ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് വക്താവ് മനു അഭിഷേക് സിംഗ്‌വി അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ സംഭവം കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം ഗൌരവത്തോടെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ്സ് വക്താവ് ജയന്തി നടരാജന്‍. സിംഗ്‌വിയ്ക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. വിഷയം ഹൈക്കമാന്റ് അച്ചടക്ക സമിതിക്ക് വിട്ടു. വിഷയം പരിശോധിച്ചു വരികയാണെന്നും അതിനു ശേഷം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കുക എ. കെ. ആന്റണി ഉള്‍പ്പെടുന്ന സമിതി ആയിരിക്കും.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഈ മാസം നടക്കുവാന്‍ ഇരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു പക്ഷെ ഇടതു പക്ഷത്തെ വലിയ തോതില്‍ പരാജയപ്പെടുത്തുവാന്‍ പോലും ശക്തമായിരുന്നു ലോട്ടറി വിവാദം. എന്നാല്‍ അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ അഖിലേന്ത്യാ വക്താവു തന്നെ ഹാജരായത് കോണ്‍ഗ്രസ്സിനു കടുത്ത തിരിച്ചടിയായി മാറി. ലോട്ടറി ക്കേസുമായി ബന്ധപ്പെട്ട് ഇതു വരെ ഇടതു പക്ഷത്തെ കടന്നാക്രമി ക്കുകയായിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം ലോട്ടറിക്കാര്‍ക്കു വേണ്ടി സിംഗ്‌വിയുടെ കടന്നു വരവോടെ പ്രതിരോധത്തിലായി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കേരള രാഷ്ട്രീയം, കോടതി, വിവാദം