സുനന്ദ പുഷ്കറിന്റേത് അസ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍

January 18th, 2014

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂറ്റിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റേത് അസ്വാഭാവികവും പെട്ടെന്നുള്ള മരണവുമാണെന്ന് ഡോക്ടര്‍മാർ. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ട്, എന്നാല്‍ ഇത് മരണകാരണം ആകണമെന്നില്ലെന്നും, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത എയിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാർ അറിയിച്ചു. വിഷം അകത്തു ചെന്നതായി സൂചനയില്ല. ആന്തരാവയവങ്ങളുടെ സാമ്പിളുകള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ കൂടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം വ്യക്തമായി പറയാന്‍ ആകൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ഇന്നലെ രാത്രിയാണ് ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ സുനന്ദ മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ശശി തരൂര്‍ ദില്ലിയില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ശശി തരൂരിന്റെ വസതിയില്‍ എത്തിച്ചു. മൃതദേഹം ഇന്നു വൈകീട്ട് ലോധി റോഡിലെ സ്മശാനത്തില്‍ സംസ്കരിക്കും എന്നാണ് റിപ്പോര്‍ട്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുനന്ദ പുഷ്‌കര്‍ മരിച്ച നിലയില്‍

January 18th, 2014

death-of-sunanda-pushkar-ePathram
ന്യൂഡല്‍ഹി : കേന്ദ്ര മാനവ വിഭവ ശേഷി വികസന സഹ മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ (52) ഡല്‍ഹി യിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

2010 ലാണ് ശശി തരൂര്‍ സുനന്ദ പുഷ്കറിനെ വിവാഹം കഴിച്ചത്. ലാഹോറിലുള്ള പത്ര പ്രവര്‍ത്തക യുമായി ശശി തരൂറിന് വിവാഹ ബാഹ്യ ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭാര്യ സുനന്ദ പുഷ്‌കര്‍ ബുധനാഴ്ച പുറത്തു വിട്ട ട്വിറ്റര്‍ സന്ദേശ ങ്ങള്‍ വിവാദം ആയതിന് തൊട്ടു പിറകെ യാണ് സുനന്ദയെ മരിച്ച നില യില്‍ കണ്ടെ ത്തിയത്.

ചികിത്സ ക്കു വേണ്ടി മൂന്നു നാലു മാസം മാറി നിന്നപ്പോള്‍ പാക് മാധ്യമ പ്രവര്‍ത്തക മേഹര്‍ തരാര്‍ തന്റെ വിവാഹ ജീവിതം കലക്കാന്‍ ശ്രമിച്ചു എന്നാണ് സുനന്ദ ട്വിറ്ററില്‍ എഴുതിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസഫര്‍നഗര്‍ കലാപം; രണ്ട് എം.എല്‍.എ മാര്‍ കൂടെ അറസ്റ്റില്‍

September 21st, 2013

ലക്‍നൌ: അമ്പതോളം പേര്‍ കൊല്ലപ്പെട്ട മുസഫര്‍ നഗര്‍ കലാപക്കേസുമായി ബന്ധപ്പെട്ട് രണ്ട് എം.എല്‍.എ മാര്‍ കൂടെ അറസ്റ്റിലായി. ബി.ജെ.പി എം.എല്‍.എ ആയ സംഗീത് സാം, ബി.എസ്.പി എം.എല്‍.എ ആയ നൂര്‍ സലിം റാണ എന്നിവരാണ് അറസ്റ്റിലായത്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി എം.എല്‍.എ ആയ സുരേഷ് റാണയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.നൂര്‍ സലിം റാണയെ അറസ്റ്റ് ചെയ്തതതും മതസ്പ്രര്‍ദ്ദ ഉണ്ടാക്കും വിധത്തിലുള്ള പ്രസംഗങ്ങളുടെ പേരില്‍ ആണ്.

കലാപസമയത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ക്ക് പുറകില്‍ സംഗീത് സോം ആണെന്നാണ് പോലീസ് കരുതുന്നത്. രണ്ട് വര്‍ഷം മുമ്പ് പാക്കിസ്ഥാനില്‍ നടന്ന ഇരട്ട കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ജാട്ട് യുവാക്കളുടെ കൊലപാതകമാണെന്ന വ്യാജേനയാണ് പ്രചരിപ്പിക്കപ്പെട്ടത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡാന്‍സ് ബാറില്‍ പോലീസ് റെഡ്‌ഡ് ; 6 യുവതികള്‍ക്കൊപ്പം എം.എല്‍.എ അറസ്റ്റില്‍

August 28th, 2013

പനാജി: ഗോവയിലെ ഡാന്‍സ് ബാറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി എം.എല്‍.എ മഹേന്ദ്ര സിങ്ങ് അറസ്റ്റിലായി. സീതാപൂര്‍ എം.എല്‍.എ ആണ് ഇദ്ദേഹം. എം.എല്‍.എയ്ക്കൊപ്പം ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ചത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ആറു യുവതികളേയും യു.പി., നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഏതാനും പുരുഷന്മാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാന്‍സ് ബാറില്‍ നിന്നും ഉള്ള ബഹളം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മറ്റൊരു ഗോവന്‍ എം.എല്‍.എ ആണ് പോലീ‍സില്‍ വിവരം അറിയിച്ചത്. റെയ്ഡിനെത്തിയ പോലീസുകാര്‍ മഹേന്ദ്ര സിങ്ങ് എം.എല്‍.എ ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശ് സ്പീക്കറുടെ അനുമതി വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. അറസ്റ്റിലായ എം.എല്‍.എ ഉള്‍പ്പെടെ ഉള്ളവരെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ലക്‍നൌ ഗാസിയാബാദ് എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്-കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍ ഉള്ള മഹേന്ദ്ര സിങ്ങ് മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് ഭഗവതി സിങ്ങിനെ മരുമകന്‍ ആണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടി ജിയാ ഖാന്റെ മരണം: കാമുകന്‍ സൂരജ് പഞ്ചോളി അറസ്റ്റില്‍

June 11th, 2013

മുംബൈ: ബോളീവുഡ് നടി ജിയാഖാന്റെ തൂങ്ങി മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമാതാരങ്ങളായ ആദിത്യ പഞ്ചോളിയുടേയും സറീനാ വഹാബിന്റേയും മകനാണ് സൂരജ് പഞ്ചോളി. ജിയ എഴുതിയ ഒരു കത്ത് പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ സൂരജുമായുള്ള ബന്ധത്തെ പറ്റി പറയുന്നുണ്ട്. സൂരജില്‍ നിന്നും താന്‍ ഗര്‍ഭിണിയായെന്നും പിന്നീട് ഇത് അലസിപ്പിച്ചെന്നും ‍. നീ എന്റെ ജീവിതം തകര്‍ത്തെന്നും എല്ലാം ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കത്ത് നീ വായിക്കുമ്പോളേക്കും ഞാന്‍ യാത്രയായി കഴിഞ്ഞിരിക്കുമെന്നും കത്തില്‍ പറയുന്നു.

സൂരജും പിതാവുമാണ്‌ തന്റെ മകള്‍ ജിയയുടെ മരണത്തിനു കാരണക്കാരെന്ന് ജിയയുടെ മാതാവ് റുബീനാ ഖാന്‍ പറഞ്ഞിരുന്നു. ജിയയുടെ മരണവുമായി ബന്ധപ്പെട്ട് ആദിത്യ പഞ്ചോളിയേയും പോലീസ് ചോദ്യംക് ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഡ്വാനി രാജിവെച്ചു; ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷം
Next »Next Page » നിതീഷ് ബി.ജെ.പി. പിളർപ്പ് ഞായറാഴ്ച്ച പ്രഖ്യാപിക്കും »



  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine