തീവണ്ടികള്‍ കൂട്ടിയിടിച്ചു 14 മരണം

May 22nd, 2012

humpi-express-accident-epathram

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഹൂബ്ലി-ബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസ് അനന്ത്പൂരിന് സമീപം പെനുകൊണ്ട സ്‌റ്റേഷനില്‍ ചരക്കു തീവണ്ടിയിലിടിച്ച് പതിനാലു പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ട്. നിരവധി പേര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. ഹൂബ്ലിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയുടെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്‌. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും റയില്‍വേ നഷ്ടപരിഹാരം നല്‍കുമെന്നും റയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു. റയില്‍വേ മന്ത്രി മുകുള്‍ റോയി അപകടസ്ഥലം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെല്‍പ്‌ലൈന്‍ നമ്പര്‍ 080-22371166.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉത്തര്‍പ്രദേശില്‍ ബസിനു തീപിടിച്ച് 25 പേര്‍ മരിച്ചു

May 19th, 2012

bus-caught-fire-epathram

ന്യൂഡല്‍ഹി: സുല്‍ത്താന്‍പൂരില്‍ നിന്നു അജ്മീറിലെ തീര്‍ഥാടന കേന്ദ്രത്തിലേയ്ക്കു പോയ ബസ്സും ചരക്കു ലോറിയും ഉത്തര്‍പ്രദേശിലെ ബറിയാക്കില്‍ വെച്ച് കൂട്ടിയിടിച്ച്‌ ഇരുപത്തഞ്ചോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ ബസിനു തീപിടിച്ചതാണ് മരണ സംഖ്യ കൂട്ടാന്‍ കാരണം മരിച്ചവരില്‍ അധികവും അജ്മീറിലേക്ക് തീര്‍ഥാടനത്തിന് പോയവരാണ്. അപകടസമയത്ത് ബസില്‍ അറുപതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോട്ട് മുങ്ങി രണ്ടു മലയാളികള്‍ അടക്കം 6 മരണം

April 30th, 2012

boat-tragedy-epathram

ഇന്‍ഡോര്‍:  മധ്യപ്രദേശ്‌  ഇന്‍ഡോറിലെ മഹേശ്വറിന് സമീപം നര്‍മ്മദ നദിയില്‍ ‍ ബോട്ട് മുങ്ങി രണ്ട് മലയാളികള്‍ അടക്കം ആറു പേര്‍ മരിച്ചു. മരിച്ച മറ്റ് നാലു പേര്‍ എസ്. ബി. ഐ. അഹമ്മദാബാദ് സര്‍ക്കിളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്. റാന്നി സ്വദേശിയും തിരുവനന്തപുരം കേശവദാസപുരം എസ്. ബി. ഐ. ശാഖയിലെ ഉദ്യോഗസ്ഥനുമായ സൌരവ് മോഹന്‍ , നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രേം കിരണ്‍ എന്നിവരാണ് മരിച്ച മലയാളികള്‍. പരിശീലന പരിപാടിക്കിടെ വിനോദ യാത്രയ്ക്കായി എത്തിയ ബാങ്ക് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7.25 ഓടെയായിരുന്നു അപകടം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

എങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതെന്നു സുപ്രീംകോടതി

April 24th, 2012

supremecourt-epathram
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍  രാജ്യത്ത്‌ ഏതൊക്കെ രൂപത്തില്‍ അവശേഷിക്കുന്നുണ്ടെന്നും അവ എങ്ങനെ ഒഴിവാക്കാമെന്നും അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 1090.596 മെട്രിക്‌ ടണ്‍ എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റുമതി ചെയ്യാന്‍ കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. അസംസ്‌കൃത വസ്‌തുക്കളും ബാക്കിയുളള ശേഖരവും എന്തുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന്‌ കീടനാശിനി കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ്‌ സാല്‍വേ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന്‌ ദോഷകരമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്‌ കോടതി വ്യക്‌തമാക്കി.  ഇക്കാര്യത്തില്‍ കോടതി നടത്തിയ സുപ്രധാന തീരുമാനമാണിത്  സുപ്രീംകോടതിയുടെ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്‌ വരുന്നത്‌ വരെ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ ഉപദേശം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങള്‍ക്ക്‌ ആവശ്യമില്ലാത്തതിനാല്‍ കൂടുതല്‍ കയറ്റുമതി ചെയ്യാനും കഴിയുന്നില്ല.

പഠന സമിതിയുടെ റിപ്പോര്‍ട്ട്‌ എന്തു തന്നെയായാലും അംഗീകരിക്കുമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. എച്ച്‌. കപാഡിയ, ജസ്‌റ്റിസുമാരായ ഏ. കെ. പട്‌നായ്‌ക്,സ്വതന്ത്രകുമാര്‍ എന്നിവരടങ്ങുന്ന ബഞ്ച്‌ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ജൂലൈ 23 നകം അറിയിക്കണം.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാവണിന്റെ മുഖ്യ അനിമേറ്റര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍

March 26th, 2012

charu-kandal-epathram
മുംബൈ: ഷാരൂഖ് ഖാന്‍ നയകനായി അഭിനയിച്ച രാവണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ അനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ ചുമതല വഹിച്ച ചാരു കണ്ഡലിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. 28 കാരിയായ ചാരു ഒരു പാര്‍ട്ടിയില്‍ പങ്കെറ്റുത്ത് ഓട്ടോയില്‍ മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. ചാരുവും സഹോദരിയും സുഹൃത്ത് വിക്രാന്തും സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അമിത വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ചാരു ഇനിയും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.   ഞായറാഴ്ച പുലര്‍ച്ചെ ഓഷിവാരയിലെ ശ്രീജി റെസ്റ്റോറന്റിന് അടുത്തു വച്ചായിരുന്നു അപകടം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 209101120»|

« Previous Page« Previous « തുടര്‍ച്ചയായി പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച യുവതിയെ ചുട്ടുകൊന്നു
Next »Next Page » മോഡിയെ വിളിച്ചു വരുത്തണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു » • ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
 • എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി
 • കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
 • അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി
 • എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്
 • പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍
 • കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
 • രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല
 • എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം
 • കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
 • കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം
 • കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  
 • കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു
 • വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി
 • കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  
 • മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു
 • കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ
 • കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്
 • സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
 • കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine