ടോള്‍ നിരക്കില്‍ മാറ്റം വരുത്താന്‍ കഴിയില്ല : കേന്ദ്രമന്ത്രി സി.പി ജോഷി

February 29th, 2012

cp-joshi-epathram

ന്യൂഡല്‍ഹി: രാജ്യമൊട്ടുക്കും ഒരേ നയം പിന്തുടരുമ്പോള്‍ ദേശീയ പാതകളില്‍ നിലവിലുള്ള കേരളത്തില്‍ മാത്രം നിലവിലുള്ള ടോള്‍ നിരക്കില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി സി. പി ജോഷി ന്യൂദല്‍ഹിയില്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് ആവശ്യമുയരുന്നത് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; മധ്യസ്ഥതക്ക് തയ്യാറെന്ന് കേന്ദ്രം

November 23rd, 2011

mullaperiyar-dam-epathram

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്നാടുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ജലവിഭവമന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പവന്‍കുമാര്‍ ബന്‍സല്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഡാമിന്‍റെ നിര്‍മ്മാണച്ചെലവ് പൂര്‍ണമായും വഹിക്കാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനം തമിഴ്നാട് സ്വീകരിക്കുമോ എന്ന ആശങ്കയുമുണ്ട്. കേരളം മുഴുവന്‍ ചെലവ് എടുത്താല്‍ ഡാമിന്‍റെ പൂര്‍ണ അവകാശം കേരളത്തിനാകും എന്നാ ഭയവും തമിഴ്നാടിനെ അലട്ടുന്നുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആന്ധ്രയില്‍ കൃഷിയിറക്കുന്നില്ല കടുത്ത അരിക്ഷാമം ഉണ്ടാകും

November 1st, 2011

rice price-epathram

ഹൈദരാബാദ്: അരിക്ക് വിലകൂടാന്‍ സാധ്യതകള്‍ വര്‍ദ്ധിച്ചു വരികയാണ്. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ രണ്ടു ലക്ഷത്തിലധികം ഹെക്ടര്‍ പാട ശേഖരങ്ങളില്‍ ഇത്തവണ കൃഷിയിറക്കേണ്ട എന്നാണ്‌ കര്‍ഷകരുടെ തീരുമാനം. ജല ദൌര്‍ലഭ്യം, വളത്തിന്റെ വില കയറ്റം, സബ്സിഡികള്‍ വെട്ടിക്കുറക്കല്‍ , വൈദ്യുതി ക്ഷാമം എന്നീ കാരണങ്ങളാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ നഷ്ടം സഹിച്ചിനിയും കൃഷി ഇറക്കേണ്ട എന്നാണ് ഗോദാവരിയിലെ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ നെല്ലറയായ ആന്ധ്രയില്‍ നിന്നും അരിയെത്തിയില്ലെങ്കില്‍ കേരളം മുഴുപ്പട്ടിണിയിലാകും. ഇപ്പോള്‍ തന്നെ കിലോക്ക് ഇരുപത്തഞ്ച് രൂപയോളമുള്ള അരിക്ക് ഇനി വന്‍ വിലവര്‍ധനക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ പല പാടശേഖരങ്ങളും തരിശായി കിടക്കുന്ന സാഹചര്യത്തില്‍ തീ വില നല്‍കി അരി വാങ്ങേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സര്‍ക്കാരിന്റെ ഒരു രൂപയ്ക്കു അരി എന്നാ പദ്ധതി ഇനി എത്ര നാള്‍ തുടരാനാകും എന്ന് പറയാന്‍ കഴിയില്ല. അരി വില വര്‍ദ്ധിക്കുന്നതോടെ മറ്റു പല സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കാന്‍ സാധ്യത ഉണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യങ്ങള്‍ മുന്നില്‍ കണ്ടു ആന്ധ്രയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാമോയില്‍ ഇടപാട്: ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് ടി.എച്ച്. മുസ്തഫ

February 12th, 2011

തിരുവനന്തപുരം: പാമോയില്‍ ഇടപാടിനെക്കുറിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് കേസില്‍ രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ. പാമേയില്‍ കേസില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് മുസ്തഫ നല്‍കിയ ഒഴിവാക്കല്‍ ഹര്‍ജിയാലാണ് ഈ സൂചനയുള്ളത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എസ്.ജഗദീഷിന്റെ മുമ്പാകെയാണ് മുസ്തഫ ഒഴിവാക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പാമോയില്‍ കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയത് അനീതിയാണ്. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാമെങ്കില്‍ തന്നെയും ഒഴിവാക്കാം. പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള ഒരു ആലോചനയിലും താന്‍ പങ്കാളിയായിട്ടില്ല. ഇതുസംബന്ധിച്ച ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നപ്പോഴാണ് അന്നത്തെ ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുണ്ടായതെന്ന് മുസ്തഫ പറയുന്നു. പാമോയില്‍ ഇറക്കുമതി പൊതുജനനന്മ ലക്ഷ്യമാക്കിയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഉമ്മന്‍ ചാണ്ടി 23-ാം സാക്ഷിയാണ്.

പാമോയില്‍ അഴിമതിക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വെളിപ്പെടുത്തുന്നതാണു കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയുടെ വിജിലന്‍സ് കോടതിയിലെ ഹര്‍ജിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച പാമോയില്‍ ഇടപാട് തുടക്കം മുതലേ അഴിമതി നിറഞ്ഞതായിരുന്നു. പാമോയില്‍ ഇറക്കുമതി കുംഭകോണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അതേ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി തന്നെ വിജിലന്‍സ് കേടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമപരമായും രാഷ്ട്രീയമായും ഉമ്മന്‍ ചാണ്ടി ഉത്തരം നല്‍കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

-

വായിക്കുക: , , , , , ,

1 അഭിപ്രായം »

ലാവ്‌ലിന്‍: ക്ലൗസ് ട്രെന്‍ഡലിന് ഓപ്പണ്‍ വാറണ്ട്‌

February 12th, 2011

കൊച്ചി: എസ് എന്‍സി ലാവ്‌ലിന്‍ കേസിലെ ആറാം പ്രതിയും കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലൗസ് ട്രെന്‍ഡലിനെതിരേ ഓപ്പണ്‍ വാറണ്ട് നടപടികള്‍ തുടങ്ങാന്‍ എറണാകുളം പ്രത്യേക സിബിഐ കോടതി നിര്‍ദേശം നല്കി. ക്ലൗസിനെതിരേ പുറപ്പെടുവിച്ച സമന്‍സും വാറണ്ടും മടങ്ങിയ സാഹചര്യത്തിലാണു ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി തീരുമാനിച്ചത്. കേസ് ഈ മാസം 24ന് എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് വീണ്ടും പരിഗണിക്കും.

ക്രിമിനല്‍ നടപടിക്രമത്തിലെ 70-ാം വകുപ്പ് അനുസരിച്ച് ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശം നല്കുകയായിരുന്നു. കോടതി റദ്ദാക്കുന്നതു വരെയോ തിരിച്ചു വിളിക്കുന്നതു വരെയോ വാറണ്ട് നിലനില്‍ക്കും. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും കാനഡയും തമ്മില്‍ രാജ്യാന്തര കരാര്‍ നിലവിലുള്ളതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ലാവ്‌ലിന്‍ കമ്പനിയുടെ ചീഫ് ഓഫീസര്‍ക്കു നേരിട്ടു സമന്‍സ് കൈമാറാന്‍ സിബിഐ കോടതിയുടെ അനുമതി തേടിയിരുന്നു. പോസ്റ്റല്‍ വഴിയല്ലാതെ നേരിട്ടു ന്യൂഡല്‍ഹിയില്‍ സമന്‍സ് നല്കാന്‍ അനുമതി ആവശ്യപ്പെട്ടു സിബിഐ ഇന്നലെ പ്രത്യേക അപേക്ഷ നല്കിയിട്ടുണ്ട്. കേസ് പരിഗണിക്കവേ ഒന്നാം പ്രതി വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹന ചന്ദ്രന്‍, പി. സിദ്ധാര്‍ഥമേനോന്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ മാത്രമാണു കോടതിയില്‍ ഹാജരായത്. കേസിലെ എഴാം പ്രതി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ നേരിട്ടു ഹാജരായി നേരത്തെ ജാമ്യമെടുത്തിരുന്നു.

ഇവര്‍ ഇന്നലെ നേരിട്ടു ഹാജരാകാതെ അപേക്ഷ നല്കി. ആറാം പ്രതിയും ലാവ്ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലൗസ് ട്രെന്‍ഡലിനും എട്ടാം പ്രതിയായ ലാവ്‌ലിന്‍ കമ്പനിക്കുവേണ്ടിയും ആരും കോടതിയില്‍ ഹാജരായില്ല. ക്ലൗസ് ട്രെന്‍ഡലും ലാവ്‌ലിന്‍ കമ്പനിയും സമന്‍സ് കൈപ്പറ്റിയിട്ടില്ലെന്നു സിബിഐ കോടതിയെ അറിയിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് മനഃപൂര്‍വം വൈകിക്കുകയാണ്. അതിനാല്‍ വാറണ്ട് നേരിട്ടു കൈമാറാന്‍ അനുമതി നല്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.

എന്നാല്‍, സിബിഐയുടെ വെബ്‌സൈറ്റിലെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ചാണു സമന്‍സ് കൈമാറിയതെന്നു കോടതി ചൂണ്ടിക്കാട്ടി. കക്ഷികള്‍ കോടതിയില്‍ വിശദീകരണം നല്കാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനാവില്ലെന്നും ഇതിനാല്‍ വാറണ്ട് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സിബിഐ വാദിച്ചു. അതേസമയം, ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടികളേ സാധ്യമാകൂയെന്നു പറഞ്ഞ കോടതി, ഇതിനായി പ്രത്യേക അപേക്ഷ നല്കുകയാണെങ്കില്‍ പരിഗണിക്കാമെന്നും വ്യക്തമാക്കി.

കുറ്റവാളികളെ കൈമാറ്റം ചെയ്യാന്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ധാരണയനുസരിച്ചു സമന്‍സ് കൈമാറേണ്ടത് ആഭ്യന്തരവകുപ്പു വഴിയും വാറണ്ടു കൈമാറേണ്ടതു വിദേശകാര്യമന്ത്രാലയം വഴിയുമാണ്. എന്നാല്‍, കനേഡിയന്‍ അധികൃതര്‍ക്കു സമന്‍സ് എത്തിയത് ഇന്ത്യന്‍ ഹൈകമ്മീഷന്‍ വഴിയാണെന്നും ഇതിനാലാണു സമന്‍സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ വന്നതെന്നുമാണു മുമ്പു സിബിഐ കോടതിയെ അറിയിച്ചത്.

-

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

22 of 2910212223»|

« Previous Page« Previous « വാലന്റൈന്‍സ്‌ ദിനം : രഹസ്യമായി ചുംബിക്കാം എന്ന് ശ്രീരാമ സേന
Next »Next Page » പാമോയില്‍ ഇടപാട്: ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് ടി.എച്ച്. മുസ്തഫ »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine