ലൈംഗികപീഡനക്കേസ്; സണ്‍ ടി.വിയുടെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ അറസ്റ്റില്‍

December 27th, 2014

ചെന്നൈ: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് പ്രമുഖ മാധ്യമ സ്ഥാപനമായ സണ്‍ ടി.വിയുടെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസറും (സി.ഒ.ഒ) മലയാളിയുമായ
സി. പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അണ്ണാനഗറിലെ വീട്ടിലെത്തിയാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. മുന്‍
ജീവനക്കാരിയും മലയാളിയുമായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സണ്‍ ടി.വിയുടെ മലയാളം ചാനലായ സൂര്യ ടി.വിയുടെ
പ്രോഗ്രാം വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിക്കാരി. തന്നെ രണ്ടുവര്‍ഷത്തോളമായി പ്രവീണ്‍ ശല്യം ചെയ്യുന്നതായി സിറ്റി പോലീസ്
കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വാട്സ് അപ് മെസ്സേജുകള്‍ അടക്കം ഉള്ള തെളിവുകള്‍ യുവതി പോലീസിനു കൈമാറി

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മരണത്തില്‍ ആഹ്ളാദ പ്രകടനം : അഞ്ചു പേര്‍ അറസ്റ്റില്‍

August 28th, 2014

ur-ananthamurthy-epathram
മംഗലാപുരം : ജ്ഞാനപീഠം ജേതാവും മഹാത്മ ഗാന്ധി സര്‍വ കലാ ശാല യുടെ ആദ്യ വൈസ് ചാന്‍സലറും കന്നട സാഹിത്യ ത്തിലെ അതി കായനു മായ ഡോക്ടര്‍ യു. ആര്‍. അനന്ത മൂര്‍ത്തി യുടെ മരണ ത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ച അഞ്ചു പേര്‍ മംഗലാ പുരത്ത് അറസ്റ്റിലായി.

ഉജ്ജോടി സ്വദേശി യായ കെ. ബി. മനോജ് പൂജാരി, ശക്തി നഗറിലെ വിജേഷ് പൂജാരി, അമ്പല മൊഗരു വിലെ ശരത് ഷെട്ടി, പമ്പു വെല്‍ സ്വദേശി കളായ അനില്‍, ഉമേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 22 നാണ് സംഭവം നടന്നത്. യു. ആര്‍. അനന്ത മൂര്‍ത്തി മരിച്ചു എന്ന വാര്‍ത്ത ചാനലു കളില്‍ വന്നയുടനെ മംഗലാ പുരത്ത് വിവിധ സ്ഥല ങ്ങളില്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തി രുന്നു.

കദ്രിയില്‍ പടക്കം പൊട്ടിച്ച പ്രസ്തുത സംഘത്തെ പോലീസ് തെരയുക യായിരുന്നു. ഇവര്‍ ഭജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് പോലീസ് പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on മരണത്തില്‍ ആഹ്ളാദ പ്രകടനം : അഞ്ചു പേര്‍ അറസ്റ്റില്‍

കാര്‍മോഷ്ടിക്കാന്‍ ശ്രമം; മുന്‍ മന്ത്രിയുടെ മകനെ നാട്ടുകാര്‍ തല്ലിക്കൊന്നു

July 13th, 2014

പാട്ന: കാര്‍ മോഷണ ശ്രമത്തിനിടയില്‍ പിടിയിലായ മുന്‍ മന്ത്രിയുടെ മകനെ നാട്ടുകാര്‍ തല്ലിക്കൊന്നു. മുന്‍ മന്ത്രി രാമാശ്രയ് സാഹ്നിയുടെ മകനും മോഷ്ടാവുമായ രാജീവ് കുമാര്‍ സാഹ്നിയെ ആണ് ജനക്കൂട്ടം തല്ലിക്കൊന്നത്. ബീഹാറിലെ സംസ്തിപ്പൂ‍രിലെ അസ്നിചക്കിലാണ് സംഭവം നടന്നത്. മോഷണ ശ്രമത്തിനിടയില്‍ പിടിയിലായ രാജീവ് കുമാര്‍ നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. കുപിതരായ നാട്ടുകാരുമായി രാജീവ് ഏറ്റു മുട്ടി. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മന്ത്രിപുത്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് രാജീവ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ ജാമ്യം

July 11th, 2014

ന്യൂഡെല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജെ.ചലമേശ്വര്‍, ശിവകീര്‍ത്തി സിങ്ങ് എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ജാമ്യ കാലാവധിയില്‍ കേരളത്തിലേക്ക് പോകരുത് ബാംഗ്ലൂരില്‍ തന്നെ തങ്ങണം, സാക്ഷികളുമായോ പ്രതികളുമായോ ബന്ധപ്പെടാന്‍ പാടില്ലെന്നതും ഉള്‍പ്പെടെ നിരവധി ഉപാധികളോടെയാണ് ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യക്കാലാവധിയില്‍ സ്വന്തം നിലയില്‍ ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സ തേടാം. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി മ‌അദനി കെട്ടിവെക്കുകയും വേണം. ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുവാന്‍ കര്‍ണ്ണാ‍ടക സര്‍ക്കാരിനു അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഒപ്പം മ‌അദനിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മ‌അദനിയുടെ ജാമ്യാപേക്ഷയെ കര്‍ണ്ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മദനിക്കെതിരെ സുപ്രധാനമായ തെളിവുകള്‍ ഉണ്ടെന്നും ബാംഗ്ലൂര്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ മ‌അദനി ആണെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.ജാമ്യം ലഭിച്ച് കേരളത്തില്‍ പോയാല്‍ പ്രതിയെ തിരിച്ചു കൊണ്ടുവരുവാന്‍ പ്രയാസമാണെന്നും പ്രതിക്ക് രാഷ്ടീയമായ സ്വാധീനം ഉണ്ടെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും രാജ്യം വിടുന്നതിനും സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കര്‍ണ്ണാടക സര്‍ക്കാര്‍ പറഞ്ഞു.

മ‌അദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന വാദം തെറ്റാണെന്നും നേരത്തെ കര്‍ണ്ണാടക സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിദഗ്‌ധ ചികിത്സ ആവശ്യമുണ്ടെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസത്തെ ജാമ്യത്തിനായി മ‌അദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഒരു മാസത്തെ ജാമ്യം നല്‍കുകയായിരുന്നു സുപ്രീം കോടതി.2010-ല്‍ ആണ് മഅദനി ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായത്. മഅദനിക്ക് വേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹാജരായത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സുനന്ദ പുഷ്കറിന്റേത് അസ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍

January 18th, 2014

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂറ്റിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റേത് അസ്വാഭാവികവും പെട്ടെന്നുള്ള മരണവുമാണെന്ന് ഡോക്ടര്‍മാർ. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ട്, എന്നാല്‍ ഇത് മരണകാരണം ആകണമെന്നില്ലെന്നും, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത എയിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാർ അറിയിച്ചു. വിഷം അകത്തു ചെന്നതായി സൂചനയില്ല. ആന്തരാവയവങ്ങളുടെ സാമ്പിളുകള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ കൂടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം വ്യക്തമായി പറയാന്‍ ആകൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ഇന്നലെ രാത്രിയാണ് ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ സുനന്ദ മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ശശി തരൂര്‍ ദില്ലിയില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ശശി തരൂരിന്റെ വസതിയില്‍ എത്തിച്ചു. മൃതദേഹം ഇന്നു വൈകീട്ട് ലോധി റോഡിലെ സ്മശാനത്തില്‍ സംസ്കരിക്കും എന്നാണ് റിപ്പോര്‍ട്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുനന്ദ പുഷ്കർ: സംഭവങ്ങൾ ഇങ്ങനെ
Next »Next Page » സുനന്ദയുടെ മരണം : ദുരൂഹത നീക്കണം എന്ന് ശശി തരൂര്‍ »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine