എന്‍.ഡി.എ. അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

May 13th, 2014

ballot - box- epathram

ന്യൂഡെല്‍ഹി: കേന്ദ്രത്തില്‍ ബി. ജെ. പി. നേതൃത്വത്തില്‍ ഉള്ള എന്‍. ഡി. എ. അധികാരത്തില്‍ വരുമെന്ന് വിവിധ എക്സിറ്റ് പോള്‍ സര്‍വ്വെ ഫലങ്ങള്‍. ഇന്ത്യാ ടുഡെ, സീ വോട്ടര്‍, ഇന്ത്യാ ടി. വി. തുടങ്ങിയവര്‍ നടത്തിയ സര്‍വ്വേ ഫലങ്ങള്‍ പ്രകാരം 270 സീറ്റില്‍ അധികം വരെ സഖ്യം നേടുമെന്നാണ് പ്രവചനം. എന്‍. ഡി. എ. സഖ്യം 270 – 282 സീറ്റുകള്‍ നേടുമെന്ന് സി. എന്‍. എന്‍. – ഐ. ബി. എന്‍. പറയുമ്പോള്‍ ടൈംസ് നൌവിന്റെ കണക്കുകള്‍ പ്രകാരം എന്‍. ഡി. എ. സഖ്യം 249 സീറ്റുകളും യു. പി. എ. 148 സീറ്റുകളും മറ്റുള്ളവര്‍ 146 സീറ്റുകളും നേടുമെന്നാണ് പറയുന്നത്. ഇന്ത്യാ ടുഡെ 264 – 283 സീറ്റുകള്‍ എന്‍. ഡി. എ. നേടുമെന്നും യു. പി. എ. 110 – 120 സീറ്റുകളും മറ്റുള്ളവര്‍ 150 – 162 സീറ്റുകളും നേടുമെന്ന് പറയുന്നു. എ. ബി. പി. 273 – 283 സീറ്റുകള്‍ എന്‍. ഡി. എ. യ്ക്കും 101 സീറ്റുകള്‍ മറ്റുള്ളവര്‍ 148 സീറ്റുകളും നേടുമെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യാ ടി. വി. സര്‍വ്വേയില്‍ എന്‍. ഡി. എ. സഖ്യത്തിനു 289 സീറ്റുകളും യു. പി. എ. 101 മറ്റുള്ളവര്‍ 148 സീറ്റുകളുമാണ് വിജയ സാധ്യത കാണുന്നത്.

ഉത്തർ പ്രദേശില്‍ ബി. ജെ. പി. വലിയ നേട്ടം ഉണ്ടാക്കുമെന്നും ഇതിന്റെ പിന്‍ബലത്തില്‍ ബി. ജെ. പി. ഒറ്റക്ക് 240 സീറ്റുകള്‍ വരെ നേടിയേക്കും എന്നും ചില ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാകും ബി. ജെ. പി. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുക.

യു. പി. എ. യ്ക്ക് 90 – 148 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂ എന്നാണ് വീവിധ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. യു. പി. എ. എന്‍. ഡി. എ. ഇതര കക്ഷികള്‍ 150 സീറ്റുകള്‍ വരെ നേടിയേക്കാമെന്നും പ്രവചിക്കുന്നുണ്ട്. അതേ സമയം ഡെല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അട്ടിമറി വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് 2 മുതല്‍ 5 സീറ്റു വരെ മാത്രമേ വിജയ സാധ്യത പറയുന്നുള്ളൂ.

കേരളത്തില്‍ യു. ഡി. എഫിനു കൂടുതല്‍ സീറ്റുകള്‍ ലഭിക്കും എന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നത്. സി. എന്‍. എന്‍. ഐ. ബി. എന്‍. സര്‍വ്വെ പ്രകാരം 11 മുതല്‍ 16 സീറ്റുകള്‍ വരെ കോണ്‍ഗ്രസ്സിനു ലഭിച്ചേക്കും. ടൈംസ് നൌ സര്‍വ്വേ 18 സീറ്റുകള്‍ വരെ യു. ഡി. എഫിനു ലഭിക്കുമെന്ന് പറയുന്നു. അതേ സമയം ഇത്തവണയും ബി. ജെ. പി. ക്ക് സീറ്റൊന്നും ലഭിക്കില്ലെന്നാണ് ഇവരുടെ അടക്കം മിക്ക സര്‍വ്വേ ഫലങ്ങളും കണക്ക് കൂട്ടുന്നത്‍. എന്നാല്‍ ഒരു സര്‍വ്വെ ഫലം മാത്രം തിരുവനന്തപുരത്ത് ഒ. രാജഗോപാലിന്റെ വിജയ സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്‌സ്പ്രസ് ബാഗേജ് വെട്ടിക്കുറച്ചത് പുനപരിശോധിക്കും : എയർ ഇന്ത്യാ അധികൃതര്‍

August 24th, 2013

air-india-express-flight-ePathram
ന്യൂഡൽഹി : എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചത് ഒരാഴ്ചക്കകം പുന പരിശോധിക്കും എന്ന് എയർ ഇന്ത്യാ ജോയിന്റ് എം. ഡി. സെയ്ദ് നാസർ അലി, ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള പ്രവാസി സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകി.

സാമ്പത്തിക വാണിജ്യ ഘടക കങ്ങളും പ്രവാസി യാത്രക്കാരുടെ ആവശ്യ ങ്ങളും പരിഗണി ച്ചായിരിക്കും അനുഭാവ പൂർവം പ്രശ്‌നം പരിഹരിക്കുക. ബാഗേജ് അലവൻസ് 30 കിലോ യിൽ നിന്ന് 20 കിലോ യായി വെട്ടി ക്കുറക്കാൻ എടുത്ത തീരുമാനത്തെ തുടർന്ന് ഗൾഫിലെ പ്രവാസി ഇന്ത്യ ക്കാരുടെ പ്രതിഷേധ ത്തിന്റെ ഭാഗ മായാണ് നിവേദക സംഘം ഡൽഹിയില്‍ എത്തിയത്.

പ്രതിരോധ മന്ത്രി എ. കെ. ആന്റണി, പ്രവാസി കാര്യ മന്ത്രി വയലാർ രവി, വ്യോമയാന മന്ത്രി അജിത് സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാൽ, മന്ത്രിമാരായ പ്രഫ. കെ. വി. തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കേരള ത്തിൽ നിന്നുള്ള ഭരണ പ്രതിപക്ഷ എം. പി. മാരെയും നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു.

മൂന്നു ദിവസം തുടർച്ച യായി നടത്തിയ നിവേദന ത്തെ തുടർന്ന് മന്ത്രി കെ. സി. വേണു ഗോപാൽ നടത്തിയ സമ്മർദ്ദ ത്തെ തുടർന്നാണ് പ്രശ്‌ന പരിഹാര ത്തിനുള്ള തീരുമാനം ആയതെന്നാണ് ഇന്നു രാവിലെ നടത്തിയ കൂടിക്കാഴ്ചയിൽ എയർ ഇന്ത്യാ ജോയിന്റ് എം. ഡി. സെയ്ദ് നാസർ അലി നിവേദക സംഘത്തെ അറിയിച്ചത്.

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ് തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ ഇന്റർനാഷണൽ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫ്രറ്റേനിറ്റി ഫോറം പ്രസിഡന്റ് എ. എം. ഇബ്രാഹിം എന്നിവർക്കൊപ്പം ഡി. പി. സി. സി. സെക്രട്ടറി കെ. എൻ. ജയരാജ് എന്നിവരാണ് മന്ത്രി മാർക്കും മറ്റും നിവേദനം സമർപ്പിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ എം.എ ബേബിയ്ക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു

January 20th, 2013

ബാംഗ്ലൂര്‍: പ്രകോപനപരമായ പ്രസംഗം നടത്തി എന്ന് ആരൊപിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ.ബേബിയ്ക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു. ദക്ഷിണ കര്‍ണ്ണാടകത്തിലെ കുക്കെ സുബ്രമണ്യക്ഷേത്രത്തിലെ മാട സ്നാന എന്ന ആചാരത്തിനെതിരെ കഴിഞ്ഞ ഡിസംബര്‍ 26 നു സി.പി.എം നടത്തിയ സമരത്തില്‍ ബേബി പ്രസംഗിച്ചിരുന്നു. ബ്രാഹ്മണരുടെ ഉച്ചിഷ്ഠത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ടവര്‍ കിടന്ന് ഉരുളുന്ന ആചാരമാണ് മാട സ്നാന. മാടസ്നാന ചെയ്താല്‍ ഐശ്വര്യം ഉണ്ടകും എന്നൊരു സങ്കല്പം ചിലര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത് അനാചാരമാണെന്നും നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സമരം ഉദ്‌ഘാടനം ചെയ്തത് എം.എ.ബേബിയായിരുന്നു. ഈ പ്രസംഗം പ്രകോപന പരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായിരുന്നു എന്നാണ് കര്‍ണ്ണാടക പോലീസിന്റെ നിലപാട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മരണാനന്തര ബഹുമതി യായി മലയാളി നഴ്‌സുമാര്‍ക്ക് ധീരതാ പുരസ്‌കാരം

January 16th, 2013

vinitha-ramya-sarvotham-jeevan-raksha-pathak-ePathram
ന്യൂഡല്‍ഹി : ധീരത യ്ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ ‘സര്‍വോത്തം ജീവന്‍ രക്ഷാ പഥക്’ രമ്യ രാജപ്പന്‍, പി. കെ. വിനീത എന്നിവര്‍ക്ക് മരണാനന്തര ബഹുമതി യായി നല്‍കും.

ദക്ഷിണ കൊല്‍ക്കത്ത യിലെ ദക്കൂരിയ യിലുള്ള എ. എം. ആര്‍. ഐ. ആശുപത്രി യില്‍ തീപ്പിടിത്തത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് ഒമ്പതു പേരെ രക്ഷിച്ച മലയാളി നഴ്‌സു മാരായിരുന്നു രമ്യയും വിനീതയും. 2011 ഡിസംബര്‍ 10 നാണ് ആശുപത്രി യില്‍ തീപ്പിടിത്തമുണ്ടായത്.

ഒരു ലക്ഷം രൂപയും ബഹുമതി പത്രവുമാണ് പുരസ്‌കാരം. ഉത്തരാഖണ്ഡ് സ്വദേശിനിയായ സംഗീതാ അഗര്‍വാളിനും മരണാനന്തര ബഹുമതി യായി സര്‍വോത്തം ജീവന്‍രക്ഷാ പഥക് നല്‍കും.

കേരളത്തില്‍നിന്നുള്ള അഞ്ചു പേര്‍ക്ക് ജീവന്‍ രക്ഷാ പഥക്കും ലഭിക്കും. സി. എസ്. സുരേഷ് കുമാര്‍(മരണാനന്തര ബഹുമതി), അജി ചേരിപ്പനത്ത് കൊച്ച്, സി. കെ. അന്‍ഷിഫ്, കെ. സഹ്‌സാദ്, ജിഷ്ണു വി.നായര്‍ എന്നിവരാണ് 40,000 രൂപയടങ്ങുന്ന ഈ പുരസ്‌കാരം ലഭിച്ച മറ്റ് മലയാളികള്‍. ആകെ 37 പേര്‍ക്കാണ് ജീവന്‍രക്ഷാ പഥക് ലഭിക്കുന്നത്.

കേരളത്തി ല്‍നിന്നുള്ള വി. പി. മുഹമ്മദ് നിഷാദിന് ധീരത യ്ക്കുള്ള ‘ഉത്തം ജീവന്‍ രക്ഷാ പഥക്’ ലഭിക്കും. ആകെ പത്തു പേര്‍ക്കാണ് ഉത്തം ജീവന്‍ രക്ഷാ പഥക് ലഭിക്കുന്നത്.  അറുപതിനായിരം രൂപ യാണ് പുരസ്‌കാര ത്തുക.

വായിക്കുക :  e പത്രം ഗള്‍ഫ് വാര്‍ത്തകള്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൃഷ്ണഗിരി എസ്റ്റേറ്റ് കേസ്: ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെ അപ്പീല്‍ തള്ളി

December 3rd, 2012

ന്യൂഡെല്‍ഹി: വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ക്ഷേമസമിതിയെ കക്ഷി ചേര്‍ക്കുന്നതിനെതിരെ എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഭൂമിയില്ലാത്ത ആദിവാസികള്‍ ഭൂമിക്കായി അവകാശം ഉന്നയിക്കുമ്പോള്‍ അവരുടെ വാദം എങ്ങിനെ കേള്‍ക്കാതിരിക്കാനാവുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ആദിവാസികള്‍ക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്നല്ല ഇതിനര്‍ഥമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശ്രേയാംസ് കുമാറിനു തന്റെ വാദങ്ങള്‍ ബത്തേരി സബ് കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. 14.44 ഏക്കര്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി വയനാട് സബ് കോടതിയിലാണ് കക്ഷി ചേര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

21 of 2910202122»|

« Previous Page« Previous « കര്‍ണ്ണാടകയില്‍ മുന്‍ മുഖ്യമന്ത്രി യഡിയൂരപ്പ ബി.ജെ.പി വിട്ടു
Next »Next Page » രാഷ്ട്രീയ പാർട്ടികളുടെ തനിനിറം പുറത്തായി : യെച്ചൂരി »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine