സി.പി.എം ടാറ്റയുടെ നാനോ ഫാക്ടറിക്കായി നൽകിയ പശ്ചിമബംഗാളിലെ 100 ഏക്കർ വരുന്ന കൃഷിഭൂമി കർഷകർക്ക് തിരിച്ച് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഭൂമിക്ക് പകരമായി സർക്കാർ കർഷർക്ക് നൽകിയ പണം തിരിച്ച് വാങ്ങിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഒരു സ്വകാര്യ കമ്പനിയാണ് ഇടത് സർക്കാറിന് വേണ്ടി പണം ഇറക്കിയതെന്നും അവർക്ക് വേണ്ടി ഭൂമി കയ്യടക്കാൻ സർക്കാറിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ നിരീക്ഷണങ്ങൾ സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. കോടതി വിധിയിൽ അതീവ സന്തോഷമുണ്ടെന്നും അത് വലിയൊരു വിജയമാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം