
ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് വക്താവ് മനു അഭിഷേക് സിംഗ്‌വി അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ സംഭവം കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം ഗൌരവത്തോടെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ്സ് വക്താവ് ജയന്തി നടരാജന്‍. സിംഗ്‌വിയ്ക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. വിഷയം ഹൈക്കമാന്റ് അച്ചടക്ക സമിതിക്ക് വിട്ടു. വിഷയം പരിശോധിച്ചു വരികയാണെന്നും അതിനു ശേഷം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കുക എ. കെ. ആന്റണി ഉള്‍പ്പെടുന്ന സമിതി ആയിരിക്കും.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഈ മാസം നടക്കുവാന്‍ ഇരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു പക്ഷെ ഇടതു പക്ഷത്തെ വലിയ തോതില്‍ പരാജയപ്പെടുത്തുവാന്‍ പോലും ശക്തമായിരുന്നു ലോട്ടറി വിവാദം. എന്നാല്‍ അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ അഖിലേന്ത്യാ വക്താവു തന്നെ ഹാജരായത് കോണ്‍ഗ്രസ്സിനു കടുത്ത തിരിച്ചടിയായി മാറി. ലോട്ടറി ക്കേസുമായി ബന്ധപ്പെട്ട് ഇതു വരെ ഇടതു പക്ഷത്തെ കടന്നാക്രമി ക്കുകയായിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം ലോട്ടറിക്കാര്‍ക്കു വേണ്ടി സിംഗ്‌വിയുടെ കടന്നു വരവോടെ പ്രതിരോധത്തിലായി.



തൃശ്ശൂര്‍ : വര്‍ഗീയ സംഘടനയായ എന്‍. ഡി. എഫിനെ ചിറകിനടിയില്‍ സംരക്ഷി ക്കുകയാണു മുസ്ലിം ലീഗെന്നു സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുസ്ലിം സമുദായത്തിലെ ബഹു ഭൂരിപക്ഷവും മതേതരമായി ചിന്തിക്കു ന്നവരാണ്. മത വിശ്വാസ ത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്ന എന്‍. ഡി. എഫിനെ സംരക്ഷിക്കുന്ന ലീഗുമായി കൂട്ടു കൂടുന്ന കോണ്‍ഗ്രസിന്റെ മതേതര നിലപാടു കാപട്യമാണ്. സി. ഐ. ടി. യു. സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വര്‍ഗീയതയും ഭീകര വാദവും ഉയര്‍ത്തുന്ന വെല്ലു വിളികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
ഡാലസ്: പ്രശസ്ത സാഹിത്യ കാരനും പ്രഭാഷകനുമായ സക്കറിയയ്ക്കു നേരെ പയ്യന്നൂരില്‍ വച്ചു നടന്ന അക്രമ സംഭവത്തെ അന്തര്‍ദേശീയ മലയാള വേദി അപലപിച്ചു. മലയാള സംസ്‌കാരത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അതിലുപരി മനുഷ്യത്വ ത്തിനുമെ തിരെയുള്ള കടന്നാ ക്രമണമാണ് പയ്യന്നൂരില്‍ അരങ്ങേറി യതെന്ന് മലയാള വേദി പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.
























