മേഴ്സി രവി (63) അന്തരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. കൊച്ചി ജവഹര്‍ നഗറില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം ഉച്ച്യ്ക്ക് രണ്ടു മണിക്ക് വിലാപ യാത്രയായി വയലാറിലേയ്ക്ക് കൊണ്ടു പോകും. സംസ്ക്കാരം വൈകീട്ട് ആറിന് വയലാറില്‍ നടക്കും.
ഇപ്പോഴത്തെ എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വനെ പരാജയപ്പെടുത്തി 2001ല്‍ മേഴ്സി രവി നിയമ സഭയിലേക്ക് കോട്ടയത്തു നിന്ന് വിജയിച്ചിരുന്നു. മേഴ്സി രവിയുടെ നിര്യാണത്തില്‍ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. മികച്ച നിയമ സഭാ സാമാജികയെയാണ് കേരളത്തിനു നഷ്ടമായതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.



മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. രാഷ്ട്രീയ നേതാവ് എന്നതിലുപരി മലബാറിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവ് കൂടെ ആയിരുന്നു ശിഹാബ് തങ്ങള്‍. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്നു. കേരളത്തില്‍ മത സൌഹാര്‍ദ്ദം നില നിര്‍ത്തുന്നതിനു സഹായകമായ നിലപാടുകള്‍ എടുത്ത അദ്ദേഹം ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയ മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു. 

























