ന്യൂഡല്‍ഹി : ഏപ്രില്‍ പകുതി യോടെ ആരംഭിക്കുന്ന പൊതു തെരഞ്ഞെടു പ്പിന്റെ മൂന്നാമത്തെയോ നാലാമത്തേയോ ഘട്ട ത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തും. ഏപ്രില്‍ പതിനഞ്ചിന് വിഷുവും ഇരുപതിന് ഈസ്റ്ററും കഴിഞ്ഞ് മാസാവസാനം ആയിരിക്കും കേരള ത്തില്‍ ലോക് സഭാ തെരഞ്ഞെടുപ്പ് നടത്തുക.
വോട്ടെടുപ്പ് തീയതികള്‍ അന്തിമമായി തീരുമാനിച്ചിട്ടില്ല എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നടന്ന പ്രാഥമിക ചര്‍ച്ച യിലാണ് കേരള ത്തിലെ വോട്ടെടുപ്പ് ഏപ്രില്‍ അവസാന ത്തോടെ നടത്തിയാല്‍ മതി എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്.
2009- ല്‍ ആദ്യ ഘട്ട ത്തില്‍ത്തന്നെ, ഏപ്രില്‍ പതിനാറിനാണ് കേരള ത്തില്‍ വോട്ടെടുപ്പ് നടന്നത്. വിഷു ആഘോഷ ത്തിനിട യിലാണ് പ്രചാരണം മുറുകിയത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മാറ്റി വെക്കണം എന്ന ആവശ്യവും അന്ന് ശക്തമായി ഉയര്‍ന്നിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍