വെടിനിർത്തൽ കരാർ ലംഘനം; പാകിസ്താന് ശാസനയുമായി ഇന്ത്യ

September 15th, 2019

modi-epathram

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താന് ശാസനയുമായി ഇന്ത്യ. ഇനിയും സംയമനത്തിന്റെ ആനുകൂല്യം പാകിസ്താൻ പ്രതീക്ഷിക്കരുതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം വേണ്ടിവന്നാൽ അണുവായുധം വരെ പ്രയോഗിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി.

കാശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ ഉയർത്തി സഹതാപം നേടാനുള്ള പാകിസ്താന്റെ ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെടുകയാണ്. ഐക്യരാഷ്ട്ര പൊതുസഭയിൽ നാളെ വിഷയം പാകിസ്താൻ ഉന്നയിക്കുമ്പോഴും വലിയ ചലനങ്ങൾ ഉണ്ടാകില്ലെന്ന് ആ രാജ്യത്തിന് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു അണുവായുധ യുദ്ധം ഉണ്ടാകും എന്ന പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാൻഖാൻ നിലപട് വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് എതിരെ യുദ്ധമുണ്ടായാൽ പരാജയപ്പെടും എന്ന് സൂചിപ്പിച്ചായിരുന്നു പാകിസ്താൻ പ്രധാനമന്ത്രിയുടെ ആണുവായുധ ഭീഷണി.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ച്’; വിമര്‍ശനവുമായി കോണ്‍ഗ്രസ്

September 11th, 2019

one-nation-one-election-in-india-by-prime-minister-narendra-modi-ePathram

ദില്ലി: പ്രാധാനമന്ത്രിയുടെ ‘പശു പരാമർശ’ത്തിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ്‌. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ചും ‘ഓം’ മിനെക്കുറിച്ചുമാണ്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും പ്രധാനമന്ത്രി രാജ്യത്തിന്‍റെ ശ്രദ്ധ തിരിക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്നാൽ പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്നായിരുന്നു എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ ചോദ്യം.

പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്ക് പോകുന്നെന്ന് ചിലർ നിലവിളിക്കുന്നു. പശുവിനെ സംരക്ഷിക്കുന്നതെങ്ങനെയാണ് പിൻവാങ്ങലാകുന്നതെന്നും, ഇത്തരക്കാർ രാജ്യത്തിന്‍റെ വികസനത്തെയാണ് നശിപ്പിക്കുന്നതെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്ക് മഥുരയിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാം ജെഠ്മലാനി അന്തരിച്ചു

September 8th, 2019

ram-jethmalani-epathram
ന്യൂഡല്‍ഹി : രാജ്യ സഭാംഗവും മുന്‍ കേന്ദ്ര മന്ത്രിയും സുപ്രീം കോടതി യിലെ അഭിഭാഷ കനുമായി രുന്ന രാം ജെഠ് മലാനി (രാം ബൂല്‍ ചന്ദ് ജെഠ് മലാനി ) അന്തരിച്ചു‍‌. 95 വയസ്സ് ആയിരുന്നു. ഞായറാഴ്ച രാവിലെ ഡല്‍ഹി യിലെ വസതി യില്‍ വെച്ചായിരുന്നു അന്ത്യം.

1923 സെപ്റ്റംബർ 14 ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ശിഖര്‍ പുറില്‍ ജനിച്ചു. വിഭജന ത്തെ തുടര്‍ന്ന് മുംബൈ യില്‍ എത്തി. പതി നേഴാം വയസ്സിൽ നിയമ ബിരുദം നേടി. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭി ഭാഷ കരില്‍ ഒരാളായ രാം ജെഠ് മലാനി, ബാര്‍ കൗണ്‍ സില്‍ ഓഫ് ഇന്ത്യ യുടെ ചെയര്‍ മാന്‍, രാജ്യാ ന്തര ബാർ അസോസി യേഷൻ അംഗം എന്നിങ്ങനെ സേവനം അനുഷ്ടി ച്ചിട്ടുണ്ട്.

രത്‌ന ജെഠ് മലാനി, ദുര്‍ഗ്ഗ ജെഠ് മലാനി എന്നി വര്‍ ഭാര്യ മാരാണ്. രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍ മക്കളും. അതില്‍ മഹേഷ് ജെഠ് മലാനി, റാണി ജെഠ് മലാനി എന്നി വര്‍ അഭിഭാഷകരാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍

September 4th, 2019

sivakumar_epathram

ദില്ലി:കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡി.കെയെ ചോദ്യംചെയ്തുവരികയായിരുന്നു. ശിവകുമാര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമികമായി നല്‍കുന്ന വിശദീകരണം.

തന്റെ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുതെന്ന് ശിവകുമാര്‍ പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരും. ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക് പ്രസ്താവന ; പ്രതിഷേധം അറിയിച്ച് ഇന്ത്യ , സൈന്യം സർവ്വ സജ്ജമാണെന്ന് മുന്നറിയിപ്പ്

August 29th, 2019

india-pakistan_epathram

ന്യൂഡൽഹി : ഒക്ടോബറിൽ യുദ്ധമുണ്ടാകുമെന്ന പാകിസ്ഥാന്റെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ . നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാകിസ്ഥാന്റേതെന്ന് വിദേശകാര്യവക്താവ് രവീഷ്കുമാർ പറഞ്ഞു .

ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ നേതാക്കന്മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് തെറ്റാണ് .വ്യോമപാതകൾ അടക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിട്ടില്ല .

കച്ചിൽ ഭീകരർ നുഴഞ്ഞു കയറിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല . അതേ സമയം ഏത് സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു .

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആദായ നികുതി സ്ലാബില്‍ സമഗ്ര മായ മാറ്റ ങ്ങള്‍ വരുന്നു
Next »Next Page » ചിദംബരത്തെ തിഹാര്‍ ജയിലി ലേക്ക് അയക്കേണ്ട : സുപ്രീം കോടതി »



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine