ഫ്രഞ്ച് കമ്പനിയായ സി.സി.എൻ.എസിന്റെ നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യൻ മുങ്ങിക്കപ്പൽ സ്കോർപ്പീന്റെ രഹസ്യങ്ങൾ ചോർന്നു. ഓസ്ട്രേലിയൻ ദിനപത്രമായ ‘ ദ ഓസ്ട്രേലിയൻ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിർമ്മാണ രഹസ്യങ്ങൾ ചോർന്നതായും അത് ചൈന, പാക്കിസ്ഥാൻ മുതലായ രാജ്യങ്ങളുടെ പക്കൽ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
രഹസ്യങ്ങൾ ഇന്ത്യയിൽ നിന്നാണ് ചോർന്നതെന്ന സി.സി.എൻ.എസ്സിന്റെ നിലപാട് ഇന്ത്യ നിഷേധിച്ചു. വെള്ളത്തിൽ മുങ്ങിക്കിടന്ന് ശത്രുവിനെതിരെ മാരക ആക്രമണം തൊടുത്തു വിടാനുള്ള കഴിവ് സ്കോർപ്പിനുണ്ട്. അന്തർവാഹിനിയിലെ സെൻസറുകൾ സംബന്ധിച്ച വിവരങ്ങൾ, ആശയവിനിമയവും ഗതിനിർണയവും സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നത്. എന്നാൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും ഹാക്കിംഗ് മാത്രമാണ് നടന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
- അവ്നി