ന്യൂഡൽഹി : സുനന്ദ പുഷ്കറിന്റെ മരണ ത്തിൽ ഭര്‍ത്താവ് ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു.
ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പു കള്‍ ചുമത്തി യാണ് ഡൽഹി പട്യാല ഹൗസ് കോടതി യില്‍ കുറ്റപത്രം സമര്‍ പ്പി ച്ചിരി ക്കുന്നത്.
സുനന്ദ യുടെ ശരീര ത്തില്‍ കണ്ടെത്തി യിരുന്ന മുറിവു കള്‍ തനിയെ എല്‍പ്പിച്ചതാകാം എന്ന വില യിരു ത്തലു കളിലാണ് ഡല്‍ഹി പോലീസ് എത്തി യിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന ത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യിരിക്കുന്നത്.
തെളി യിക്ക പ്പെട്ടാൽ പത്തു വർഷം വരെ തടവു ശിക്ഷ ലഭി ക്കാവുന്ന കുറ്റ ങ്ങളാണ് ചുമത്തി യിരിക്കുന്നത്.
ശശി തരൂര്‍ – സുനന്ദ പുഷ്കര്‍ വിവാഹം 2010 ലാണ് നടന്നത്. ഡൽഹി ചാണക്യ പുരി യിലെ ഹോട്ടല്‍ മുറി യിൽ 2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്.