400 സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍

August 27th, 2017

bomb blast

ഭോപ്പാല്‍ : മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തില്‍ പോലീസുകാരന്‍ സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍. സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് എത്തിയതായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലും മറ്റ് പോലീസുകാരും.ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നീട് ഒന്നും നോക്കാതെ അതും തോളിലേന്തി ഓടുകയായിരുന്നു അഭിഷേക് പട്ടേല്‍.

ബോംബ് പൊട്ടുകയാണെങ്കില്‍ അരക്കിലോ മീറ്റര്‍ പരിധി വരെ ആഘാതം ഉണ്ടാകുമെന്നുള്ള തിരിച്ചറിവാണ് അതും കൊണ്ട് ഓടാനുള്ള കാരണമെന്ന് അഭിഷേക് പട്ടേല്‍ പറഞ്ഞു. സ്വയം മറന്നുള്ള ഈ കര്‍ത്തവ്യ ബോധത്തിന് ധീരതയ്ക്കുള്ള അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഐജി അനില്‍ സക്സേന അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സര്‍ക്കാറിന് തിരിച്ചടി : സെന്‍ കുമാറിനെ ഡിജിപിയാക്കണമെന്ന് സുപ്രീം കോടതി

April 24th, 2017

supremecourt-epathram

ന്യൂഡല്‍ഹി : പിണറായി സര്‍ക്കാര്‍ പുറത്താക്കിയ ഡിജിപി സെന്‍ കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി. ഡിജിപി സ്ഥാനത്തുനിന്നും സെന്‍ കുമാറിനെ മാറ്റിയ കേരള സര്‍ക്കാര്‍ നടപടി പരമോന്നത കോടതി റദ്ദാക്കി. കേരള സര്‍ക്കാര്‍ സെന്‍ കുമാറിനോട് മോശം നടപടി സ്വീകരിച്ചെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നതായി അഭിഭാഷകന്‍ പറഞ്ഞു.

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേയാണ് സെന്‍ കുമാറിനെ മാറ്റി ആ സ്ഥാനത്ത് ലോകനാഥ് ബെഹ്റയെ കൊണ്ടുവന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് സേവന കാലാവധി തീരുന്നത് വരെ സെന്‍ കുമാറിന് ഡിജിപി സ്ഥാനത്ത് തുടരാം.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജല്ലിക്കെട്ട് പ്രക്ഷോഭം: മറീനാ ബീച്ചില്‍ നിരോധനാജ്ഞ

January 29th, 2017

jellikkett

ചെന്നൈ : ജല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും തുടങ്ങാനിരിക്കെ ചെന്നൈ മറീനാ ബീച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫെബ്രുവരി 12 വരെയാണ് നിരോധനാജ്ഞ. കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് ആളുകളെ കടത്തിവിടുകയുള്ളൂ. ചെന്നൈ സിറ്റി പോലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ വന്‍ പ്രക്ഷോഭമാണ് മറീനാ ബീച്ചില്‍ നടന്നത്. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെല്ലറ്റ് വെടി വെയ്പിൽ ബാലൻ മരിച്ചു : ശ്രീനഗറിൽ സംഘർഷം

October 8th, 2016

curfew-sreenagar-epathram

പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ പെല്ലറ്റ് വെടി വെയ്പിൽ 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. സയ്ദ്പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. വെടി വെയ്പ്പ് നടക്കുമ്പോൾ വീടിന് പുറത്ത് നിൽക്കുകയായിരുന്നു ജുനൈദ്. കുട്ടിയുടെ മരണത്തെ തുടർന്ന് ശ്രീനഗറിൽ സംഘർഷം ആരംഭിച്ചു.

പ്രകടനക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.പോലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്കു പരിക്കേറ്റു.ശനിയാഴ്ച്ച വൈകുന്നേരമാണ് വെടി വെയ്പ്പ് നടന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു

December 15th, 2015

artist-hema-upadhyay-ePathram
മുംബൈ : ചിത്രകാരി ഹേമ ഉപാധ്യായ യുടേയും അഭി ഭാഷ കന്‍ ഹരേഷ് ബംബാനി യുടേയും കൊല പാതക വുമായി ബന്ധപ്പെട്ട് സുപ്രധാന മായ സൂചന കള്‍ ലഭിച്ച തായി പൊലീസ്.

ഹേമ യുടെ ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ചാര്‍കോപ് വെയര്‍ ഹൗസ് ഉടമ ഗോട്ടു മുഖ്യപ്രതി എന്നാണ് പൊലീസ് നിഗമനം. ഹേമ യുടേയും അഭി ഭാഷകന്‍ ഹരേഷ് ബംബാനി യുടേയും മൊബൈല്‍ ഫോണു കളില്‍ നിന്നും ലഭിച്ച അവ സാന കോളു കള്‍ കേന്ദ്രീ കരി ച്ചായിരുന്നു പോലീസ് അന്വേഷണം ഊര്‍ജ്ജിത പ്പെടു ത്തിയത്.

ചാര്‍കോപ് വെയര്‍ ഹൗസിനും കാണ്ഡി വാലിക്കും ഇടയിലുള്ള ടവറി ലായി രുന്നു അവസാന കോളു കള്‍. വെള്ളിയാഴ്ച എട്ടര മണി യോടെ രണ്ട് ഫോണു കളും സ്വിച്ച് ഓഫ് ചെയ്തി രുന്നു.

വെയര്‍ ഹൗസ് ഉടമയെ കണ്ടെത്താനായി പൊലീസ് ശ്രമം നടത്തു ന്നുണ്ട്. ഗോട്ടു വി ന്‍റെ ഡ്രൈവറേയും രണ്ടു സഹായി കളേയും പൊലീസ് കസ്റ്റഡി യില്‍ എടുത്തി ട്ടുണ്ട്. പണം പങ്കു വെക്കു ന്നതില്‍ ഉണ്ടായ തര്‍ക്ക മാണ് കൊല പാതക ത്തി ലേക്ക് നയിച്ചത് എന്നാണ് സൂചന.

- pma

വായിക്കുക: , , ,

Comments Off on ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു


« Previous Page« Previous « അരവിന്ദ് കെജ്രിവാളി ന്റെ ഓഫീസില്‍ സി. ബി. ഐ. റെയ്ഡ്
Next »Next Page » സി. ബി. ഐ. റെയ്ഡ്: കേന്ദ്ര സർക്കാറിന് പങ്കില്ല എന്ന് വെങ്കയ്യ നായിഡു »



  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine