സര്‍ക്കാറിന് തിരിച്ചടി : സെന്‍ കുമാറിനെ ഡിജിപിയാക്കണമെന്ന് സുപ്രീം കോടതി

April 24th, 2017

supremecourt-epathram

ന്യൂഡല്‍ഹി : പിണറായി സര്‍ക്കാര്‍ പുറത്താക്കിയ ഡിജിപി സെന്‍ കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി. ഡിജിപി സ്ഥാനത്തുനിന്നും സെന്‍ കുമാറിനെ മാറ്റിയ കേരള സര്‍ക്കാര്‍ നടപടി പരമോന്നത കോടതി റദ്ദാക്കി. കേരള സര്‍ക്കാര്‍ സെന്‍ കുമാറിനോട് മോശം നടപടി സ്വീകരിച്ചെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നതായി അഭിഭാഷകന്‍ പറഞ്ഞു.

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേയാണ് സെന്‍ കുമാറിനെ മാറ്റി ആ സ്ഥാനത്ത് ലോകനാഥ് ബെഹ്റയെ കൊണ്ടുവന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് സേവന കാലാവധി തീരുന്നത് വരെ സെന്‍ കുമാറിന് ഡിജിപി സ്ഥാനത്ത് തുടരാം.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജല്ലിക്കെട്ട് പ്രക്ഷോഭം: മറീനാ ബീച്ചില്‍ നിരോധനാജ്ഞ

January 29th, 2017

jellikkett

ചെന്നൈ : ജല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും തുടങ്ങാനിരിക്കെ ചെന്നൈ മറീനാ ബീച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫെബ്രുവരി 12 വരെയാണ് നിരോധനാജ്ഞ. കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് ആളുകളെ കടത്തിവിടുകയുള്ളൂ. ചെന്നൈ സിറ്റി പോലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ വന്‍ പ്രക്ഷോഭമാണ് മറീനാ ബീച്ചില്‍ നടന്നത്. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെല്ലറ്റ് വെടി വെയ്പിൽ ബാലൻ മരിച്ചു : ശ്രീനഗറിൽ സംഘർഷം

October 8th, 2016

curfew-sreenagar-epathram

പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ പെല്ലറ്റ് വെടി വെയ്പിൽ 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. സയ്ദ്പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. വെടി വെയ്പ്പ് നടക്കുമ്പോൾ വീടിന് പുറത്ത് നിൽക്കുകയായിരുന്നു ജുനൈദ്. കുട്ടിയുടെ മരണത്തെ തുടർന്ന് ശ്രീനഗറിൽ സംഘർഷം ആരംഭിച്ചു.

പ്രകടനക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.പോലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്കു പരിക്കേറ്റു.ശനിയാഴ്ച്ച വൈകുന്നേരമാണ് വെടി വെയ്പ്പ് നടന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു

December 15th, 2015

artist-hema-upadhyay-ePathram
മുംബൈ : ചിത്രകാരി ഹേമ ഉപാധ്യായ യുടേയും അഭി ഭാഷ കന്‍ ഹരേഷ് ബംബാനി യുടേയും കൊല പാതക വുമായി ബന്ധപ്പെട്ട് സുപ്രധാന മായ സൂചന കള്‍ ലഭിച്ച തായി പൊലീസ്.

ഹേമ യുടെ ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ചാര്‍കോപ് വെയര്‍ ഹൗസ് ഉടമ ഗോട്ടു മുഖ്യപ്രതി എന്നാണ് പൊലീസ് നിഗമനം. ഹേമ യുടേയും അഭി ഭാഷകന്‍ ഹരേഷ് ബംബാനി യുടേയും മൊബൈല്‍ ഫോണു കളില്‍ നിന്നും ലഭിച്ച അവ സാന കോളു കള്‍ കേന്ദ്രീ കരി ച്ചായിരുന്നു പോലീസ് അന്വേഷണം ഊര്‍ജ്ജിത പ്പെടു ത്തിയത്.

ചാര്‍കോപ് വെയര്‍ ഹൗസിനും കാണ്ഡി വാലിക്കും ഇടയിലുള്ള ടവറി ലായി രുന്നു അവസാന കോളു കള്‍. വെള്ളിയാഴ്ച എട്ടര മണി യോടെ രണ്ട് ഫോണു കളും സ്വിച്ച് ഓഫ് ചെയ്തി രുന്നു.

വെയര്‍ ഹൗസ് ഉടമയെ കണ്ടെത്താനായി പൊലീസ് ശ്രമം നടത്തു ന്നുണ്ട്. ഗോട്ടു വി ന്‍റെ ഡ്രൈവറേയും രണ്ടു സഹായി കളേയും പൊലീസ് കസ്റ്റഡി യില്‍ എടുത്തി ട്ടുണ്ട്. പണം പങ്കു വെക്കു ന്നതില്‍ ഉണ്ടായ തര്‍ക്ക മാണ് കൊല പാതക ത്തി ലേക്ക് നയിച്ചത് എന്നാണ് സൂചന.

- pma

വായിക്കുക: , , ,

Comments Off on ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു

രാധിക ആപ്തെയുടെ വീഡിയോ വൈറലാകുന്നു

April 28th, 2015

ബോളിവുഡ് നടി രാധിക ആപ്തെയുടെ രഹസ്യഭാഗങ്ങള്‍ ഉള്‍പ്പെടുന്നതെന്ന് പറയപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംവിധയകന്‍ അനുരാഗ് കാശ്യപ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഈ വീഡിയോ പുറത്തുവിട്ട ആള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ഒരു യുവാവിനു മുമ്പില്‍ തന്റെ വസ്ത്രം ഉയര്‍ത്തി സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഒരു ഷോട് ഫിലിമിലെ രംഗമാണിതെന്ന് പറയപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബംഗാളില്‍ സി.പി.എമ്മിനു തിരിച്ചടി; തൃണമൂലിനു വന്‍ നേട്ടം
Next »Next Page » ജയ കുറ്റവിമുക്തയായി; വീണ്ടും മുഖ്യമന്ത്രിയാകും »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine