ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളി ന്റെ ഓഫീസില്‍ സി. ബി. ഐ. റെയ്ഡ്. റെയിഡിനുള്ള കാരണം സി. ബി. ഐ. വ്യക്ത മാക്കിയില്ല. റെയ്ഡിന് ശേഷം ഓഫീസ് പൂട്ടി മുദ്ര വെച്ചു. അരവിന്ദ് കെജ്രിവാളിന്റെ പേരില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ലാത്ത സാഹ ചര്യ ത്തില്‍ റെയ്ഡിനുള്ള കാരണം അവ്യക്തമാണ്.
പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ ഭീരുത്വ മാണ് റെയ്ഡിലൂടെ തെളിയുന്നത് എന്നും മോഡി സര്‍ക്കാര്‍ സി. ബി. ഐ. യെ ഉപയോഗിച്ച് തന്നെ നേരിടാന്‍ ശ്രമിക്കുക യാണ് എന്നും അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് യാതൊരു വിധ മുന്നറിയിപ്പും നല്‍കാതെ യാണ് സി. ബി. ഐ. സംഘം ചൊവ്വാഴ്ച അതി രാവിലെ ഡല്‍ഹി സെക്രട്ടേറി യേറ്റിലെ ഓഫീസില്‍ റെയ്ഡ് നടത്തി യത്.
ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരോ ബി. ജ. പി. വക്താക്കളോ പ്രതികരണ ങ്ങള്‍ നടത്തി യിട്ടുമില്ല
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം