു.

രാവിലെ എട്ടു മണിക്ക് കനത്ത സുരക്ഷയില്‍ 14 കേന്ദ്രങ്ങളിൽ വോട്ടെണ്ണല്‍ തുടങ്ങി. ബി. ജെ. പി. ക്ക് വെല്ലു വിളി ഉയർത്തി തുടക്കം മുതലേ അരവിന്ദ് കെജ് രിവാള്‍ നിറഞ്ഞു നിന്നിരുന്നു.

രാംലീലാ മൈതാനത്ത് ശനിയാഴ്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വ ത്തിലുള്ള മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്യും. അഴിമതി വിരുദ്ധ ലോക്പാലിനു വേണ്ടി അണ്ണാ ഹസാരേയുടെ നേതൃത്വ ത്തില്‍ സമരം നടന്ന ഇതേ വേദി യില്‍ വച്ചാണ് കഴിഞ്ഞ തവണയും അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്.

അഴിമതി തടയാനുള്ള ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമ സഭയില്‍ അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട തോടെ യാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ രാജി വെച്ചത്

- pma

വായിക്കുക: , ,

Comments Off on അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു

January 26th, 2015

cartoonist-rk-lakshman-ePathram

പൂണെ : വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ (94) അന്തരിച്ചു. വൈകിട്ട് ഏഴു മണി യോടെ പൂണെ യിലെ സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖ ത്തെ ത്തുടര്‍ന്ന് ജനുവരി 17നാണ് അദ്ദേഹത്തെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്.

common-man-cartoon-of-rk-lakshman-ePathram

ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ആര്‍. കെ. ലക്ഷ്മണ്‍. ടൈംസ് ഓഫ് ഇന്ത്യ യിലെ ‘ദി കോമണ്‍മാന്‍ ‘എന്ന കഥാപാത്ര ത്തിലൂടെ സാധാരണ ക്കാരന്റെ ആശ കളും പ്രതീക്ഷ കളും പ്രശ്‌ന ങ്ങളും ദുരിത ങ്ങളും സമൂഹ ത്തിന് മുന്നിലെത്തിച്ചു. ഒന്നും സംസാരി ക്കാതെ എല്ലാത്തിനും സാക്ഷി യായി നില്‍ക്കുന്ന ‘കോമണ്‍ മാന്‍’ ഒന്നും സംസാരിച്ചില്ലാ എങ്കിലും നൂറു വാക്കു കളെക്കാള്‍ മൂര്‍ച്ഛ യുണ്ടായിരുന്നു.

1921 ല്‍ മൈസൂരിലാണ് ആര്‍. കെ. ലക്ഷ്മണ്‍ ജനിച്ചത്. മാസിക കളില്‍ വരച്ചു കൊണ്ടാണ് അദ്ദേഹം ഈ രംഗ ത്തേക്ക് വരുന്നത്. ഹൈസ്‌കൂള്‍ പഠന ത്തിന് ശേഷം മുംബൈ യിലെ ജെ. ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രവേശനം തേടി അപേക്ഷ നല്‍കി യെങ്കിലും നിരസിക്കപ്പെട്ടു.

തുടര്‍ന്ന് മൈസൂര്‍ സര്‍വ കലാ ശാലയില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദം നേടി. ജോലി നേടി മുംബൈ യില്‍ എത്തി. തുടര്‍ന്ന് ബ്ലിറ്റ്‌സിലും ഫ്രീപ്രസ്സ് ജര്‍ണലിലും വരച്ചു.

charector-with-creater-rk-lakshman-common-man-ePathram

1947 ല്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എത്തി. ‘യൂ സെഡ് ഇറ്റ്’ എന്ന പോക്കറ്റ് കാര്‍ട്ടൂണി നെയും അതിലെ കഥാ പാത്ര മായ ‘കോമണ്‍മാനേ’യും അനശ്വരമാക്കി അര നൂറ്റാണ്ടോളം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്നു.

2005 ല്‍ രാജ്യം പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രശസ്ത നോവലിസറ്റ് ആര്‍. കെ. നാരായണന്‍ സഹോദരനാണ്.

രണ്ടു നോവലുകളും ‘ദി ടണല്‍ ഓഫ് ടൈം’ എന്ന ആത്മകഥയും രചിച്ച ആര്‍.കെ ലക്ഷ്മണ്‍ ചെറുകഥ, ഉപന്യാസം, യാത്രാ വിവരണം എന്നിവയും എഴുതി സാഹിത്യ രംഗത്തും തന്റെ കഴിവ് പ്രകടി പ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സഹിഷ്ണുതയും ബഹുസ്വരതയും നില നിര്‍ത്തണം : രാഷ്ട്രപതി
Next »Next Page » പന്നി പനി പടരുന്നു »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine