ഉപതിരഞ്ഞെടുപ്പ്‌ മൂന്നിടത്തും യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വിജയം

November 10th, 2009

കണ്ണൂര്‍ – എ. പി. അബ്ദുള്ളക്കുട്ടി 1203 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.
എറണാകുളം – ഡൊമനിക്ക്‌ പ്രസന്റേഷന്‍ 8620 വോട്ടിനു വിജയിച്ചു.
ആലപ്പുഴ – എ. എ. ഷുക്കൂര്‍ 4745 വോട്ടിനു വിജയിച്ചു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കേരളത്തില്‍ ഉപ തിരഞ്ഞെടുപ്പ്‌ സമാധാനപരം

November 9th, 2009

election-indiaസിറ്റിംഗ്‌ എം.എല്‍.എ. മാര്‍ രാജി വച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മൂന്നിടത്തായി നടന്ന ഉപ തിരഞ്ഞെടുപ്പ് സമാധാന പരമായി അവസാനിച്ചു. കടുത്ത മല്‍സരം നടന്ന കണ്ണൂരില്‍ 80 ശതമാന ത്തോളവും ആലപ്പുഴയില്‍ 75ഉം, ഏറണാ കുളത്ത്‌ 64 ഉം ശതമാനം പോളിംഗ്‌ നടന്നതാ യിട്ടാണ്‌ പ്രാഥമിക വിവരങ്ങള്‍ പ്രകാരം അറിയുന്നത്‌. ഇവിടെ സി. പി. എം സ്ഥാനാര്‍ത്ഥി എം. വി. ജയരാജനും യു. ഡി. എഫ്‌. സ്ഥാനര്‍ത്ഥി അബ്ദുള്ള ക്കുട്ടിയും തമ്മിലാണ്‌ പ്രധാനമായും മല്‍സരം. കണ്ണൂരില്‍ തുടര്‍ച്ചയായി സി. പി. എം. എം. പി. യായി വിജയിച്ചു വന്ന അബ്ദുള്ള ക്കുട്ടി പാര്‍ട്ടി വിട്ട്‌ യു. ഡി. ഏഫില്‍ ചേര്‍ന്ന് സി. പി. എമ്മിനെതിരെ മല്‍സരി ക്കുന്നതിനാലാണ്‌ മല്‍സരത്തിനു വീറും വാശിയും കൂടുതലാകുവാന്‍ കാരണം. കൂടാതെ കേന്ദ്ര സേനയുടെ വിന്യാസവും വോട്ടര്‍ പട്ടികയെ സംബന്ധി ച്ചുണ്ടായ വിവാദവും മണ്ഡലത്തെ ശ്രദ്ധേയമാക്കി. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരകള്‍ പോളിങ്ങ് ബൂത്തുകള്‍ക്ക്‌ മുമ്പില്‍ കാണാമായിരുന്നു.
 
ആലപ്പുഴയിലും, എറണാ കുളത്തും കനത്ത വോട്ടെടുപ്പാണ് നടന്നതെങ്കിലും കണ്ണൂരിനെ അപേക്ഷിച്ച്‌ വോട്ടിംഗ്‌ കുറവായിരുന്നു. എറണാ കുളത്ത്‌ സിനു ലാല്‍ എല്‍. ഡി. എഫിനു വേണ്ടിയും, ഡൊമനിക്‌ പ്രസന്റേഷന്‍ യു. ഡി. എഫിനു വേണ്ടിയും മല്‍സരിച്ചു. ഇവിടെ ബി. ജെ. പി. വനിതാ സ്ഥാനാര്‍ത്ഥിയെ ആണ്‌ നിര്‍ത്തിയിരുന്നത്‌. ശോഭാ സുരേന്ദ്രന്‍ ആണ്‌ ബി. ജെ. പി. ക്ക്‌ വേണ്ടി മല്‍സരിച്ചത്‌. ഇത്തവണ ഇരു മുന്നണികളും വനിതാ സ്ഥാനാ ര്‍ത്ഥികള്‍ക്ക്‌ അവസരം നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്‌. ആലപ്പുഴയില്‍ സി. പി. ഐ. യുടെ യുവ നേതാവ്‌ ജി. കൃഷണ പ്രസാദും കോണ്ഗ്രസ്സിന്റെ എ. എ. ഷുക്കൂറും തമ്മിലായിരുന്നു പ്രധാന മല്‍സരം.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മാധ്യമങ്ങളെ നിയന്ത്രിക്കില്ല: മുഖമന്ത്രി

September 14th, 2009

കേളരളത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്നും മുഖ്യമന്ത്രി സഖാവ്‌ വി. എസ്‌. അചുതാനന്ദന്‍ നിയമ സഭയില്‍ അറിയിച്ചു.
 
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളില്‍ നിന്നും തെളിവ്‌ ശേഖരിക്കുമെന്ന് ഒരു പത്ര സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിനു ആഭ്യന്തര മന്ത്രി സഭയില്‍ ഇല്ലെന്നു പറഞ്ഞ്‌ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പ്പോകുകയും ചെയ്തു.
 
എസ്. കുമാര്‍ ‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മേഴ്സി രവി അന്തരിച്ചു

September 5th, 2009

mercy-raviമേഴ്സി രവി (63) അന്തരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. കൊച്ചി ജവഹര്‍ നഗറില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം ഉച്ച്യ്ക്ക് രണ്ടു മണിക്ക് വിലാപ യാത്രയായി വയലാറിലേയ്ക്ക് കൊണ്ടു പോകും. സംസ്ക്കാരം വൈകീട്ട് ആറിന് വയലാറില്‍ നടക്കും.
ഇപ്പോഴത്തെ എല്‍.ഡി.എഫ്. കണ്‍‌വീനര്‍ വൈക്കം വിശ്വനെ പരാജയപ്പെടുത്തി 2001ല്‍ മേഴ്സി രവി നിയമ സഭയിലേക്ക് കോട്ടയത്തു നിന്ന് വിജയിച്ചിരുന്നു. മേഴ്സി രവിയുടെ നിര്യാണത്തില്‍ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. മികച്ച നിയമ സഭാ സാമാജികയെയാണ് കേരളത്തിനു നഷ്ടമായതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ കേസ്‌ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും

August 29th, 2009

ഏറെ വിവാദം സൃഷ്ടിച്ച എസ്‌. എന്‍. സി. ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി നല്‍കിയ കേരളാ ഗവര്‍ണ്ണര്‍ ആര്‍. എസ്‌. ഗവായിയുടെ തീരുമാനം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുവാനും, തനിക്കെതിരെ സി. ബി. ഐ. നല്‍കിയ കുറ്റപത്രം റദ്ദാക്കുവാനും വേണ്ടി സുപ്രീം കോടതിയില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ക്രിമിനല്‍ റിട്ട്‌ ഹര്‍ജി വാദിക്കുവാനായി പ്രമുഖ അഭിഭാഷകന്‍ ഫാലി എസ്‌. നരിമാന്‍ ഹാജരാകും. സുപ്രീം കോടതിയിലെ മുന്‍നിര അഭിഭാഷകനും പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനുമാണ്‌ ശ്രീ നരിമാന്‍.
 
ഇതേ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതും മറ്റൊരു പ്രമുഖനാണ്‌. അഡ്വ. ഹരീഷ്‌ സാല്‍വേ. കേസ്‌ തിങ്കളാഴ്‌ച്ച കോടതിയുടെ പരിഗണനക്ക്‌ വരും.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 1191011

« Previous Page« Previous « വിവരാവകാശ നിയമം തനിക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Next »Next Page » ചന്ദ്രയാന്‍ നഷ്‌ട്ടപ്പെട്ടു »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine